Connect with us

kerala

മുഖ്യമന്ത്രിയുടെ പ്രഭാതയോഗ വേദിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മാര്‍ച്ച്

നവകേരള സദസില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ച സാഹചര്യവും ഉണ്ടായി

Published

on

കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ പ്രഭാത യോഗം നടക്കുന്ന വേദിയിലേക്ക് മാർച്ച് നടത്തി KSRTCയിലെ INTUC യൂണിയൻ. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല എന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. 12 ഓളം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്.

അതേസമയം നവകേരള സദസില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ച സാഹചര്യവും ഉണ്ടായി. പടിയൂര്‍ പഞ്ചായത്ത് പെരുമണ്ണ് വാര്‍ഡിലാണ് സംഭവം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെയ്യാറ്റിന്‍കര സമാധി കേസ്; കല്ലറ ഇന്ന് പൊളിക്കില്ല, അനിശ്ചിതത്വം തുടരുന്നു

കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിശോധിച്ചതിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം കടക്കൂ

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് പൊളിക്കില്ല. സംഭവത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഗോപന്‍ സ്വാമിയുടെ മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാന്‍ സമാധി പൊളിക്കാന്‍ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിശോധിച്ചതിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം കടക്കൂ.

പ്രദേശത്തെ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിശേധങ്ങള്‍ പരിഗണിച്ച് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. വിഷയത്തില്‍ ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം പുറത്തിറക്കില്ല. കുടുംബത്തിന്റെ നീക്കവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കോടതിയില്‍ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്റെ ആലോചന.

Continue Reading

kerala

തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍

കണിയാപുരം കരിച്ചാറയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കഴിഞ്ഞ ദിവസം വിജിയുടെ മൃതദേഹം കണ്ടെത്തിയത്

Published

on

തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. കണിയാപുരം കരിച്ചാറയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കഴിഞ്ഞ ദിവസം വിജിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ രങ്കനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

രാവിലെ വിജിയുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ വീട്ടില്‍ വിജിയും രങ്കനുമുണ്ടായിരുന്നു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മരിച്ച് കിടക്കുന്ന വിജിയെയാണ് കുട്ടികള്‍ കണ്ടത്. ആദ്യ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം തമിഴ്‌നാട് സ്വദേശിയായ രങ്കനൊപ്പം 3 മാസമായി താമസിച്ചുവരുകയായിരുന്നു വിജി. രങ്കനും വിജിയും ഒരേ ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ സംഭവത്തിന് ശേഷം രങ്കനെ കാണാതാവുകയായിരുന്നു.

Continue Reading

kerala

പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണ അപകടത്തില്‍ മരണം മൂന്നായി

പട്ടിക്കാട് മുരിങ്ങാത്തുപറമ്പില്‍ ബിനോജിന്റെ മകള്‍ എറിന്‍ (16) ആണ് മരിച്ചത്

Published

on

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ് പെണ്‍കുട്ടികള്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തുപറമ്പില്‍ ബിനോജിന്റെ മകള്‍ എറിന്‍ (16) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഡാമില്‍ വീണ അലീന(16), ആന്‍ ഗ്രേയ്സ്(16) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. സംസ്‌കാരം പട്ടിക്കാട് സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍ ബുധനാഴ്ച നടക്കും.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയ പെണ്‍കുട്ടികളാണ് റിസര്‍വോയറില്‍ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ്(16), അലീന(16), എറിന്‍(16), പീച്ചി സ്വദേശി നിമ(15) എന്നിവരാണ് അപകടത്തില്‍പെട്ടത്.

കുട്ടികള്‍ ഡാമിന്റെ കൈവരിയില്‍ കയറി നില്‍ക്കവേ പാറയില്‍നിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുളിക്കാന്‍ വേണ്ടിയാണ് ഡാമിലേക്ക് വന്നത്. നാലുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. ലൈഫ് ഗാര്‍ഡും നാട്ടുകാരും ഉടന്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Continue Reading

Trending