Connect with us

kerala

സങ്കടക്കഥയുമായി കുടുംബം പാണക്കാട് അന്‍ഷിബയുടെ മംഗല്യം ബാഗ്ലൂര്‍ കെ.എം.സി.സി ഏറ്റെടുത്തു

അന്‍ഷിബയടക്കം 101 പേര്‍ക്കാണ് കെ.എം.സി.സി മംഗല്യം ഒരുക്കുന്നത്

Published

on

ഷഹബാസ് വെള്ളില

മലപ്പുറം: ഗൂഡല്ലൂരിലെ ഉപ്പട്ടി ഗ്രാമത്തിലെ നിര്‍ധന കുടുംബമാണ് പട്ടാണിക്കല്‍ ഷമീറിന്റേത്. ഉമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പോറ്റുന്നത് കൂലിപ്പണി ചെയ്താണ്. പ്രായമായ മകള്‍ അന്‍ഷിബക്ക് നല്ലൊരു ആലോചന വന്നു. വരന്‍ സമീപ പ്രദേശത്തുള്ള നസീര്‍. ഒരുമാസമായി കല്യാണം ഉറപ്പിച്ചിട്ടു. കൂലിപ്പണി ചെയ്തു കിട്ടുന്ന കൂലികൊണ്ട് കടുംബം തന്നെ പോറ്റാന്‍ പെടാപാട് പെടുന്ന ഷമീറിന് കല്യാണ ചിലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

വാടക വീട്ടിലാണ് ഇവര്‍ താമസം. മഹല്ല് കമ്മിറ്റിയാണ് ഇതിന്റെ വാടക നല്‍കുന്നത്. ഇവര്‍ക്ക് സഹായമായി എന്നും നിലകൊള്ളുന്ന നീലിഗിരി ജില്ലാ മുസ്‌ലിംലീഗ് ട്രഷറര്‍ കെ. ആലി ഉപ്പടിയാണ് ഇവരുമായി ഇന്നലെ പാണക്കാട് എത്തിയത്. സങ്കട കഥ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടായി ഇവര്‍ പങ്കുവെച്ചതോടെ ഉടനടി പരിഹാരവുമെത്തി. ഈ മാസം 26ന് ഞായറാഴ്ച്ച ബാംഗ്ലൂരില്‍ കെ.എം.സി.സി നടത്തുന്ന സമൂഹ വിവാഹത്തില്‍ അന്‍ഷിബയുടെ മംഗല്യവും നടക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം തങ്ങള്‍ ബാംഗ്ലൂര്‍ കെ.എം.സി.സി ഭാരവാഹികളെ ഫോണില്‍ വിളിച്ചുഅറിയിച്ചു.

അന്‍ഷിബയടക്കം 101 പേര്‍ക്കാണ് കെ.എം.സി.സി മംഗല്യം ഒരുക്കുന്നത്.  സ്വര്‍ണാഭരണം മഹറും കല്യാണ വസ്ത്രങ്ങളും ബന്ധുക്കള്‍ക്കുള്ള വിരുന്നെല്ലാം കെഎംസിസി ഒരുക്കി നല്‍കും. കൂടാതെ ഒരു വീട്ടിലേക്കാവശ്യമായ ഏകദേശം രണ്ടു ലക്ഷം രൂപയോളം വിലവരുന്ന വീട്ടുപകരണങ്ങളും ഇവര്‍ക്ക് നല്‍കുന്നുണ്ട്. വലിയ ആശങ്കയുമായി തങ്ങളുടെ മുന്നിലെത്തിയ കുടുംബം വലിയ ആശ്വാസത്തോടെയാണ് പാണക്കാട് നിന്നും മടങ്ങിയത്. ”കല്യാണം ഉറപ്പിച്ചിട്ട് മാസമായെങ്കിലും തുടര്‍ന്ന് എന്ത് ചെയ്യുമെന്ന വലിയ ആശങ്ക ഉണ്ടായിരുന്നു. അങ്ങനെയാണ് പാണക്കാട് വരുന്നത്. ഇവിടെ നിന്ന് ഒരു വഴി കാണും എന്ന് ഉറപ്പായിരുന്നു. വലിയ സന്തോഷവും ആശ്വാസവും തോന്നുന്നു. മോളുടെ കല്യാണം നല്ല രീതിയില്‍ തന്നെ നടക്കുമെന്ന് അറിയുമ്പോള്‍ എല്ലാവരോടും നന്ദിയുണ്ട്. പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാകും” കണ്ണീരിനൊപ്പമാണ് അന്‍ഷിബയുടെ ഉമ്മ റജീന ഇത്രയും പറഞ്ഞൊപ്പിച്ചത്. അന്‍ഷിബയുടെ ഉപ്പയുടെ ഉമ്മ ജമീലയും കൂടെ ഉണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

80 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്

Published

on

തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണത്തിന് നേരിയ കുറവ്. കഴിഞ്ഞ ദിവസം വലിയ വർദ്ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് സ്വർണവ്യാപാരികളുടെ സ്വർണാഭരണ മോഹികൾക്കുമെല്ലാം ചെറിയ ആശ്വാസമായാണ് വിലകുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,200 രൂപയായി. 80 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 56,280 രൂപയിലായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം നടന്നത്. 7160 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇതോടെ ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,150 രൂപയായി. ഇന്നലെ ഇത് 7,160 ആയിരുന്നു.

ഇന്നലെ ഒറ്റയടിക്ക് 560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ‌ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,280 രൂപയായി വർദ്ധിച്ചു. 7160 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില.

അതേസമയം, നവംബർ 14,16,17 എന്നീ തീയതികളിലാണ് നവംബർ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക് രേഖപ്പെടുത്തിയത്. 55,000 രൂപയിലായിരുന്നു ഈ ദിവസങ്ങളിൽ സ്വർണ വ്യപാരം നടന്നത്. എന്നാൽ ഈ മാസത്തിന്റെ തുടക്കത്തിൽ 59,080 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായിരുന്നത്. ആ വിലയിലേക്ക് പിന്നീട് സ്വർണം ഉയർന്നില്ല എന്നതാണ് ശ്രദ്ധേയം.

Continue Reading

kerala

പാലക്കാട് ഉ​പ​തെ​ര​​ഞ്ഞെ​ടു​പ്പ്​: അനാവശ്യ വിവാദങ്ങൾ കല്ലുകടിയായെന്ന്​ സി.പി.എം

തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച ​പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളാ​ണ്​ സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ ന​ട​ന്ന​ത്.

Published

on

പാ​ല​ക്കാ​ട്ട്​ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലു​ണ്ടാ​യ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളും ഒ​പ്പം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ര​ണ്ട​ഭി​​പ്രാ​യ​മു​യ​ർ​ന്ന​തും ക​ല്ലു​ക​ടി​യാ​യെ​ന്ന്​ സി.​പി.​എം സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗം വി​ല​യി​രു​ത്ത​ൽ. വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക ഗാ​ന്ധി എ​ത്തി​യി​ട്ടും അ​തി​ന്‍റെ ആ​​വേ​ശം ചു​ര​മി​റ​ങ്ങി​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, ച​ർ​ച്ച​ക​ൾ പാ​ല​​ക്കാ​ട്​ കേ​ന്ദ്രീ​ക​രി​ച്ചു​മാ​യി​രു​ന്നു.

അ​തേ​സ​മ​യം അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​​ളും പി​ന്നാ​ലെ, പാ​ർ​ട്ടി​യി​ലു​യ​ർ​ന്ന ര​ണ്ട​ഭി​പ്രാ​യ​വും ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ത്തി​ൽ പ്ര​തി​ച്ഛാ​യ​ക്ക്​ മ​ങ്ങ​ലേ​ൽ​പി​ച്ചു. യു.​ഡി.​എ​ഫ്​ ഇ​ത്​ കാ​ര്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​യോ​ജ​​ന​പ്പെ​ടു​ത്തു​ന്ന നി​ല​യു​മു​ണ്ടാ​യി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​ന്​ സ​മാ​ന​മാ​യി ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും യു.​ഡി.​എ​ഫി​നാ​ണ്​ ല​ഭി​ച്ച​തെ​ന്നും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച ​പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളാ​ണ്​ സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ ന​ട​ന്ന​ത്. വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ​ത​യും കേ​ന്ദ്ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​വു​മ​ട​ക്കം പ്ര​തി​സ​ന്ധി നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചേ​ല​ക്ക​ര​യി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്​ ചെ​റു​ത​ല്ലാ​ത്ത നേ​ട്ട​മെ​ന്നാ​ണ്​ സി.​പി.​എം ക​ണ​ക്കാ​ക്കു​ന്ന​ത്.

ചേ​ല​ക്ക​ര​യി​ലെ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ൽ ത​ങ്ങ​ൾ ജ​യി​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ്​ വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സാ​ധാ​ര​ണ നി​ല​യി​ൽ നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ സം​ഘ​ട​ന സം​വി​ധാ​ന​വും ചേ​ല​ക്ക​ര​യി​ൽ കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നു. പാ​ല​ക്കാ​ട് ചി​ല പോ​രാ​യ്മ​ക​ളു​​ണ്ടാ​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ വോ​ട്ട്​ വ​ർ​ധി​പ്പി​ക്കാ​നാ​യി.

Continue Reading

Health

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

Published

on

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.

Continue Reading

Trending