Connect with us

kerala

ഇന്നും നാളെയും കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത, ജില്ലകളിൽ ഓറഞ്ച് മഞ്ഞ ജാഗ്രത

ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്ത മഴ മുന്നറിയിപ്പ്. കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴക്ക് കാരണം .ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളതെങ്കിൽ പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും

kerala

ബിജെപി നേതാക്കള്‍ താമസിച്ചിരുന്ന മുറിയില്‍ പൊലീസ് കയറിയില്ല: ബിന്ദുകൃഷ്ണ

പരിശോധന തന്നെയും ഷാനിമോളെയും ലക്ഷ്യം വെച്ച് നടത്തിയതാണെന്ന് സംശയമുണ്ടെന്നും ബിന്ദുകൃഷ്ണ

Published

on

പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന മുറിയിലെത്തി പൊലീസ് പരിശോധന നടത്തിയ സംഭവത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. യൂണിഫോം ധരിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരും മറ്റ് രണ്ട് പേരുമാണ് പരിശോധനയ്ക്കെത്തിയതെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.

മുറിയിലുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. അടിവസ്ത്രങ്ങളുള്‍പ്പെടെ പുരുഷ പൊലീസ് ഉദ്യോഗസ്ഥരാണ് എടുത്തു നോക്കിയതെന്നും ബിജെപി നേതാക്കള്‍ താമസിച്ചിരുന്ന മുറിയില്‍ പൊലീസ് കയറിയില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. പരിശോധന തന്നെയും ഷാനിമോളെയും ലക്ഷ്യം വെച്ച് നടത്തിയതാണെന്ന് സംശയമുണ്ടെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.

വളരെ മോശം പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളെന്ന രീതിയില്‍ വലിയ അഭിമാനക്ഷതമുണ്ടായെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. ഉറങ്ങി കിടന്നപ്പോള്‍ മുറിക്ക് പുറത്ത് ബഹളം കേട്ടുവെന്നും വാതില്‍ തുറന്നപ്പോള്‍ പൊലീസായിരുന്നെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

എന്നാല്‍ പരിശോധന കഴിഞ്ഞപ്പോള്‍ ഒന്നും കിട്ടിയില്ലെന്ന് എഴുതി തരാന്‍ പറഞ്ഞെന്നും വലിയ ഗൂഢാലോചനയാണ് നടന്നതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

Continue Reading

kerala

മതാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നു തന്നെ; പൊലീസിന് വാട്‌സ് ആപ്പിന്റെ മറുപടി

ഫോൺ സിറ്റി പൊലീസ് വാങ്ങിയെങ്കിലും വിവരങ്ങൾ ഡിലീറ്റുചെയ്ത് ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലായിരുന്നു.

Published

on

ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻതന്നെയെന്ന് പൊലീസ് നിഗമനം.

സംസ്ഥാനത്ത് ഹിന്ദു ഐ.എ.എസ് ഓഫീസർമാർക്കായി പ്രത്യേക വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി റിപ്പോർട്ട് വന്നിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ. എസ് ആയിരുന്നു അഡ്മിൻ. വിവാദമായതിനെ തുടർന്ന് ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും താനല്ല ഗ്രൂപ്പ് നിർമിച്ചതെന്നുമുള്ള അവകാശവാദവുമായി കെ. ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു.

എന്നാൽ ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ തന്നെയെന്ന് പൊലീസ് നിഗമനം. കെ. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് നിലവിൽ വരുന്ന റിപ്പോർട്ട്.

ഫോണിലെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടില്ലെന്ന് പൊലീസിന്റെ കത്തിന് വാട്‌സാപ്പ് മറുപടിനൽകി.

ഫോൺ സിറ്റി പൊലീസ് വാങ്ങിയെങ്കിലും വിവരങ്ങൾ ഡിലീറ്റുചെയ്ത് ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലായിരുന്നു. ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഗോപാലകൃഷ്ണനിൽ നിന്ന് സിറ്റി സൈബർ പൊലീസ് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.

മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ നിർമിക്കപ്പെട്ട ഗ്രൂപ്പിൽ സർവീസിലെ മുതിർന്ന ഓഫീസർമാരും അംഗങ്ങളായിരുന്നു. ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ട ചില ഓഫീസർമാർ അറിയിച്ചതിനെ തുടർന്ന് കെ. ഗോപാലകൃഷ്ണൻ ഗ്രൂപ്പ് ഡിലീറ്റ് ആക്കുകയും തുടർന്ന് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവരെ അറിയിക്കുകയും ചെയ്യുകയായിരുന്നു.

തന്റെ ഫോൺ കോണ്ടാക്ടുകൾ ചേർത്ത് 11 വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആണ് നിർമിക്കപ്പെട്ടതെനന്നായിരുന്നു കെ. ഗോപാലകൃഷ്ണന്റെ വാദം.

Continue Reading

kerala

സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില

58,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് നാലുദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് വീണ്ടും 59,000 ലേക്ക് സ്വര്‍ണവില അടുത്തു. 58,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് പത്തു രൂപ വര്‍ധിച്ച് 7365 രൂപയായി. നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില നാലുദിവസം കൊണ്ട് താഴേക്ക് ഇറങ്ങിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപയും ഇന്നലെ 120 രൂപയുമാണ് വീണ്ടും കുറഞ്ഞത്.

മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് എത്തിനില്‍ക്കുകയായിരുന്നു സ്വര്‍ണവില. എന്നാല്‍ നാലുദിവസത്തിനിടെ 800 രൂപ താഴേക്ക് ഇടിയുകയായിരുന്നു. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമായിരുന്നു ഇടിവ്.

 

Continue Reading

Trending