Connect with us

kerala

നവകേരള സദസിന്റെ പേരില്‍ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്ര; ഇത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്: രമേശ് ചെന്നിത്തല

5000 രൂപ ബില്ല് പോലും ട്രഷറിയില്‍ മാറാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാടുമുഴുവന്‍ നടന്ന നിവേദനം വാങ്ങിച്ചിട്ട് എന്തുകാര്യമെന്നും അദ്ദേഹം പരിഹാസിച്ചു.

Published

on

നവകേരള സദസിന്റെ പേരില്‍ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന് രമേശ് ചെന്നിത്തല.നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട്, ഇതൊന്നും കൊണ്ടും കേരളത്തില്‍ പാര്‍ലമെന്റില്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും കിട്ടാന്‍ പോകുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുന്നു എന്ന് കണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നാടുകാണാന്‍ ഇറങ്ങിയത്. 20 20 സീറ്റും യുഡിഎഫ് നേടും.

5000 രൂപ ബില്ല് പോലും ട്രഷറിയില്‍ മാറാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാടുമുഴുവന്‍ നടന്ന നിവേദനം വാങ്ങിച്ചിട്ട് എന്തുകാര്യമെന്നും അദ്ദേഹം പരിഹാസിച്ചു. 5 മാസത്തെ പെന്‍ഷന്‍ കുടിശികയാണ്, കേരളത്തില്‍ ഒരു വികസനവും നടക്കാത്ത അവസ്ഥ. ഉല്ലാസയാത്രയാണ് ഇപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്.

പി ആര്‍ ഏജന്‍സിയുടെ നിര്‍ദേശപ്രകാരമാണ് ഈ ഉല്ലാസയാത്ര. ഇത്രയും കാലം ജനങ്ങളെ കാണാത്ത മുഖ്യമന്ത്രി ഇപ്പോള്‍ ഇറങ്ങിയത് എല്ലാവര്‍ക്കും മനസ്സിലാകും. രാഹുല്‍ഗാന്ധി കണ്ടെയ്‌നര്‍ യാത്ര നടത്തി എന്ന് പറഞ്ഞ് അധിക്ഷേപിച്ചവരാണ് പഞ്ചനക്ഷത്ര ആഡംബര ബസ് യാത്ര നടത്തുന്നത്.പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണിതെന്നും ചെന്നിത്തല പ്രതികരിച്ചു.

ഈ യാത്ര കൊണ്ട് ഒരു പ്രയോജനവും ജനങ്ങള്‍ക്കുണ്ടാകുന്നില്ല. ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും തദ്ദേശസ്ഥാപനങ്ങളുടെ പണം പിഴിഞ്ഞെടുക്കുന്ന നടപടി ജനദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എവിടെ പോയി ബാലേട്ടാ..; എ കെ ബാലനെ ട്രോളി വി കെ ശ്രീകണ്ഠൻ

പാലക്കാട്ടെ ട്രോളി വിവാദത്തെ ചൂണ്ടികാട്ടിയായിരുന്നു പരിഹാസം.

Published

on

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റെക്കോർഡ് വിജയത്തിന് പിന്നാലെ എ കെ ബാലനെ പരിഹസിച്ച് വി കെ ശ്രീകണ്ഠൻ എം പി. ‘ബാലേട്ടാ ബാലേട്ടാ… എവിടെ പോയി ബാലേട്ടാ’ എന്ന് പറഞ്ഞായിരുന്നു വി കെ ശ്രീകണ്ഠൻ്റെ പരിഹാസം. പാലക്കാട്ടെ ട്രോളി വിവാദത്തെ ചൂണ്ടികാട്ടിയായിരുന്നു പരിഹാസം.

നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്. നാണം ഉണ്ടെങ്കിൽ എം ബി രാജേഷ് രാജി വെച്ച് പോകണം. സിപിഎം ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ‘ഷാഫി.. ഷാഫി.. എന്നാണ്’.

ഷാഫി ഇനി വടകരയിലേക്ക് പോകും. പക്ഷേ ഷാഫിയെ അങ്ങനെ പറിച്ചുനടാൻ പറ്റില്ല. താനും രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പാലക്കാട് ഉണ്ടാകുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാടിൻ്റെ ജനാധിപത്യ സ്വഭാവത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഇതുപോലെ കരണകുറ്റിക്ക് അടികിട്ടുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.

 

Continue Reading

kerala

ഭരണവിരുദ്ധ വികാരമില്ലെന്ന എല്‍ഡിഎഫ് വാദം ജനവിധിയെ അപഹസിക്കുന്നത്: കൊടിക്കുന്നില്‍ സുരേഷ്

കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

Published

on

ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്ന എല്‍ഡിഎഫ് നേതാക്കളുടെ അവകാശവാദം ജനങ്ങളെയും ജനവിധിയേയും അപഹസിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ഭരണവിരുദ്ധവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഭരണനേട്ടങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍ വിവാദങ്ങളും വര്‍ഗീയതയും പ്രചരിപ്പിച്ചാണ് എല്‍ഡിഎഫും അവരുടെ കേരളത്തിലെ രഹസ്യ സഖ്യകക്ഷിയായ ബിജെപിയും തിരഞ്ഞെടുപ്പിനെ നേരിട്ടത്.

കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് സിപിഎമ്മും ബിജെപിയും ശ്രമിച്ചത്. ബിജെപിയെ സഹായിച്ച് സിപിഎം സ്വയം തകരുകയാണ്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു സ്ഥിതി. കേരളത്തില്‍ ബിജെപിയെ നേരിടാന്‍ സിപിഎമ്മിന് കരുത്തില്ല. എല്‍ഡിഎഫിന്റെ അക്രമ,അഴിമതി രാഷ്ട്രീയത്തെയും ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയും നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമാണുള്ളത്.

സിപിഎമ്മും ബിജെപിയും ചേര്‍ന്ന് പ്രചരിപ്പിച്ച എല്ലാ വര്‍ഗീയതയെയും ജനം തള്ളിക്കളഞ്ഞു. പാലക്കാട് യുഡിഎഫിന്റെ മികച്ച വിജയം സര്‍ക്കാരിനെതിരായ ജനവികാരത്തിന് തെളിവാണ്. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ കുറയ്ക്കാന്‍ സാധിച്ചത് യുഡിഎഫിന്റെ നേട്ടമാണ്.

ചേലക്കരയില്‍ എല്‍ഡിഎഫിന്റെത് പ്രഭമങ്ങിയ വിജയമാണ്. വയനാട് രാഹുല്‍ ഗാന്ധിക്ക് കിട്ടിയ ഭൂരിപക്ഷം പ്രിയങ്കാ ഗാന്ധി നേടില്ലെന്ന് സിപിഎം വാദിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട് നേടിയ ഭൂരിപക്ഷം മറികടന്ന് പ്രയിങ്കാ ഗാന്ധി നേടിയ വിജയം മോദി -പിണറായി സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ താക്കീതാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Continue Reading

kerala

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു: എംഎം ഹസന്‍

കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

Published

on

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ജനവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

വയനാടും പാലക്കാടും ചേലക്കരയും യുഡിഎഫ് അഭിമാനകരമായ വോട്ട് നേടി. പാലക്കാട് യുഡിഎഫിന്റെ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടാനായതും ചേലക്കരയില്‍ എല്‍ഡിഎഫിന്റെ മുന്‍ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചതും സംസ്ഥാനത്ത് പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ടിറങ്ങി ചേലക്കരയില്‍ പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ തവണത്തെ അവരുടെ ഭൂരിപക്ഷം നേടാനായില്ല.കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിയെ കൂട്ടുപിടിച്ച സിപിഎമ്മിനും മുഖ്യമന്ത്രിക്കും കിട്ടിയ കനത്ത പ്രഹരമാണ് ജനവിധി. ജനം യുഡിഎഫിനൊപ്പമാണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. പാലക്കാട് എല്‍ഡിഎഫ് ഇത്തവണയും മൂന്നാം സ്ഥാനത്ത് തന്നെയാണ്.

കോണ്‍ഗ്രസില്‍ നിന്ന് ഒരാളെ അടര്‍ത്തിയെടുത്ത് പാലക്കാട് പിടിക്കാമെന്ന സിപിഎമ്മിന്റെ ദിവാ സ്വപ്നമാണ് തകര്‍ന്നടിഞ്ഞത്. വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തിയ നെറികേടിനെതിരായ ജനവിധിയാണ് പാലക്കാട്ടേതെന്നും യുഡിഎഫിന് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും നന്ദിയെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Continue Reading

Trending