Connect with us

Cricket

ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയക്ക് ജയം

മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഓസ്ട്രേലിയ രണ്ടാം സെമിയിൽ ഈ മാസം 16, വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.

Published

on

ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയക്ക് ജയം. 8 വിക്കറ്റിന് ബംഗ്ലാദേശിനെ തകർത്ത ഓസ്ട്രേലിയ പട്ടികയിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു. ബംഗ്ലാദേശ് മുന്നോട്ടുവച്ച 307 റൺസ് വിജയലക്ഷ്യം 44.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടന്നു. 132 പന്തിൽ 177 റൺസ് നേടി പുറത്താവാതെ മിച്ചൽ മാർഷാണ് ഓസീസിൻ്റെ വിജയശില്പി. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഓസ്ട്രേലിയ രണ്ടാം സെമിയിൽ ഈ മാസം 16, വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

‘ഇനി കളി മാറും’; കൊല്‍ക്കത്തക്കെതിരെ 28 പന്തില്‍ സെഞ്ച്വറി നേടിയ ഉര്‍വില്‍ പട്ടേലിനെ കളത്തിലിറക്കി ചെന്നൈ

പരുക്കേറ്റ വന്‍ഷ് ബേദിക്ക് പകരക്കാരനായി ചെന്നൈ നിരയില്‍ യുവതാരം ഉര്‍വില്‍ പട്ടേല്‍ കളത്തില്‍ ഇറങ്ങി

Published

on

കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിംഗ്. ടോസ് നേടിയ ഹോം ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ വന്‍ഷ് ബേദിക്ക് പകരക്കാരനായി ചെന്നൈ നിരയില്‍ യുവതാരം ഉര്‍വില്‍ പട്ടേല്‍ കളത്തില്‍ ഇറങ്ങി.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റിംഗ് റെക്കോര്‍ഡുള്ള താരമായ ഉര്‍വിലിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. 47 മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറികളും നാല് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പടെ 1162 റണ്‍സാണ് താരം നേടിയത്. 26.40 ശരാശരിയും 170.38 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. ടി-20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം കൂടിയാണ് ഉര്‍വില്‍ പട്ടേല്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗുജറാത്തിനു വേണ്ടി 28 പന്തില്‍ നിന്നുമാണ് താരം സെഞ്ച്വറി നേടിയത്. ഇത്ര പന്തില്‍ നിന്നും ടി20 സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പവും ഉര്‍വില്‍ പട്ടേല്‍ തന്റെ പേര് എഴുതി ചേര്‍ത്തിട്ടുണ്ട്.

ഇത്തവണ നിരാശാജനകമായ പ്രകടനങ്ങളാണ് ചെന്നൈ കാഴ്ച്ചവെച്ചത്. പഞ്ചാബ് കിങ്‌സിനോടേറ്റ പരാജയത്തിന് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്നും ചെന്നൈ പുറത്തായിരുന്നു. 11 മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ഒമ്പത് തോല്‍വിയും അടക്കം നാല് പോയിന്റുമായി അവസാന സ്ഥാനത്താണ് ചെന്നൈ. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചുകൊണ്ട് മടങ്ങാനാവും ചെന്നൈ ലക്ഷ്യം വെക്കുക.

ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാത്രേ, ഉര്‍വില്‍ പട്ടേല്‍, ഡെവണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, രവിചന്ദ്രന്‍ അശ്വിന്‍, എംഎസ് ധോണി(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ(ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍, റിങ്കു സിംഗ്, മോയിന്‍ അലി, രമണ്‍ദീപ് സിംഗ്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

Continue Reading

Cricket

‘ഒരു കോടി തന്നില്ലെങ്കില്‍ കൊല്ലും’ ; ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ വധഭീഷണി

ഐപിഎല്ലില്‍ നിറം മങ്ങിയതിന്റെ പേരില്‍ നിരാശയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇമെയിലിലൂടെ വധഭീഷണി ലഭിച്ചെന്ന് റിപ്പോര്‍ട്ട്.

Published

on

ലഖ്നൗ: ഐപിഎല്ലില്‍ നിറം മങ്ങിയതിന്റെ പേരില്‍ നിരാശയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇമെയിലിലൂടെ വധഭീഷണി ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ഷമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബിന്റെ പരാതിയെ തുടര്‍ന്ന് യുപിയെ അംറോഹ ജല്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. രാജ് പുത് സിന്ദര്‍ എന്ന് പരിചയപ്പെടുത്തിയാണ് മെയില്‍ വന്നിരിക്കുന്നത്. ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇന്ത്യക്ക് ചാംപ്യന്‍സ് ട്രോഫി കിരീടം സമ്മാനിക്കുന്നതില്‍ ഷമി നിര്‍ണായക പങ്ക് വഹിച്ചിരുന്നു

നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും വധ ഭീഷണി വന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് വധ ഭീഷണി. ഗംഭീറിനും ഇ മെയിലിലൂടെയാണ് ഭീഷണി സന്ദേശം വന്നത്.

Continue Reading

Cricket

തിമിര്‍ത്താടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തി

167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു.

Published

on

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫോം കളി. ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈ നിറഞ്ഞാടിയത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു. പുറത്താക്കാതെ 26 റണ്‍സ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ഭാവി വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് എടുത്തത്. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്‌നൗ നഷ്ടപ്പെടുത്തിയത്.

അതേസമയം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

 

Continue Reading

Trending