Connect with us

kerala

സര്‍ക്കാറിന്റെ ധൂര്‍ത്തിനൊന്നും ഒരു കുറവുമില്ല: 20 രൂപക്ക് ഊണ്‍വെച്ച് വിളമ്പി വഴിയാധാരമായി; കുടുംബശ്രീ ഹോട്ടലുകാര്‍ ആത്മഹത്യാവക്കില്‍

ഹോട്ടല്‍ നടത്തിപ്പിന് സാധനം വാങ്ങിയ വകയില്‍ ലക്ഷക്കണക്കിന് രൂപ ബാധ്യത വന്ന് സംരംഭകരായ വനിതകള്‍ വലിയ പ്രതിസന്ധിയിലാണ്

Published

on

സര്‍ക്കാറിന്റെ പ്രതിച്ഛായ കൂട്ടാന്‍ നാട്ടുകാര്‍ക്ക് 20 രൂപക്ക് ഊണ്‍വെച്ച് വിളമ്പി വഴിയാധാരമായ കുടുംബശ്രീ ഹോട്ടലുകാര്‍ സബ്‌സിഡി കുടിശ്ശിക കിട്ടാന്‍ ഒടുവില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിലേക്ക്. ആറ് കോടി രൂപ സര്‍ക്കാര്‍ കടം പറഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വനിതകളാണ് ബുധനാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്താന്‍ മലപ്പുറത്ത് നിന്ന് പുറപ്പെടുന്നത്.

ഹോട്ടല്‍ നടത്തിപ്പിന് സാധനം വാങ്ങിയ വകയില്‍ ലക്ഷക്കണക്കിന് രൂപ ബാധ്യത വന്ന് സംരംഭകരായ വനിതകള്‍ വലിയ പ്രതിസന്ധിയിലാണ്. പലരും കുടംബപ്രശ്‌നങ്ങള്‍ വരെ നേരിടുന്നു. പലരും ആത്മഹത്യയുടെ വക്കിലാണെന്നാണ് ഇവര്‍ പറയുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുടിശ്ശിക ലഭിക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്. 144 ഹോട്ടലുകളാണ് സര്‍ക്കാര്‍ സബ്‌സിഡി പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നാലെണ്ണം പ്രതിസന്ധി താങ്ങാനാവാതെ അടച്ചു പൂട്ടി.

അടച്ചുപൂട്ടിയാല്‍ കടക്കാര്‍ വീട്ടില്‍ വന്ന് വസൂലാക്കുമെന്നതിനാലും സര്‍ക്കാറില്‍ നിന്ന് കിട്ടാനുള്ള കുടിശ്ശിക കിട്ടാതെ പോകുമെന്നും ഭയന്നാണ് പലരും പിടിച്ചു നില്‍ക്കുന്നത്. 20 രൂപക്ക് ഊണ്‍ കൊടുക്കുന്ന സര്‍ക്കാര്‍ പദ്ധതിയിലാണ് നിര്‍ധനവനിതകളുടെ സംരംഭങ്ങള്‍ പെട്ടത്. കോവിഡ് കാലത്ത് സാമൂഹിക അടുക്കളയില്‍ ഭക്ഷണമുണ്ടാക്കി സര്‍ക്കാര്‍ പറഞ്ഞിടത്തെല്ലാമെത്തിച്ചുകൊടുത്തവരാണിവര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുറഞ്ഞ നിരക്കില്‍ മൊബൈല്‍ റീചാര്‍ജ്; തട്ടിപ്പിന്റെ മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം 1930 എന്ന നമ്പറിലോ www.cybercrime.gov.in  എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Published

on

കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് എന്ന് പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധിക്കണമെന്ന് പൊലീസ്. ഇതേ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണത്തെക്കുറിച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കത്.

സാമൂഹ്യമാധ്യമങ്ങളില്‍ ഓഫര്‍ പോസ്റ്റിനൊപ്പം ഒരു വ്യാജ ലിങ്കും ഉണ്ടും. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കാം. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും.

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം 1930 എന്ന നമ്പറിലോ www.cybercrime.gov.in  എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; പി പി ദിവ്യ ജയില്‍ മോചിതയായി

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജയിലില്‍ മോചിതയായി. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.

പുറത്തിറങ്ങിയതിന് പിന്നാലെ എഡിഎം നവീന്‍ ബാബുവിന്റെ കേസില്‍ പി പി ദിവ്യ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വര്‍ഷങ്ങളായി പൊതുജനങ്ങളോടൊപ്പം നില്‍ക്കുന്നയാളാണ് താനെന്നും പി പി ദിവ്യ പറഞ്ഞു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. ഒറ്റവാക്കിലായിരുന്നു കോടതി വിധി പറഞ്ഞത്.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി പി പി ദിവ്യയ്ക്ക് ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.

എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെയാണ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്.

 

 

Continue Reading

kerala

റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും പഴകിയത്

ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച ഇ.എം.എസ് ടൗണ്‍ഹാളില്‍ ടി. സിദ്ദീഖ് എംഎല്‍എ പരിശോധന നടത്തി.

Published

on

മേപ്പാടിയില്‍ ദുരിതബാധിതര്‍ക്ക് റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും പഴകിയത്. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. മിക്ക അരി ചാക്കുകളും കാലാവധി കഴിഞ്ഞതൊണ് വിവരം. 835 ചാക്ക് അരികളാണ് അന്ന് എത്തിച്ചത്. 2018 മുതലുള്ള അരിയാണ് ക്യാമ്പില്‍ എത്തിച്ചിട്ടുള്ളത്. അതേസമയം നൂറു കണക്കിന് ചാക്കുകളിലാണ് തീയതി പോലും കാണിക്കാത്തത്. 2018ല്‍ പാക്ക് ചെയ്ത് ആറു മാസം മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അരിയാണ് ക്യാമ്പിലേക്ക് എത്തിച്ചിരിക്കുന്നത്. കൂടാതെ പയര്‍, പരിപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും കേടുവന്നതാണ്.

പുഴുക്കളരിച്ചതില്‍ 12 ചാക്കും ഡേറ്റില്ലാതെ ആറുപത് ചാക്കുകളുമാണ് പുതുതായി മാറ്റിവെച്ചതെന്നും ഭരണസമിതി പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച ഇ.എം.എസ് ടൗണ്‍ഹാളില്‍ ടി. സിദ്ദീഖ് എംഎല്‍എ പരിശോധന നടത്തി. പരിശോധനയില്‍ അരിയില്‍ പ്രാണികളെ കണ്ടെത്തി.

 

Continue Reading

Trending