Connect with us

kerala

അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടിമേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, ധീരത എന്നീ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

Published

on

വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടിമേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, ധീരത എന്നീ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

കുട്ടികളെ 6 വയസ് മുതല്‍ 11 വയസ് വരെ, 12 വയസ് മുതല്‍ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതുവിഭാഗത്തിനും, ഭിന്നശേഷി വിഭാഗത്തിനും, പ്രത്യേകം പ്രത്യേകം അവാര്‍ഡുകള്‍ നല്‍കുന്നു. ഓരോ ജില്ലയില്‍ നിന്നും ഈ വിഭാഗത്തില്‍പ്പെട്ട ആകെ 4 കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. നവംബര്‍ 14ന് സംസ്ഥാന ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍, ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നു; മുന്നറിയിപ്പ്

പുറത്തുനിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Published

on

എറണാകുളത്ത് മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. പുറത്തുനിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, തിളപ്പിക്കാത്ത പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണം ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെളളത്തില്‍ നിര്‍മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ എറണാകുളത്ത് 563 ഹെപ്പറ്റൈറ്റിസ് എ കേസുകള്‍ സ്ഥിരീകരിച്ചു. ശ്രീമൂലനഗരം, മലയാറ്റൂര്‍, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, വേങ്ങൂര്‍, ആവോലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍.

മഞ്ഞപ്പിത്തരോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

 

Continue Reading

kerala

വാട്‌സാപ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിനു നിയമോപദേശം

മതാടിസ്ഥാനത്തില്‍ വേര്‍ത്തിരിച്ചുണ്ടാക്കിയ വാട്‌സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും മതസ്പര്‍ധ വളര്‍ത്താനും കാരണമാകുമെന്ന് ജില്ലാ ഗവ.പ്ലീഡര്‍ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടി.

Published

on

മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിനു നിയമോപദേശം. ഐഎഎസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തില്‍ വേര്‍ത്തിരിച്ചുണ്ടാക്കിയ വാട്‌സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും മതസ്പര്‍ധ വളര്‍ത്താനും കാരണമാകുമെന്ന് ജില്ലാ ഗവ.പ്ലീഡര്‍ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടി.

കെ. ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാട് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ നിയമോപദേശം തേടിയത്.

എന്നാല്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തവര്‍ ഗ്രൂപ്പുണ്ടാക്കിയതാണെന്ന ഗോപാലകൃഷ്ണന്റെ വാദം വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചു.

 

 

Continue Reading

kerala

മുണ്ടക്കൈ ദുരന്തം; മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ടി. സിദ്ദീഖ് എംഎല്‍എ

വയനാട്ടിലുള്ളത് ഗുരുതര സാഹചര്യമാണെന്നും സിദ്ദീഖ് പറഞ്ഞു.

Published

on

മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ടി. സിദ്ദീഖ് എംഎല്‍എ. വയനാട്ടിലുള്ളത് ഗുരുതര സാഹചര്യമാണെന്നും സിദ്ദീഖ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുണ്ടക്കൈ ദുരന്തത്തെ നിസാരവത്കരിച്ച ബിജെപി നേതാവ് വി.മുരളീധരന്‍ മാപ്പ് പറയണമെന്നും ടി സിദ്ദീഖ് പറഞ്ഞു.

 

 

Continue Reading

Trending