Connect with us

kerala

പാലക്കാട് ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് വയോധിക മരിച്ചു

വീടിനു പുറകുവശത്ത് ചാഞ്ഞുകിടക്കുകയായിരുന്ന ഉണങ്ങിയ മരകൊമ്പില്‍ പിടിച്ചു വലിച്ചപ്പോള്‍ തലയില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Published

on

പാലക്കാട് ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് വയോധിക മരിച്ചു. പറളി ആറ്റുപുറം പാന്തംപാടം തത്ത(70) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. വീടിനു പുറകുവശത്ത് ചാഞ്ഞുകിടക്കുകയായിരുന്ന ഉണങ്ങിയ മരകൊമ്പില്‍ പിടിച്ചു വലിച്ചപ്പോള്‍ തലയില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

kerala

‘സർജിക്കൽ സ്ട്രൈക്ക് ആരുടെയും കുത്തകയല്ല, വലിയ കസേരകൾ പ്രതീക്ഷിക്കുന്നില്ല’; കെ. സുരേന്ദ്രന് മറുപടിയുമായി സന്ദീപ് വാര്യർ

ബി.ജെ.പി നേതാവിന്റെ മുൻ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു സന്ദീപിന്റെ പ്രതികരണം.

Published

on

സർജിക്കൽ സ്ട്രൈക്ക് ആരുടെയും കുത്തകയല്ലെന്നും ഇന്ദിര ഗാന്ധിയാണ് രാജ്യത്ത് ആദ്യമായി സർജിക്കൽ സ്ട്രൈക്ക് നടത്തിയതെന്നും ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. ബി.ജെ.പി നേതാവിന്റെ മുൻ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു സന്ദീപിന്റെ പ്രതികരണം.

കോൺഗ്രസുകാരനായാണ് ഇനി തന്റെ രാഷ്ട്രീയ പ്രവർത്തനമെന്നും വലിയ കസേരകൾ പ്രതീക്ഷിക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയായി സന്ദീപ് വാര്യർ പറഞ്ഞു. സി.പി.എമ്മിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

“ചിലഘട്ടങ്ങൾ അനിവാര്യമായ തീരുമാനങ്ങൾ നാം കൈക്കൊള്ളണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രീതിയിൽ ഇനിയും പോകാനാകില്ല എന്നു തോന്നിയപ്പോൾ നിലപാട് മാറ്റി. വലിയ കസേരകൾ ആഗ്രഹിച്ച് നിൽക്കുന്നതും പോകുന്നതും എന്റെ രീതിയല്ല. വലിയ കേസര ആഗ്രഹിക്കുന്ന വലിയ ആളല്ല ഞാൻ. കസേര കിട്ടാഞ്ഞതിനാൽ വേദിവിട്ടുപോയ ബി.ജെ.പി നേതാക്കളെ എനിക്കറിയാം.

അത്തരത്തിലുള്ള കാര്യങ്ങളെല്ലാം ബി.ജെ.പി നേതാക്കളെ പഠിപ്പിക്കുന്നതാവും സുരേന്ദ്രന് നല്ലത്. സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ്, എനിക്ക് ഇനി കെ.പി.സി.സി പ്രസിഡന്റ് പറയുന്നത് കേട്ടാൽമതി. പാർട്ടിയിൽ നേരിട്ട പ്രശ്നങ്ങളെല്ലാം പറഞ്ഞതാണ്. മറ്റ് വിശദാംശങ്ങൾ അടുത്ത കട്ടൻ ചായയും പരിപ്പുവടയും എഴുതുമ്പോൾ വിശദീകരിക്കാം” -സന്ദീപ് വാര്യർ പറഞ്ഞു.

നേരത്തെ ബി.ജെ.പി വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു. സ്വന്തമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലാതെ താൻ ബി.ജെ.പിയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. സ്നേഹത്തിന്റെ കടയിൽ താൻ അംഗത്വം എടുക്കുകയാണ്. 14 ജില്ലകളിലും ബി.ജെ.പിക്ക് വേണ്ടി ​പ്രസംഗിച്ചിട്ടുണ്ട്.

ചാനൽ ചർച്ചകളിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ ഭാഷയുടെ സാധ്യതക​ളെല്ലാം ഉപയോഗിച്ചിട്ടുണ്ട്. താൻ കോൺഗ്രസിൽ എത്താൻ കാരണം കെ.സുരേന്ദ്രനും കൂട്ടാളികളുമാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കാരണമാണ് പാർട്ടിവിട്ടത്. കൊടകര കുഴൽപ്പണ കേസും കരുവന്നൂർ ബാങ്ക് തട്ടിപ്പും തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും സന്ദീപ് ആരോപിച്ചു.

ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസിൽ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ, കോൺഗ്രസ് നേതാക്കൾ സന്ദീപിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് ക്ഷണിച്ചു.

Continue Reading

kerala

ഇന്ന് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ദിവസം; കെ.സുധാകരന്‍

മതേത ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ ഫലമായാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

Published

on

ഇന്ന് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ദിവസമാണെന്ന് കെപിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. കുറേ കാലമായി ബിജെപിയുടെ ശബ്ദവും മുഖവുമായി സന്ദീപ് വാര്യര്‍. മതേത ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ ഫലമായാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

കോണ്‍ഗ്രസിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നവരാണ് ബിജെപിയും സിപിഐഎമ്മും. അതിന് മുമ്പില്‍ ജനങ്ങള്‍ക്കുള്ള ഉത്തരമാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading

kerala

സംഘർഷം ഒഴിയാതെ മണിപ്പൂർ; ക്യാമ്പിൽ നിന്ന് കാണാതായ സ്ത്രീയുടെയും 2 കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

കാണാതായ ആറുപേരില്‍ ഉള്‍പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

Published

on

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മണിപ്പൂര്‍ അശാന്തമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജിരിബാമില്‍ തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടരെന്ന് സംശയിക്കുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ ആറുപേരില്‍ ഉള്‍പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

മൃതദേഹം ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേതുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ടെത്തിയ മൃതദേഹങ്ങള്‍ ബന്ദികളാക്കപ്പെട്ടവരുടേത് തന്നെയാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമില്ല. ജിരി പുഴയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അസമിലെ സില്‍ച്ചറില്‍ എത്തിച്ചു.

നവംബര്‍ ആദ്യവാരത്തിലായിരുന്നു മണിപ്പൂരില്‍ വീണ്ടും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസം അതിര്‍ത്തിയോട് ചേര്‍ന്ന ജിരിബാമിലാണ് അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 7 മുതല്‍ 13 മരണങ്ങളും മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മണിപ്പൂരിലെ അക്രമം വര്‍ധിച്ചതിന് പിന്നാലെ 2,500-ഓളം അധിക അര്‍ധസൈനികരെകൂടി സംസ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ 19 മാസമായി സംസ്ഥാനത്ത് ഇപ്പോള്‍ 29,000-ത്തിലധികം പേര്‍ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകകളെ വിന്യസിച്ചിട്ടുണ്ട്. സൈന്യവും അസം റൈഫിള്‍സും സുരക്ഷ ഉറപ്പിക്കാന്‍ രംഗത്തുണ്ട്.

ഇതിനിടെ, തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇംഫാല്‍ താഴ്‌വരയില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ജിരിബാമില്‍ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 10 മാര്‍ ഗോത്രവിഭാഗക്കാര്‍ക്കു വേണ്ടി കുക്കി ഭൂരിപക്ഷ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ അര്‍ധ സൈനിക വിഭാഗങ്ങളെ സംസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ജിരിബാമില്‍ ക്യാംപ് ചെയ്താണ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അക്രമങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷ ബാധിതമായ ജിരിബാം ഉള്‍പ്പെടെയുള്ള ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ആര്‍മ്ഡ് ഫോഴ്‌സ് (സ്‌പെഷ്യല്‍ പവര്‍) ആക്റ്റ് (അഫ്‌സ) പ്രഖ്യാപിച്ചു. മണിപ്പുരിലെ അസ്ഥിരാവസ്ഥ കണക്കിലെടുത്താണ് സായുധ സേനാ പ്രത്യേകാധികാര നിയമം മണിപ്പൂരില്‍ വീണ്ടും നടപ്പിലാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പടിഞ്ഞാറന്‍ ഇംഫാല്‍ ജില്ലയിലെ സെക്മായ്, ലംസാങ്, കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ ലംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മൊയ്റാംഗ് എന്നിവയാണ് അഫ്സ്പ വീണ്ടും ഏര്‍പ്പെടുത്തിയ പോലീസ് സ്റ്റേഷന്‍ മേഖലകള്‍.

Continue Reading

Trending