Connect with us

crime

തമിഴ്‌നാട്ടില്‍ നവ ദമ്പതികളെ വീട്ടില്‍ കയറി വെട്ടികൊന്നു; കൊല വിവാഹം കഴിഞ്ഞ് മൂന്നാം ദിനം

മാരിശെല്‍വവും കാര്‍ത്തികയും 2 വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും തേവര്‍ സമുദായക്കാരായിരുന്നിട്ടും കാര്‍ത്തികയുടെ പിതാവ് മുത്തുരാമലിംഗം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു.

Published

on

നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. 24 കാരനായ മാരിശെല്‍വവും 20 വയസുകാരി കാര്‍ത്തികയുമാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാകുന്നത്.

ഒരു ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനാണ് മാരിശെല്‍വം. ഇവര്‍ ഇരുവരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇവരുടെ വിവാഹത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വൈകിട്ട് 6.45 ഓടെ ആറംഗ സംഘം ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മാരിശെല്‍വവും കാര്‍ത്തികയും 2 വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും തേവര്‍ സമുദായക്കാരായിരുന്നിട്ടും കാര്‍ത്തികയുടെ പിതാവ് മുത്തുരാമലിംഗം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. കാര്‍ത്തികയുടെ വീട്ടുകാരുടെ അസാന്നിധ്യത്തിലായിരുന്നു ക്ഷേത്രത്തില്‍ വച്ച് വിവാഹം നടന്നത്. അന്നുവൈകിട്ടപതന്നെ മാരിശെല്‍വത്തിനന്റെ വീട്ടിലെത്തി കാര്‍ത്തികയുടെ വീട്ടുകാര്‍ ബഹളം വെച്ചിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 6.45ഓടെ കാര്‍ത്തികയുടെ പിതാവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം ബൈക്കുകളിലെത്തുകയും വീട്ടിലുണ്ടായിരുന്ന ഇരുവരെയും വാക്കത്തികൊണ്ട് തുരുതുരെ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിപ്‌കോട്ട് പൊലീസെത്തി മൃതദേഹങ്ങള്‍ തൂത്തുക്കുടി ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മുത്തുരാമലിംഗത്തിനും മറ്റ് അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളെല്ലാവരും ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

crime

തൃശൂരില്‍ രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു

കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു.

Published

on

കൊടകരയിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ അഭിഷേകിന്റെ സുഹൃത്ത് വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. അന്ന് സുജിത്തിന്റെ കുത്തേറ്റ വിവേകും സംഘവുമാണ് ഇന്നലെ ആക്രമിക്കാനെത്തിയത്. വിവേക്, അഭിഷേക്, ഹരീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Continue Reading

crime

അണ്ണാ സര്‍വകലാശാല ക്യാമ്പസിൽ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത യുവാവ്‌ പിടിയില്‍

പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു.

Published

on

അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനി ക്രൂര ബലാത്സംഗത്തിനിരയായ സംഭവത്തിൽ 37കാരൻ അറസ്റ്റിൽ. സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു.

രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിയായ കന്യാകുമാരി സ്വദേശിനിയാണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ സർവകലാശാല കാമ്പസിലെ ലാബിന് സമീപം വെച്ച് പീഡിപ്പിക്കപ്പെട്ടത്.

പുരുഷ സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോൾ അപരിചിതനായ ഒരാൾ ഇവരുടെ അടുത്ത് വന്ന് പ്രകോപനമല്ലാതെ ഇരുവരെയും മർദിച്ചു. ഇതോടെ പെൺകുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇയാൾ പെൺകുട്ടിയ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

പീഡന വിവരം കോളജിൽ അറിയിച്ച പെൺകുട്ടി കോട്ടൂർപുരം പൊലീസിൽ പരാതി നൽകുകയിരുന്നു. ക്യാമ്പസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിരിയാണി കച്ചവടക്കാരൻ പിടിയിലായത്.

അന്വേഷണവുമായി ബന്ധപ്പെട്ട് സർവകലാശാലയുടെ പൂർണ സഹകരണം പൊലീസിനുണ്ടാകുമെന്ന് രജിസ്ട്രാർ ജെ പ്രകാശ് പറഞ്ഞു. സർവകലാശാലയിലെ ആഭ്യന്തര പരാതി സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

crime

തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം

Published

on

തൃശൂര്‍: തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ആറുപേര്‍ അറസ്റ്റിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം.

കമ്പിവടികൊണ്ട് തല്ലിക്കൊന്ന ശേഷം മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം ഭാരതപ്പുഴയുടെ തീരത്തുനിന്ന് ലഭിക്കുകയായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്തു. സംഘം ചേര്‍ന്നാണ് സൈനുൽ ആബിദിനെ മര്‍ദിച്ചത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു.

 

Continue Reading

Trending