Connect with us

kerala

വനിതാ ലീഗ് ടീ ഗാല ഫണ്ട് സമാഹരണ ക്യാമ്പയിന് തുടക്കമായി

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ടീ ഗാല ആപ്ലിക്കേഷന്റെ ലോഞ്ചിങ് നിർവ്വഹിച്ചു

Published

on

മലപ്പുറം: വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ടീ ഗാല ഫണ്ട് സമാഹരണ ക്യാമ്പയിന് തുടക്കമായി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ടീ ഗാല ആപ്ലിക്കേഷന്റെ ലോഞ്ചിങ് നിർവ്വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സംസ്ഥാന ഭാരവാഹികളായ സി.എ.എം.എ കരീം, ഉമർ പാണ്ടികശാല, അബ്ദുറഹ്മാൻ രണ്ടത്താണി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.എൻ.എ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.

ഫണ്ട് ശേഖരണ ക്യാമ്പയിന് തുടക്കം കുറിച്ച് പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിന്റെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും സംഭാവന ചടങ്ങിൽ കൈമാറി. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു സ്വാഗതം പറഞ്ഞു. അഡ്വ. കെ.പി മറിയുമ്മ, ഷാഹിന നിയാസി, പി. സഫിയ, സബീന മറ്റപ്പള്ളി, സാജിത നൗഷാദ്, സറീന ഹസീബ്, ഷംല ഷൗക്കത്ത്, സാജിത ടീച്ചർ, മീരാ റാണി, ഷീന നാസർ, സക്കീന പുൽപ്പാടൻ, റംല വാക്ക്യത്ത്, കെ.പി ഹാജറുമ്മ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.

ടീ ഗാല വിജയിപ്പിക്കുക: സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ടീ ഗാല ഫണ്ട് സമാഹരണ ക്യാമ്പയിൻ വിജയിപ്പിക്കാൻ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. ഇന്നലെ മലപ്പുറത്ത് ടീ ഗാല ആപ്പ് ലോഞ്ചിങ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. മുസ്‌ലിംലീഗും പോഷക ഘടകങ്ങളും നടത്തിയ ഫണ്ട് സമാഹരണ പരിപാടികളെല്ലാം പ്രവർത്തകരും പൊതുസമൂഹവും ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താനും അതുവഴി ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തെ സഹായിക്കാനും ഇത്തരം ക്യാമ്പയിനുകൾ അനിവാര്യമാണ്. രാജ്യം സുപ്രധാനമായ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന സാഹചര്യത്തിൽ മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെയും മതേതര മുന്നണിയുടെയും പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും ഗൃഹസമ്പർക്ക പരിപാടികൾ സജീവമാക്കാനും ഇത്തരം ക്യാമ്പയിനുകൾ ഉപകരിക്കും. വനിതകൾക്കിടയിൽ രാഷ്ട്രീയാവബോധം വളർത്തുന്നതിനും ശാക്തീകരണത്തിനും വനിതാ ലീഗിന് കരുത്തേകേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.- തങ്ങൾ പറഞ്ഞു. മുസ്‌ലിംലീഗിന്റെ എല്ലാ ഘടകങ്ങളും പോഷക സംഘടനകളും വനിതാ ലീഗിന്റെ ഫണ്ട് സമാഹരണ ക്യാമ്പയിനുമായി സജീവമായി സഹകരിക്കണമെന്നും സാദിഖലി തങ്ങൾ അഭ്യർത്ഥിച്ചു.

kerala

സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്‍ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്നും താഴേക്കിറങ്ങി കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

 

Continue Reading

kerala

സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു

വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു

Published

on

കോഴിക്കോട്: സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി തറോലിലാണ് സംഭവം. വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിറാണ് മരിച്ചത്.

Continue Reading

kerala

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്

Published

on

: എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്.

എം.സി റോഡിലെ കുരമ്പാല ചിത്രോദയം വായനശാലക്ക് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് അപകടം. അടൂരില്‍ നിന്ന് വെണ്മണിയിലേക്ക് വരികയായിരുന്ന ബൈക്ക് പന്തളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അര്‍ജുന്‍ വിജയന്‍ മരിച്ചിരുന്നു.

അപകടസമയം കൊട്ടാരക്കരയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Continue Reading

Trending