Connect with us

kerala

മുഖ്യമന്ത്രി കളമശ്ശേരിയില്‍; സ്ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സാമ്രാ കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശനം നടത്തി.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സാമ്രാ കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശനം നടത്തി. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്, വീണ ജോര്‍ജ്, ഹൈബി ഈഡന്‍ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്.

സ്‌ഫോടനം നടന്ന സ്ഥലത്തിന് പിന്നാലെ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന കളമശ്ശേരി മെഡിക്കല്‍ കോളേജും സംഘം സന്ദര്‍ശനം നടത്തി.

കഴിഞ്ഞദിവസം രാവിലെയോടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മകളെ രക്ഷിക്കാൻ പിണാറയി വിജയൻ സംഘിയാകുന്നു: കെ.എം ഷാജി

‘ആർഎസ്എസും ബിജെപിയും ആകാതെ സംഘിയാകാമെന്ന് തെളിയിച്ചു’

Published

on

മകളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണാറയി വിജയന്‍ സംഘിയാകുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. മുഖ്യമന്ത്രിക്ക് സംഘി എന്നതിനേക്കാള്‍ യോജിക്കുന്ന പദം വേറെയില്ല. നിര്‍ബന്ധിത സാഹചര്യത്തിലായിരിക്കാം അദ്ദേഹം അങ്ങനെയാകുന്നത്. പാര്‍ട്ടിയാണോ അണികളാണോ രാജ്യമാണോ അതോ മകളാണോ വലുതെന്ന ചോദ്യം അദ്ദേഹത്തിന് മുന്നില്‍ വന്നിട്ടുണ്ടാകും. ഈ സാഹചര്യത്തില്‍ സംഘിയായി മകളെ രക്ഷിക്കാമെന്ന് അദ്ദേഹം കരുതിക്കാണും.

പിണറായി വിജയന്‍ നിരന്തരം ഇസ്ലാമോഫോബിക് പരാമര്‍ശം നടത്തുകയാണ്. ആര്‍എസ്എസും ബിജെപിയും ആകാതെ സംഘിയാകാമെന്ന് തെളിയിച്ചു. ഉത്തരേന്ത്യന്‍ മാതൃകയില്‍ വിവാദങ്ങളെ ജാതീയമായി വേര്‍തിരിക്കാനാണ് ശ്രമമെന്നും കെ.എം ഷാജി വ്യക്തമാക്കി.

പിണറായി വിജയന്‍ എന്ന ആന കുത്തിയിട്ട് താന്‍ വീണിട്ടില്ല, പിന്നെയാണോ ആനപ്പിണ്ഡം തട്ടിയിട്ട് വീഴുന്നത്. മുഖ്യമന്ത്രിയെ കാണുമ്പോള്‍ സ്‌നഗ്ഗി ഇട്ടുനടക്കുന്ന എ.എ റഹീം എം.പി തന്നെ പഠിപ്പിക്കാന്‍ വരേണ്ട. രാഷ്ട്രീയം പറയുമ്പോള്‍ സാദിഖലി തങ്ങളുടെ മെക്കിട്ട് കയറുകയല്ല വേണ്ടത്. രാഷ്ട്രീയമായ മറുപടി പറഞ്ഞില്ലെങ്കില്‍ അതേ ഭാഷയില്‍ തിരിച്ചുകിട്ടുമെന്ന് മുഖ്യമന്ത്രിയും മനസ്സിലാക്കണം.

സമസ്തയുമായി തനിക്ക് ഒരു തര്‍ക്കവുമില്ല. വഖഫ് ഭൂമി പ്രശ്‌നം വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിനാണ് വേണ്ടപ്പെട്ടവരെ കൊണ്ട് പത്രങ്ങളില്‍ ലേഖനം എഴുതിക്കുന്നത്. അതിന് മുസ്‌ലിം ലീഗ് നിന്നുകൊടുക്കില്ലെന്നും കെ.എം ഷാജി പറഞ്ഞു.

Continue Reading

kerala

പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയതെന്ന് കണ്ടെത്തൽ

പരസ്യം പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി ഡിസൈൻ ഉൾപ്പെടെ നൽകിയാണ് അനുമതി വാങ്ങേണ്ടത്.

Published

on

പി.സരിനു വേണ്ടി എൽ.ഡി.എഫ് സന്ദീപ് വാര്യരെ കരുവാക്കി പത്രങ്ങളിൽ പരസ്യം നൽകിയത് അനുമതി വാങ്ങാതെ. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിയമപ്രകാരം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പത്രങ്ങളിലും ടെലിവിഷനുകളിലും നൽകുന്ന പരസ്യത്തിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. എന്നാൽ അനുമതി വാങ്ങാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെന്ന് പാലക്കാട് ജില്ലാ ഇൻഫർമേഷൻ വകുപ്പ് കലക്ടർക്ക് റിപ്പോർട്ട് നൽകി.

പരസ്യം പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി ഡിസൈൻ ഉൾപ്പെടെ നൽകിയാണ് അനുമതി വാങ്ങേണ്ടത്. ജില്ലാ കലക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ, മുതിർന്ന മാധ്യമപ്രവർത്തകൻ,കേന്ദ്രസർക്കാർഉദ്യോഗസ്ഥർ എന്നിവരടങ്ങിയതാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി. ഈ കമ്മിറ്റിയുടെ അനുമതി പോലും വാങ്ങാതെയാണ് എൽ.ഡി.എഫ് പി. സരിനു വേണ്ടി സുപ്രഭാതം, സിറാജ് പത്രങ്ങളിൽ ഇന്ന് പരസ്യം നൽകിയത്. ഈ സാഹചര്യത്തിൽ വിശദീകരണം തേടി സ്ഥാനാർഥിയായ പി. സരിനും ചീഫ് ഇലക്ഷൻ ഏജൻസിനും കലക്ടർ നോട്ടീസയക്കും. പാലക്കാട് ജില്ലാ എഡിഷനിലെ പത്രങ്ങളിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പരസ്യം നൽകി സ്ഥാനാർഥി വിജയിക്കുകയാണെങ്കിൽ അതിനെതിരെ കോടതിയെ സമീപിക്കാൻ എതിർപക്ഷത്തിന് അവകാശമുണ്ട്. സ്ഥാനാർഥിക്ക് അയോഗ്യത ഉൾപ്പെടെയുള്ള നടപടികളാകും പിന്നീടുണ്ടാവുക.

മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് പാർട്ടി പത്രം പോലും ഒഴിവാക്കി രണ്ട് പത്രങ്ങളിൽ മാത്രം പരസ്യം നൽകിയത് എന്നാണ് ആരോപണമുയർന്നിരിക്കുന്നത്. നാളെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ്.പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസമാണ് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ഇരുസുന്നി വിഭാഗങ്ങളുടെയും മുഖപത്രങ്ങളായ സുപ്രഭാതം, സിറാജ് പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചത്.

പാർട്ടി പത്രമായ ദേശാഭിമാനിയിൽ ഉൾപ്പെടെ ഇത്തരത്തിൽ ഒരു പ്രത്യേക സമു​ദായത്തെ ലക്ഷ്യമിട്ടുള്ള പരസ്യം നൽകിയിട്ടില്ല. 20 ശതമാനത്തോളം മുസ്‍ലിം വോട്ടുകളാണ് പാലക്കാട് നിയമസഭ മണ്ഡലത്തിലുള്ളത്.ബി.​ജെ.പി മുൻ സംസ്ഥാന കമ്മിറ്റി അംഗവും വക്താവുമായ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ പത്രപരസ്യമായി നല്‍കിയാണ് വോട്ടെടുപ്പിന്റെ തലേദിവസം എൽ.ഡി.എഫിന്റെ വോട്ടഭ്യര്‍ഥന. ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിലാണ് സന്ദീപ് വാര്യരുടെ ചിത്രം നൽകിയുള്ള പരസ്യം. ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തിരിച്ചറിയാത്ത രീതിയിൽ പത്രത്തിന്റെ ഉള്ളടക്കമെന്ന് തോന്നിക്കുന്ന വിധമാണ് ഇതുള്ളത്.

Continue Reading

kerala

‘പിണറായി എന്ന ആന കുത്തീട്ട് വീണിട്ടില്ല, പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്’; എ.എ റഹീമിന് മറുപടിയുമായി കെ.എം ഷാജി

മുഖ്യമന്ത്രിയെ പഠിക്കാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടതെന്നും ഏത് കോളജിലാണ് പോവേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും റഹീം പറഞ്ഞാൽ കൊള്ളാമായിരുന്നുവെന്ന് കെ.എം ഷാജി പ്രതികരിച്ചു.

Published

on

മുഖ്യമന്ത്രിയെ പറയാൻ ആയിട്ടില്ലെന്ന ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് എ‍.എ റഹീമിന്‍റെ പ്രസ്താവനക്ക് പ്രതികരണവുമായി മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മുഖ്യമന്ത്രിയെ പഠിക്കാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടതെന്നും ഏത് കോളജിലാണ് പോവേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും റഹീം പറഞ്ഞാൽ കൊള്ളാമായിരുന്നുവെന്ന് കെ.എം ഷാജി പ്രതികരിച്ചു.

‘അത് റഹീമിന് മനസിലാകുന്ന കാര്യങ്ങളാണല്ലോ. ആനുകൂല്യങ്ങൾ പറ്റാൻ ഏത് തരത്തിലാണ് സംസാരിക്കേണ്ടത്?. മുഖ്യമന്ത്രി വലിയ സംഭവമാണെന്നും രാജാവാണെന്നും സി.പിഎമ്മുകാർക്ക് തോന്നുന്നുവെങ്കിൽ പിണറായിയുടെ നീന്തലും കുളിയും പശു നോക്കലും സ്വന്തം ചെലവിൽ നടത്താൻ പറയണം. കേരളത്തിലെ ജനങ്ങളുടെ ചെലവിലാണ് മുഖ്യമന്ത്രിയുടെ വണ്ടിയിൽ ഭാര്യയും കുട്ടികളും പേരക്കുട്ടികളും യാത്ര ചെയ്യുന്നത്.

നാടിന്‍റെ ചെലവിലാണെങ്കിൽ മുഖ്യമന്ത്രിയെ വിമർശിച്ചിരിക്കും. പൂരപ്പറമ്പിലെ ആനയെ പോലെ മുഖ്യമന്ത്രിയെ റഹീം കൊണ്ടു നടക്കണം. ഞങ്ങൾക്ക് അതിന്‍റെ ബാധ്യതയില്ല. പേടിപ്പിക്കൽ കുറേ കണ്ടതാണ്. പിണറായി വിജയൻ എന്ന ആന കുത്തീട്ട് വീണിട്ടില്ല. പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്.

മുഖ്യമന്ത്രിയെ കാണുമ്പോൾ മൂത്രം ഒഴിച്ചു പോകാതിരിക്കാൻ സ്നഗ്ഗി ഇട്ട് നടക്കുന്ന റഹീനെ പോലുള്ള ആളോട് ചർച്ച ചെയ്യാൻ പോലും മടിയാണ്. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയം പറയണമെന്ന് എം.വി ഗോവിന്ദൻ പഠിപ്പിക്കേണ്ടത് പിണറായിയെയാണ്. നിയമസഭയിലെ പ്രിവിലേജ് ഉപയോഗിച്ച് ഞാൻ സംസാരിച്ചതിന് അഞ്ച് കൊല്ലം പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയ പിണറായിയെ ആണ് ആദർശം പഠിപ്പിക്കേണ്ടത്.

ലീഗ് പ്രസിഡന്‍റ് എന്ന നിലക്ക് സാദിഖലി തങ്ങളെ വിമർശിക്കരുതെന്നും എതിർക്കരുതെന്നും ഞങ്ങൾ പറഞ്ഞിട്ടില്ല. എല്ലാവരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാം. ഇങ്ങോട്ട് കിട്ടിയാൽ അതേ അളവിലും തൂക്കത്തിലും തിരിച്ചു കൊടുക്കാൻ പറ്റുന്ന ആളുകൾ ഇപ്പുറത്തുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നതാണ് നല്ലത്. സാദിഖലി തങ്ങളെ കുറിച്ച് ജമാഅത്ത് അനുഭാവ പ്രയോഗം എത്രമാത്രം സംഘി പ്രീണനമാണെന്ന് ഒരു സംഘി അനുഭാവിയായ മുഖ്യമന്ത്രി പ്രകടിപ്പിച്ചുവെന്നതാണ് രാഷ്ട്രീയമെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.

Continue Reading

Trending