Connect with us

News

ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8000 കവിഞ്ഞു

മൂന്നാഴ്ചയിലധികമായി നിര്‍ത്താതെ പെയ്യുന്ന ബോംബുമഴയില്‍ മരണത്താഴ് വരയായി മാറിയ ഗസ്സയില്‍ ആശ്വാസത്തിനു പോലും വെടിനിര്‍ത്തലിനു തയ്യാറാകാതെ ഇസ്രാഈല്‍.

Published

on

ഗസ്സ: മൂന്നാഴ്ചയിലധികമായി നിര്‍ത്താതെ പെയ്യുന്ന ബോംബുമഴയില്‍ മരണത്താഴ് വരയായി മാറിയ ഗസ്സയില്‍ ആശ്വാസത്തിനു പോലും വെടിനിര്‍ത്തലിനു തയ്യാറാകാതെ ഇസ്രാഈല്‍. ഇന്നലെയും കിരാതമായ തേര്‍വാഴ്ചയാണ് ഇസ്രാഈലി ബോംബര്‍ വിമാനങ്ങള്‍ ഗസ്സക്കുമേല്‍ നടത്തിയത്. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8000 കവിഞ്ഞു. ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8005 പേരാണ് ഇതുവരെ മരിച്ചത്. ടെലി കമ്മ്യൂണിക്കേഷന്‍, ആശയ വിനിമയ സംവിധാനങ്ങള്‍ ഇസ്രാഈല്‍ തകര്‍ത്തു കളഞ്ഞതിനാല്‍ കണക്കുകള്‍ അപൂര്‍ണമാണെന്നും മരണ സംഖ്യ ഇതിനേക്കാള്‍ ഉയരാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ 3324 പേരും കുട്ടികളാണ്. 2062 പേര്‍ സ്ത്രീകളും 460 പേര്‍ പ്രായമായവരും. 1020 കുട്ടികള്‍ ഉള്‍പ്പെടെ 1870 പേരെക്കുറിച്ച് വിവരമില്ല. ഇവര്‍ ബോംബിങില്‍ തകര്‍ ന്ന കെ ട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയിട്ടുണ്ടാകാമെന്നാണ് നിഗമനം. 20,242 പേര്‍ക്ക് ഇതുവരെ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 112 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1,900 പേര്‍ക്ക് പരിക്കേറ്റു.

അല്‍ഷിഫ ആശുപത്രിക്കു നേരെയും അല്‍ ഖുദ്‌സ് ആശുപത്രിക്കുനേരെയും ഏതു സമയത്തും ഇസ്രാഈല്‍ ബോംബാക്രമണം നടന്നേക്കാമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ആശുപത്രികള്‍ക്കു താഴെയുള്ള അണ്ടര്‍ഗ്രൗണ്ട് നിലയങ്ങള്‍ ഹമാസ് പോരാളികള്‍ സുരക്ഷിത താവളങ്ങളായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇതിനു കാരണമായി ഇസ്രാഈല്‍ പറയുന്നത്. എന്നാല്‍ ഹമാസും ഗസ്സ ആരോഗ്യ മന്ത്രാലയവും യു.എന്‍ അടക്കമുള്ള ഏജന്‍സികളും ഇത് നിഷേധിച്ചിട്ടുണ്ട്. അല്‍ഖുദ്‌സ് ആശുപത്രി എത്രയും വേഗം ഒഴിപ്പിക്കാനാണ് ഇസ്രാഈല്‍ നിര്‍ദേശം. ഇസ്രാഈല്‍ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റവുള്‍പ്പെടെ 8000ത്തിലധികം പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രി ഒഴിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. മുറിവേറ്റവര്‍ക്കും രോഗികള്‍ക്കും പുറമെ പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളായി മാറിയ 12,000ത്തിലധികം ഫലസ്തീനികളും ഖുദ്‌സ് ആശുപത്രിയില്‍ അഭയം തേടിയിട്ടുണ്ട്. ഖുദ്‌സ് ആശുപത്രിക്കു സമീപം ഇന്നലെ ഇസ്രാഈല്‍ ബോംബു വര്‍ഷം നടത്തി. റസിഡന്‍ഷ്യല്‍ ഏരിയയിലും പള്ളിക്കു നേരെയും ആക്രമണമുണ്ടായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അങ്കണവാടിയില്‍ കുഞ്ഞ് വീണ സംഭവം: മൂന്ന് വയസുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കുട്ടിക്ക് തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ അങ്കണവാടിയിൽ നിന്ന് വീണ് മൂന്നുവയസുകാരിയുടെ തലയ്ക്ക് ഗുരുതര പരിക്ക്. മാറനല്ലൂർ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് പരിക്കേറ്റത്. പരിശോധനയിൽ തലയോട്ടിക്കും കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയില്‍ വച്ചാണ് സംഭവം. വൈകീട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചില്‍ നിര്‍ത്തിയില്ല. കുട്ടി ചര്‍ദിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ ചെറിയ മുഴ കണ്ടു. അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ വിവരം പറയാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പിതാവ് രതീഷ് പറയുന്നു. കുട്ടിക്ക് തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.

കുട്ടി വീണ കാര്യം അങ്കണവാടി ജീവനക്കാർ മറച്ചുവെച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ സമിതി സന്ദർശിച്ചു. ‘കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവന്നു. ഉടന്‍ തന്നെ ഭക്ഷണം നല്‍കി. രണ്ടു പ്രാവശ്യം ഭക്ഷണം കഴിച്ചു. ഉടന്‍ തന്നെ ചര്‍ദിച്ചു. ഉറങ്ങണമെന്ന് പറഞ്ഞു. പാലു കൊടുത്ത് ഉറക്കാമെന്ന് കരുതി പാലു നല്‍കി. എന്നാല്‍ വീണ്ടും ചര്‍ദിക്കുകയും നിര്‍ത്താതെ കരയാനും തുടങ്ങി.മോനാണ് വീണ കാര്യം പറഞ്ഞത്. തല നോക്കിയപ്പോള്‍ മുഴച്ചിരിക്കുന്നത് കണ്ടു. സിടി എടുക്കാന്‍ വിട്ടു. അതിനിടെ ടീച്ചറെ വിളിച്ചു. പന്ത്രണ്ടരയോടെയാണ് കുഞ്ഞ് വീഴുന്നത്. ടീച്ചര്‍ പറയാന്‍ മറന്നുപോയി. അതാണ് ടീച്ചറില്‍ നിന്ന്് വന്ന വീഴ്ച. മോന്‍ പറഞ്ഞത് അനുസരിച്ച് വൈകീട്ട് അഞ്ചുമണിയോടെയാണ് ടീച്ചറെ വിളിക്കുന്നത്. രാത്രി 9 മണിയോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. വീഴ്ചയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചു. തലയുടെ പിന്നില്‍ മുഴ ഉണ്ട്’- രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

kerala

തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം

Published

on

തിരുവല്ല: മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് സംഭവം. കഴുത്തിൽ കയർ കുരുങ്ങിയ സെയ്ദ് റോഡിലേക്ക് തെറിച്ചു വീണു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മരം മുറിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ തടയാനാണ് കയർ കെട്ടിയത്. കയർ കെട്ടിയത് കാണാതെയാണ് അപകടം ഉണ്ടായത്. സെയ്ദ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഭാര്യയ്ക്കും മക്കൾക്കും പരുക്കേറ്റു.

മുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തടയുന്നതിനായാണ് റോഡിന് കുറുകെ കയര്‍ വലിച്ചുകെട്ടിയിരുന്നത്. റോഡിന് കുറുകെ മരത്തില്‍ നിന്ന് പോസ്റ്റിലേക്കാണ് കയര്‍ കെട്ടിയിരുന്നത്. ഇത് അറിയാതെ വന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

india

ഷാഹി ജുമാ മസ്ജിദ് സർവേ; പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു

മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല

Published

on

ലഖ്‌നോ: ഉത്തർപ്രദേശിലെ ഷാഹി ജുമാ മസ്ജിദിലെ സർവേക്കെതിരെ പ്രതിഷേധിച്ച മൂന്നുപേർ വെടിയേറ്റു മരിച്ചു. നദീം അഹമ്മദ്, ബിലാൽ അൻസാരി എന്നിവരാണ് കൊല്ലപ്പെട്ട രണ്ടുപേർ. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ സമരക്കാർക്കിടയിൽനിന്ന് വെടിവെപ്പുണ്ടായതായി പൊലീസ് പറഞ്ഞു.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഞായറാഴ്ച മസ്ജിദില്‍ പൊലീസ് സംരക്ഷണയോടെ അഭിഭാഷക കമീഷന്‍ എത്തിയത്. രാവിലെ ആറ് മണിക്ക് ഡി.എം രാജേന്ദ്ര പാൻസിയയുടെ മേൽനോട്ടത്തിലാണ് സർവേക്കായി പ്രത്യേക സംഘം എത്തിയത്. പൊലീസിന്റേയും റാപ്പിഡ് റെസ്​പോൺസ് ഫോഴ്സിന്റേയും നിരവധി സംഘങ്ങളുമുണ്ടായിരുന്നു. സർവേ തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. സർവേ നടത്താനെത്തിയവർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നുവെന്നാണ് ​പൊലീസ് ആരോപണം.

സമരക്കാരെ പിരിച്ചുവിടാൻ ടിയർ ഗ്യാസ് പ്രയോഗവും ലാത്തിച്ചാർജും നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വെടിയുതിർത്ത കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. നാലായിരത്തിലധികം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിർമിച്ചത് എന്നാരോപിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ ആണ് കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയാണ് സർവേക്ക് നിർദേശം നൽകിയത്. യുവാക്കൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ സംഘർഷാവസ്ഥ കനത്തതായാണ് റിപ്പോർട്ട്. പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

Trending