Connect with us

News

ഫലസ്തീനികളെ ജയിലുകള്‍ നിറച്ച് ഇസ്രാഈല്‍; പതിനായിരം കവിഞ്ഞു

ഈ മാസം ഏഴിന് അക്രമങ്ങള്‍ പൊട്ടിപ്പെടുന്നതിന് മുമ്പ് 5200 ഫലസ്തീനികളാണ് ഇസ്രാഈയില്‍ ജയിലുകളില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് പതിനായിരം കവിഞ്ഞിരിക്കുകയാണ്.

Published

on

റാമല്ല: ഗസ്സയില്‍ കൂട്ടക്കുരുതി തുടരുന്നതോടൊപ്പം ഫലസ്തീനികളെ പിടിച്ചുകൊണ്ടുപോയി ജയിലുകള്‍ നിറയ്ക്കുന്ന തിരക്കിലാണ് ഇസ്രാഈല്‍. ഈ മാസം ഏഴിന് അക്രമങ്ങള്‍ പൊട്ടിപ്പെടുന്നതിന് മുമ്പ് 5200 ഫലസ്തീനികളാണ് ഇസ്രാഈയില്‍ ജയിലുകളില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് പതിനായിരം കവിഞ്ഞിരിക്കുകയാണ്.

രണ്ടാഴ്ചക്കിടെ ഗസ്സയില്‍നിന്നുള്ള നാലായിരത്തോളം ഫലസ്തീന്‍ തൊഴിലാളികളെ ഇസ്രാഈല്‍ അറസ്റ്റ് ചെയ്തു. ഇവരെ സൈനിക താവളങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതിനുപുറമെ, അധിനിവേശ വെസ്റ്റ്ബാങ്കില്‍നിന്നും കിഴക്കന്‍ ജറൂസലമില്‍നിന്നും 1070 പേരെയും ഇസ്രാഈല്‍ സേന തട്ടിക്കൊണ്ടുപോയി. ഏത് നിമിഷവും ഇസ്രാഈല്‍ സേനയില്‍നിന്ന് ആക്രമണം പ്രതീക്ഷിക്കാമെന്നതുകൊണ്ട് ഫലസ്തീനികള്‍ ഭീതിയിലാണ്. വളരെ മോശപ്പെട്ട രീതിയിലാണ് സൈനികര്‍ തടവുകാരോട് പെരുമാറുന്നതെന്ന് ഫലസ്തീന്‍ അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. സമീപകാല സംഭവ വികാസങ്ങള്‍ ഫലസ്തീന്‍ തടവുകാരെ സംബന്ധിച്ചിടത്തോളം ഏറെ അപകടകരമാണെന്ന് ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ ഖുദറ ഫാരിസ് പറഞ്ഞു. ഇസ്രാഈലിലെ ജയിലുകളില്‍ നിരവധി സ്ത്രീകളും കുട്ടികളും തടവുകാരായി കഴിയുന്നുണ്ട്. വെള്ളം കൊടുക്കാതെയും പട്ടിണിക്കിട്ടും ഇസ്രാഈല്‍ സേന ഇവരെ പീഡിപ്പിക്കുകയാണ്. മരുന്നും നല്‍കുന്നില്ല. ഗുരുതരമായ രോഗം ബാധിച്ചുവര്‍ക്കു പോലും ചികിത്സ നിഷേധിക്കുയാണെന്ന് അദ്ദേഹം അറിയിച്ചു.

ഇവരുടെ കാര്യത്തില്‍ കുടുംബങ്ങളും ഫലസ്തീനികള്‍ പൊതുവയെും ആശങ്കയിലാണ്. തടവുകാര്‍ക്കുള്ള ക്ലിനിക്കുകള്‍ അടച്ചിരിക്കുകയാണ്. ഇവരില്‍ കാന്‍സര്‍ രോഗികളുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫലസ്തീന്‍ തടവുകാര്‍ക്ക് ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നതായും റിപ്പോര്‍ട്ടുണ്ട്. തടവുകാരെ കൂട്ടത്തോടെ നഗ്‌നരാക്കി ശാരീരിക പരിശോധന നടത്തുന്നു. കൈകള്‍ പിന്നിലേക്ക് ബന്ധിച്ച് കടുത്ത വേദന അനുഭവപ്പെടുന്നതുവരെ മുറുക്കി മണിക്കൂറുകളോളം നിര്‍ത്തുന്നതായും മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

നെല്ലായ സ്വദേശി ബഹ്‌റൈനിൽ താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരണപ്പെട്ടു

Published

on

നെല്ലായ മാരായമംഗലം സ്വദേശി പറക്കാട്ടു തൊടി മുഹമ്മദ്‌ അലി (58 വയസ്സ് ) മനാമയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു .കഴിഞ്ഞ 25 വർഷത്തിൽ അധികമായി ബഹ്‌റൈനിൽ ഉള്ള മുഹമ്മദ്‌അലി നിലവിൽ മനാമ യതീം സെന്ററിന് സമീപം ഒരു കഫ്റ്റീരിയയിൽ ജോലി ചെയ്തു വരികയായിരുന്നു.  ഭാര്യ: നഫീസ, മക്കള്‍ ഫായിസ്,ഫമിന നസ്റിന്‍,ഫസ്ന . മരുമക്കള്‍-മുഹമ്മദ് ഫൈസല്‍ ഫിറോസ്,ഫാത്തിമത്ത് സിയാന . പിതാവ് പരേതനായ മുഹമ്മദ്, മാതാവ് പരേതയായ ഖദീജ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാൻ കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു

Continue Reading

crime

കടയിൽ കയറി സ്ത്രീകളെയും കുട്ടിയേയും ആക്രമിച്ച സംഭവം; സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ

പത്തനംതിട്ട ജില്ലയിൽ നിന്നാണ് ആര്യനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published

on

സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി അറസ്റ്റില്‍. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് ആര്യനാട് പോലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്. പത്തനംതിട്ട ജില്ലയിൽ നിന്നാണ് ആര്യനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് സംഭവം. തട്ടുകടയിൽ എന്തൊക്കെ സാധനങ്ങളാണ് കഴിക്കാനുള്ളതെന്ന് വ്യക്തമാക്കി റോഡരികിൽ ഒരു ബോർഡ് വച്ചിരുന്നു. ഈ ബോർഡ് എടുത്തുമാറ്റണം എന്നാവശ്യപ്പെട്ടാണ് ഇന്നലെ ഉച്ചയോടെ ശശി ഇവിടെയെത്തുന്നത്.

തുടർന്ന് കടയുടമയായ ഗീത, മരുമകൾ, ചെറുമകൻ എന്നിവരെ മർദിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. കൂടാതെ, കൈയിലിരുന്ന മൊബൈൽ ഫോൺ ഇയാൾ തട്ടിപ്പറിക്കുന്നതിനിടെ കുട്ടിയുടെ കൈയ്ക്ക് പരുക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading

kerala

പൂരം കലക്കി നേടിയതാണോ തൃശൂരിലെ ജയം?; കേസ് അന്വേഷിക്കുന്നത് ആരോപണ വിധേയ‍ർ: പി കെ കുഞ്ഞാലിക്കുട്ടി

വ്യക്തമായ ഒരു വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ആരോപണ വിധേയർ തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Published

on

പൂരം കലക്കി നേടിയതാണോ തൃശൂരിലെ ബിജെപിയുടെ ജയമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അവിടെ മത്സരിച്ച സ്ഥാനാർഥികൾ വരെ അത് പറയുന്നുണ്ട്. മുൻ മന്ത്രിവരെ ആ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതിന് വ്യക്തമായ ഒരു വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ആരോപണ വിധേയർ തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘താനൂർ കസ്റ്റഡി കൊലപാതകം മുതൽ തന്നെ പൊലീസിന്റെ വിഷയം ഞങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ ഭരണകക്ഷി എംഎൽഎ പറയുന്നതിന് മുൻപ് ഞങ്ങൾ പറഞ്ഞിട്ടുണ്ട്‌. പൊലീസിനെ വെള്ള പൂശിയിട്ട് കാര്യമില്ല. അതിൽ അന്വേഷണം വേണം. ‍യുഡിഎഫും ലീഗും പ്രക്ഷോഭം തുടരും’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ‍ർക്കാർ പുറത്തിറക്കിയ മെമ്മോറാണ്ടത്തിൽ മുഖ്യമന്ത്രി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറ‍‍ഞ്ഞ കുഞ്ഞാലിക്കുട്ടി സംശയത്തിന് ഇട നൽകുന്ന ഒരു ഡോക്യുമെന്റ് പുറത്ത് വരാൻ പടില്ലായിരുന്നുവെന്നും വ്യക്തമാക്കി. അസാധാരണ ആരോപണങ്ങളാണ് പൊലീസിന് നേരിടേണ്ടി വന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷ അന്വേഷണം വേണം. ആരോപണ വിധേയൻ തന്നെ അന്വേഷിക്കുന്ന അവസ്ഥ വരരുത്. എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണം.

അൻവർ കോൺഗ്രസുകാരൻ ആണെന്ന് ഇപ്പോൾ മനസ്സിലായത് അല്ലല്ലോ. ആര് പറഞ്ഞു എന്നതല്ല, പറഞ്ഞത് എന്താണ് എന്നതാണ് പ്രധാനം. പി ശശിക്കെതിരെ അന്വേഷണം വേണം. പറഞ്ഞ ആരോപണം ഗൗരവതരമാണ്. പിവി അൻവർ യുഡിഎഫിലേക്ക് എന്നത് ചർച്ചയിലും ചിന്തയിലും ഇല്ല. അത് ഞാൻ മറുപടി പറയേണ്ട കാര്യമല്ല. എം ആർ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണം. അൻവർ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണ്. അതിൽ അന്വേഷണം വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Continue Reading

Trending