Connect with us

kerala

അനധികൃതമായി മരം മുറിക്ക് പാസ് അനുവദിച്ചതായി ആരോപണം

നിയമവിരുദ്ധമായി ഫോറസ്റ്റ് ഓഫീസില്‍ ദിവസവേതനത്തിന് ആളെ നിയമിക്കുകയും അനധികൃതമായി മരം മുറിച്ച് കടത്താന്‍ പാസ് അനുവദിക്കും ചെയ്തതായി ആരോപണം.

Published

on

കോഴിക്കോട്: നിയമവിരുദ്ധമായി ഫോറസ്റ്റ് ഓഫീസില്‍ ദിവസവേതനത്തിന് ആളെ നിയമിക്കുകയും അനധികൃതമായി മരം മുറിച്ച് കടത്താന്‍ പാസ് അനുവദിക്കും ചെയ്തതായി ആരോപണം. സൗത്ത് വയനാട് ഡി.എഫ്.ഒ ഓഫീസില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്കായി വിരമിച്ച പ്രഭാകരനും ഡി.എഫ്.ഒ സജിനക്കുമെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷഹബാസ് വടേരി ആരോപണമുന്നയിച്ചത്.
പത്താം ക്ലാസ് യോഗ്യതയുള്ള പ്രഭാകരനെ സര്‍വിസില്‍ നിന്നും വിരമിച്ചതിന് ശേഷവും നിയമ വിരുദ്ധമായി മൂന്ന് വര്‍ഷത്തേക്ക് കൂടി ദിവസ വേതന അടിസ്ഥാനത്തില്‍ തുടരാന്‍ ഡി.എഫ്.ഒ സജിന അനുവദിച്ചിരുന്നു.

ഇയാള്‍ക്ക് വേതനം നല്‍കുന്നത് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഫണ്ടിലെ പണം ഉപയോഗപ്പെടുത്തിയാണ്. ഈ ഇനത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. കൂടാതെ എം.പി വീരേന്ദ്രകുമാറിന്റെ ബന്ധുക്കളുടെ ഉടമസ്ഥതിയിലുള്ള കൂട്ടമുണ്ട എസ്‌റ്റേറ്റിന്റെ പുറകിലുള്ള വനഭൂമിയില്‍ നിന്നും അനധികൃതമായി മരം മുറിച്ചു കടത്തുന്നതിന് കൈക്കൂലി വാങ്ങി പാസ് തരപ്പെടുത്താനും ഇവര്‍ ശ്രമിച്ചിരുന്നു. ഇവര്‍ക്കെതിരെ വിജിലന്‍സില്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും ഇതിനെതിരെ കോടതിയ സമീപിക്കുവാനാണ് തീരുമാനമെന്നും ഷഹബാസ് വടേരി പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലൈംഗികാത്രിക്രമ കേസ്: ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി

Published

on

സംവിധായകന്‍ ഒമര്‍ ലുലുവിന് ലൈംഗികാത്രിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി. എറണാകുളം റൂറല്‍ പൊലീസാണ് യുവതിയുടെ പരാതിയില്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്തിരുന്നത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്ന് നിരീക്ഛണത്തിലൂടെയാണ് ഒമറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

സിനിമാരംഗത്തെ യുവ നടിയാണ് ഒമര്‍ ലുലുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

 

Continue Reading

kerala

പാലക്കാട് 75 പേര്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

സന്ദീപ് വാര്യരും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് സ്വീകരിച്ചു

Published

on

പാലക്കാട് 75 പേര്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തേന്‍കുറിശ്ശി പഞ്ചായത്തില്‍ മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും അടക്കം 75 പേരാണ് പാര്‍ട്ടി വിട്ടത്. ഡി.സി.സി സംഘടിപ്പിച്ച അംഗത്വവിതരണ ചടങ്ങില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സന്ദീപ് വാര്യര്‍ മുഖ്യാതിഥിയായി സംബന്ധിച്ചു.

സി.പി.എം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ എം. വിജയന്‍, ബ്രാഞ്ച് സെക്രട്ടറിമാരായ സുരേന്ദ്രന്‍, സതീഷ് കുമാര്‍, രാധാകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ 75 ഓളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനമെടുത്തു.

സി.പി.എം നടുവണ്ണൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അക്ബറലി കൊയമ്പ്രത്ത് കഴിഞ്ഞ ദിവസം സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നടുവണ്ണൂര്‍ നിയാഡ്കോ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനവും രാജിവച്ചാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ കോഴിക്കോട് ഡി.സി.സി ഓഫിസില്‍ വെച്ച് ഷാള്‍ അണിയിച്ച് അക്ബറലിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

മെക് സെവന്‍ വിവാദത്തിലൂടെ പി.മോഹനന്‍ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അക്ബറലി വിമര്‍ശിച്ചു. സി.പി.എമ്മിന്റെ മതേതര കാഴ്ചപ്പാട് കാപട്യമാണെന്നും വര്‍ഗീയതയോട് സി.പി.എം എടുക്കുന്ന നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

‘ചലച്ചിത്രമേളയുടെ പ്രാധ്യാന്യം വരുംനാളുകളിലും കുറയില്ല’ : 29-ാം ഐ.എഫ്.എഫ്.കെയുടെ സമാപന ഓപ്പൺഫോറം

Published

on

29-ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി അവസാന ഓപ്പൺ ഫോറം ചർച്ച ടാഗോർ തീയേറ്ററിൽ നടന്നു. ആഗോളവത്കരിക്കപ്പെട്ട സിനിമാമേളകൾ സമകാലിക സിനിമയിൽ വഹിക്കുന്ന പങ്ക് എന്ന വിഷയത്തിലായിരുന്നു ചർച്ച.

വില്ലേജ് റോക്സ്റ്റാർസ് എന്ന ചിത്രത്തിന്റെ സംവിധായിക റീമ ദാസിന്റെ വാക്കുകളിലാണ് ചർച്ച ആരംഭിച്ചത്. ചലച്ചിത്ര മേളകളിലൂടെ തുടങ്ങിയ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചാണ് റീമ സംസാരിച്ചത്. ആദ്യ കാലങ്ങളിൽ വലിയ ബജറ്റ് സിനിമകൾ തന്റെ സ്വപ്നമായിരുന്നില്ലെന്നും കലാസൃഷ്ടി എന്ന നിലയിൽ മാത്രമാണ് സിനിമയെ കണ്ടതെന്നും അവർ പറഞ്ഞു. ‘ആക്ട് ഗ്ലോബൽ ,തിങ്ക് ലോക്കൽ’ എന്ന പാട്രിക് ജഡ്ഡിസ്‌ന്റെ വാക്കുകളെ ഉദ്ധരിച്ചാണ് റിമ തന്റെ സിനിമാ പ്രയാണത്തെ വിശദീകരിച്ചത്.

വിവിധ കാഴ്ചപ്പാടുകളുള്ള ജനങ്ങൾ ഒത്തുകൂടുന്ന ചലച്ചിത്രമേളകൾ സ്വപ്നം കാണാനുള്ള ഇടം കൂടെയാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ഒരുകൂട്ടം ചലച്ചിത്രപ്രേമികൾ ഒരേമനസോടെ സദസിലിരുന്ന് ചിത്രം കാണുന്ന വൈകാരിക നിമിഷങ്ങളാണ് ചലച്ചിത്രമേളകളെ വിജയിപ്പിക്കുന്നതെന്നും അതുനിലനിൽക്കുന്നിടത്തോളം ചലച്ചിത്രമേളയുടെ പ്രാധ്യാന്യം കുറയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളകൾ സിനിമയുടെ വാണിജ്യപരമായ പ്രചാരണത്തിനുകൂടെ സഹായകരമാകുന്നുവെന്നു ക്യൂറേറ്റർ ആയ ഫെർണാണ്ടോ ബ്രെന്നെർ അഭിപ്രായപ്പെട്ടു. മികച്ച സിനിമകൾ കാണികളിലേക്കെത്തിക്കുന്നതിൽ ചലച്ചിത്രമേള ഒരു ജാലകമായാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെർലിൻ, വെനീസ്, കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ പോലെ മികച്ചതാകാൻ ഐ.എഫ്.എഫ്.കെയ്ക്കും സാധിക്കുമെന്ന് ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം അഭിപ്രായപ്പെട്ടു. സിനിമാപ്രേമികളെയും സിനിമാപ്രവർത്തകരെയും ഒന്നിച്ചു കൊണ്ടുപോയി രണ്ടു വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള പ്ലാറ്റഫോം ചലച്ചിത്രമേളകൾ ഒരുക്കുന്നുണ്ട് എന്നും സെല്ലം പറഞ്ഞു.

കോവിഡ് മഹാമാരിക്ക് ശേഷം ഒ.ടി.ടിയിലും ഹോം തീയേറ്റരിലും ഏറെ സൗകര്യത്തോടെ ചിത്രങ്ങൾ കാണാൻ അവസരം ലഭിക്കുന്ന ഈ കാലഘട്ടത്തിലും ചലച്ചിത്രമേളയുടെ പ്രസക്തി ഒട്ടും കുറയുന്നില്ലെന്നു ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് പറഞ്ഞു. വരുന്ന 30-ാം കേരള രാജ്യാന്തര ചലച്ചിത്രമേള കൂടുതൽ മികച്ചതാക്കാനുള്ള ആലോചനകൾ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. ഇത്തവണ മേളയിൽ പങ്കെടുത്ത 15000 ഓളം ഡെലിഗേറ്റുകളെക്കാൾ ജനപങ്കാളിത്തം വരും മേളയിൽ ഉണ്ടാകണമെന്നാണ് ആഗ്രഹം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യപരമായ ബന്ധമാണ് ഡെലിഗേറ്റുകളുമായി ഉള്ളതെന്നും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കി കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മേളയുടെ വിജയത്തെ ഉയർത്തുന്ന അവരോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. വിവിധ തലങ്ങൾ നിറഞ്ഞതാണ് തീയറ്ററിലെ സിനിമാ അനുഭവമെന്നും അത് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കുമെന്നും റീജണൽ എഫ്.എഫ്.എസ്.ഐ സെക്രട്ടറി റെജി എം.ഡി പറഞ്ഞു.

Continue Reading

Trending