Connect with us

kerala

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: വിജയികളെ കാത്ത് മിന്നും ട്രോഫികള്‍

കുന്നംകുളം സിന്തറ്റിക് ട്രാക്കില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരു പവലിയനില്‍ നിറയെ പൊന്നിന്‍ നിറമുള്ള ട്രോഫികള്‍.

Published

on

കുന്നംകുളം സിന്തറ്റിക് ട്രാക്കില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരു പവലിയനില്‍ നിറയെ പൊന്നിന്‍ നിറമുള്ള ട്രോഫികള്‍. ഈ മിന്നും ട്രോഫികള്‍ക്കായി ട്രാക്കില്‍ ഓരോ നിമിഷവും തീപാറും മത്സരങ്ങള്‍. നാലേകാല്‍ അടി ഉയരമുള്ള ഏറ്റവും വലിയ ട്രോഫിയാണ് ഓവറോള്‍ ഡിസ്ട്രിക്ട് വിന്നറെ കാത്തിരിക്കുന്നത്. ഈ ട്രോഫി നേടാനായി ഓരോ ജില്ലയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടുന്നവര്‍ക്കാണ് അടുത്ത വലിയ ട്രോഫികള്‍.

എട്ട് വലിയ ട്രോഫികളുള്‍പ്പെടെ ആകെ 52 ട്രോഫികളാണ് വിജയികള്‍ക്കായി ട്രോഫി കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. സ്പോണ്‍സര്‍ഷിപ്പ് വഴിയും അല്ലാതെയും രണ്ട് ലക്ഷത്തോളം രൂപയാണ് ഇതിന് വിനിയോഗിച്ചത്. വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കായി 20 ട്രോഫികളുമുണ്ട്. കലാ-കായിക മത്സരങ്ങള്‍ക്ക് സ്ഥിരം ട്രോഫി ഒരുക്കുന്ന മറ്റം സ്വദേശിയും റിട്ട. അധ്യാപകനുമായ തോമസിന്റെ തൃശ്ശൂര്‍ ട്രോഫീസില്‍ നിന്നാണ് ട്രോഫി തയ്യാറാക്കിയത്. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ട്രോഫി നല്‍കുന്നതെന്ന് കമ്മിറ്റി കണ്‍വീനര്‍ എം എ ജാബിര്‍ പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ എ സി മൊയ്തീന്‍ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ നിലവാരമുള്ള ട്രോഫികളാണ് ഈ വര്‍ഷം തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാലാണ് ട്രോഫി കമ്മിറ്റി ചെയര്‍പേഴ്സണ്‍. തൃശ്ശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗം, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ട്രോഫി പവലിയന്‍ സന്ദര്‍ശിച്ചു.

kerala

‘രാഹുല്‍ സൈക്കോപാത്ത്, മകൾ നേരിട്ടത് ക്രൂര മർദനം’; പ്രതിക്കെതിരെ യുവതിയുടെ പിതാവ്

രാഹുൽ സൈക്കോപാത്താണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. അതേ സമയം അറസ്റ്റിലായ രാഹുലിനെതിരെ നരഹത്യാ ശ്രമത്തിന് പോലീസ് കേസെടുക്കും.

Published

on

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ ഇരയായ യുവതി ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂരമായ പീഡനമെന്ന് യുവതിയുടെ പിതാവ്. കേസില്‍ ഹൈക്കോടതി ഉത്തരവ് പുനഃ പരിശോധിക്കണമെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.  ആംബുലൻസിൽ വച്ച് ക്രൂരമായി ഉപദ്രവിച്ചു. മർദനം സംബന്ധിച്ച് മകൾ നേരത്തെയിട്ട വീഡിയോ രാഹുൽ എഴുതി നൽകിയതാണ്. രാഹുൽ സൈക്കോപാത്താണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. അതേ സമയം അറസ്റ്റിലായ രാഹുലിനെതിരെ നരഹത്യാ ശ്രമത്തിന് പോലീസ് കേസെടുക്കും.

മകളുടെ ചുണ്ട് പൊട്ടിയിട്ടുണ്ട്. കണ്ണിന് പരിക്കുണ്ട്. രാഹുല്‍ തലയ്ക്ക് ഇടിച്ചെന്ന് അവള്‍ പറഞ്ഞു. ഞങ്ങള്‍ ചെന്നതിന് ശേഷമാണ് സിടി സ്‌കാനെടുത്തതും എക്‌സറേ എടുത്തതും. കേസ് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ ഇന്നലെ വരെ മോശമായിരുന്ന ഒരാള്‍ നന്നായി ജീവിക്കുകയാണെങ്കില്‍ ജീവിച്ചോട്ടെ എന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്.

മകള്‍ പരാതിയില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ഇനി അവന്‍റെയൊപ്പം പോകാന്‍ ഒരിക്കല്‍ പോലും മകള്‍ തയ്യാറല്ല. കാരണം അവള്‍ക്കൊരു അബദ്ധം പറ്റി. അവന്‍റെ ഭീഷണികൊണ്ടാണ് അവള്‍ നേരത്തെ അങ്ങനെ പറഞ്ഞത്. രാഹുല്‍ സൈക്കോപാത്താണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു“.

പരാതിക്കാരിക്ക് വീണ്ടും മർദനമേറ്റതിൽ ഭർത്താവ് രാഹുല്‍ പി. ഗോപാലിനെതിരെ വധശ്രമത്തിനും ഭര്‍‌തൃപീഡനത്തിനും ഇന്നലെ പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വീട്ടിലും ആംബുലന്‍സിലും വെച്ച് രാഹുല്‍ മര്‍ദ്ദിച്ചെന്ന് യുവതി പോലീസിനോട് പറഞ്ഞു. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ എത്തിയതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ആശുപത്രി വിട്ട യുവതിയുടെ മൊഴി പന്തീരാങ്കാവ് പോലീസ് രേഖപ്പെടുത്തിയിരുന്നു.

Continue Reading

kerala

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിടുന്നവര്‍ അനാഥരാവില്ല; ‘അസംതൃപ്തരെ’ സ്വാഗതം ചെയ്ത് സന്ദീപ് വാര്യര്‍

ഇതുറപ്പാണ്.’ -എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Published

on

ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷണം.

‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാൻ , കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്.’ -എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപിക്കകത് വലിയ രീതിയിലുള്ള തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യറുടെ പോസ്റ്റ് വരുന്നത്.

Continue Reading

crime

വിദ്യാര്‍ഥിനിക്ക് നേരെ പൊലീസുകാരന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി

മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്.

Published

on

വിദ്യാര്‍ഥിനിക്ക് നേരെ പൊലീസുകാരന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ഷാജുവിനെതിരെയാണ് പരാതി. മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്.

ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ഷാജു മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം നടക്കുന്നത്. വിദ്യാര്‍ഥിനി കോയമ്പത്തൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റിലെത്തിയപ്പോഴായിരുന്നു സംഭവം. അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് കുട്ടി ഒച്ചവച്ചു.

കുട്ടി കരയുന്നത് കേട്ട് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുനിര്‍ത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറിയത്. ഷാജുവിനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയേക്കും.

Continue Reading

Trending