Connect with us

kerala

കരിപ്പൂർ വിമാനത്താവളം ചുറ്റുമതിലിന്റെ ഭാഗം മഴയിൽ ഇടിഞ്ഞുവീണു; ചെളിയും കല്ലും സമീപത്തെ വീടുകളിൽ

പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യത്തില്‍ നടപടിയുണ്ടാകുന്നില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി

Published

on

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു. മഴവെള്ളത്തോടൊപ്പം ചെളിയും കല്ലും മറ്റും സമീപത്തെ വീടുകളിലേക്കും കൃഷിയിടത്തേക്കും ഒഴുകിയെത്തി പ്രദേശവാസികള്‍ പ്രയാസത്തിലായി. സമീപത്തെ ക്ഷേത്രവളപ്പിലേക്കും വെള്ളം ഒഴുകിയെത്തി. റണ്‍വേയില്‍നിന്നു കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം ചുറ്റുമതില്‍ തകര്‍ത്ത് പരിസര പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നത് പതിവാണ്.

ഓരോ മഴക്കാലത്തും മതില്‍ തകര്‍ന്ന് കല്ലും മണ്ണും വീടുകളുടെ മുറ്റത്തേക്കും കിണറുകളിലേക്കും എത്താറുണ്ട്. പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യത്തില്‍ നടപടിയുണ്ടാകുന്നില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. പല ഭാഗത്തും ഏതുസമയത്തും മതില്‍ ഇടിയുമെന്ന അവസ്ഥയാണെന്നും ഭീതിയിലാണു കഴിയുന്നതെന്നും പരിസരവാസികള്‍ പറഞ്ഞു. പ്രശ്‌നത്തിനു ശാശ്വത പരിഹാരം വേണമെന്നു സ്ഥലം സന്ദര്‍ശിച്ച പി.അബ്ദുല്‍ ഹമീദ് എംഎല്‍എ ആവശ്യപ്പെട്ടു.

 

kerala

കൊല്ലത്ത് കടന്നല്‍ ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

കുത്തേറ്റ 72 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

on

കൊല്ലം കൊട്ടാരക്കര പത്തടിയില്‍ കടന്നല്‍ കുത്തേറ്റ് ഏഴു പേര്‍ക്ക് പരിക്ക്. പാടത്ത് കപ്പ കൃഷി ചെയ്തിരുന്ന നാലു കര്‍ഷക തൊഴിലാളികള്‍ക്കും നാട്ടുകാരായ മൂന്നു പേര്‍ക്കുമാണ് കടന്നല്‍ കുത്തേറ്റത്. കര്‍ഷകരെ രക്ഷിക്കാനെത്തിയ നാട്ടുകാര്‍ക്കാണ് കുത്തേറ്റത്.

കുത്തേറ്റ 72 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ചികിത്സതേടി.

 

 

Continue Reading

kerala

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

Published

on

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

പത്താം ക്ലാസ് പരീക്ഷയ്ക്ക് 2,53,384 വിദ്യാര്‍ഥികളും 12 ാം ക്ലാസ് പരീക്ഷയ്ക്ക് 1,00067 വിദ്യാര്‍ഥികളും രജിസ്റ്റര്‍ ചെയ്തു. വിശദ വിവരങ്ങള്‍ cisce.org വെബ്സൈറ്റില്‍ ലഭ്യമാണ്.

 

 

Continue Reading

kerala

കൊല്ലത്ത് അധ്യാപിക കുളത്തില്‍ മരിച്ച നിലയില്‍

കടയ്ക്കല്‍ ഗവ. യുപി സ്‌കൂളിലെ  അധ്യാപിക ശ്രീജയെ ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കൊല്ലം കടയ്ക്കലില്‍ അധ്യാപികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഗവ. യുപി സ്‌കൂളിലെ  അധ്യാപിക കാഞ്ഞിരത്തുമൂട് കുന്നുംപുറത്ത് വീട്ടില്‍ ശ്രീജയെ (36) ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയുടെ ഭര്‍ത്താവ് രാഗേഷ് വിദേശത്താണ്. ഭര്‍ത്താവുമായി ശ്രീജ പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ ശ്രീജയെ പിന്നീട് ആരും കണ്ടിരുന്നില്ല. കുളത്തില്‍ ചെരുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചിതറ പൊലീസും കടയ്ക്കല്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്‌കരിക്കും.

 

 

Continue Reading

Trending