Connect with us

kerala

എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക്

കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്.

Published

on

കോട്ടയം എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു.കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്. രക്ഷാപ്രവർത്തനം തുടരുന്നു.ഇന്ന് രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്.

kerala

മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റിക്കൊന്ന സംഭവം: ‘മദ്യം കുടിയ്ക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചു’; പ്രതി ശ്രീക്കുട്ടി

അജ്മലിന്റെ ട്രാപ്പില്‍ പെട്ടു പോയെതാണെന്ന് പ്രതി ഡോക്ടര്‍ ശ്രീക്കുട്ടി.

Published

on

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴിയുടെ വിശദാശംങ്ങള്‍ പുറത്തുവന്നു. അജ്മലിന്റെ ട്രാപ്പില്‍ പെട്ടു പോയെതാണെന്ന് പ്രതി ഡോക്ടര്‍ ശ്രീക്കുട്ടി പറഞ്ഞു. മദ്യം കുടിയ്ക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചിരുന്നെന്നാണ് ശ്രീകുട്ടി നല്‍കുന്ന മൊഴി. അജ്മല്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് മദ്യം കുടിച്ചതെന്ന് ശ്രീക്കുട്ടി പറഞ്ഞു.

13 പവന്‍ സ്വര്‍ണ്ണഭരണങ്ങളും 20,000 രൂപയും ശ്രീക്കുട്ടി അജ്മലിന് നല്‍കിയതായാണ് വിവരം. എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയതെന്ന് അജ്മല്‍ പറയുന്നു. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത് മനഃപ്പൂര്‍വ്വം അല്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. വാഹനം മുന്നോട്ട് എടുത്തത് തന്റെ നിര്‍ദ്ദേശപ്രകാരം അല്ലെന്നും ശ്രീക്കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു.

വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ പറയുന്നത് കേട്ടിരുന്നെന്നും താന്‍ ട്രാപ്പില്‍ പെട്ടുപോയതാണെന്നും ഡോക്ടര്‍ ശ്രീക്കുട്ടി മൊഴി നല്‍കി. യുവതി വാഹനത്തിന്റെ അടിയില്‍ പെട്ടത് കണ്ടിരുന്നില്ലെന്ന് പ്രതി അജ്മല്‍ പറഞ്ഞു. നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ ഭയം കൊണ്ടാണ് താന്‍ വാഹനം നിര്‍ത്താതെ പോയതെന്നും മൊഴിയില്‍ പറയുന്നു.

 

Continue Reading

kerala

മുഖ്യമന്ത്രിക്ക് ഒരുമുഴം മുന്‍പേ പി.വി അന്‍വര്‍; എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍

ഇന്ന് 11 മണിക്ക് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കാനിരിക്കെയാണ് അന്‍വര്‍ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിന് മിനിറ്റുകള്‍ മാത്രം ശേഷിക്കെ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോമങ്ങളുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില.

പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ളാറ്റ് വിറ്റു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്ളാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും പി വി അന്‍വര്‍ എംഎല്‍എ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പരാജയമാണെന്ന് ഇന്നും പി.വി. അന്‍വര്‍ ആരോപിച്ചു. അദ്ദേഹം കാരണമാണ് ഈ സര്‍ക്കാറിന് ഇത്രയധികം ചീത്തപ്പരുണ്ടാക്കിയതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് 11 മണിക്ക് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കാനിരിക്കെയാണ് അന്‍വര്‍ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അജിത്കുമാറിനെതിരെ ഉയര്‍ന്നിട്ടുള്ള പരാതികളില്‍ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

kerala

കൊല്ലത്തെ യുവാവിന്റെ കൊലപാതകം; പെണ്‍സുഹൃത്തിന്റെ പിതാവ് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍

അരുണിനെ കൊലപ്പെടുത്തുന്നതിനു വേണ്ടി പ്രതി കൈയ്യില്‍ കത്തി കരുതിയിരുന്നതായും ബന്ധുക്കള്‍ മൊഴി നല്‍കി.

Published

on

കൊല്ലത്ത് അരുണിനെ പെണ്‍സുഹൃത്തിന്റെ പിതാവ് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുമ്പും അരുണിന് പ്രതിയായ പ്രസാദില്‍ നിന്നും വധഭീഷണിയുണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അരുണിനെ കൊലപ്പെടുത്തുന്നതിനു വേണ്ടി പ്രതി കൈയ്യില്‍ കത്തി കരുതിയിരുന്നതായും ബന്ധുക്കള്‍ മൊഴി നല്‍കി.

കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് കൊല്ലം വെസ്റ്റ് ഇരട്ടക്കട വലിയകാവ് നഗറിലാണ് കൊലപാതകം നടന്നത്. പ്രതിയായ പ്രസാദ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കൊല്ലപ്പെട്ട അരുണും പെണ്‍കുട്ടിയും തമ്മില്‍ ഏറെ നാളായി സൗഹൃദമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അരുണും പ്രതിയും തമ്മില്‍ ഫോണില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അരുണ്‍ പ്രസാദിന്റെ വീട്ടിലെത്തിയിരുന്നു. തര്‍ക്കത്തിനിടെ വീട്ടിലെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

Continue Reading

Trending