Connect with us

india

രാജസ്ഥാനില്‍ സ്ഥാനാര്‍ഥിപ്പട്ടികയെ ചൊല്ലി ബി.ജെ.പിയില്‍ പൊട്ടിത്തെറി

പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​സു​ന്ധ​ര ത​ഴ​യ​പ്പെ​ടു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ൾ​ക്കി​ടെ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ൾ അ​വ​രു​ടെ വ​സ​തി​യി​ലെ​ത്തി രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Published

on

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന രാ​ജ​സ്ഥാ​നി​ൽ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യെ ചൊ​ല്ലി ബി.​ജെ.​പി​യി​ൽ പൊട്ടിത്തെറി. സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട വ​സു​ന്ധ​ര രാ​ജെ സി​ന്ധെ​യു​ടെ അ​നു​യാ​യി​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ള്ള​ത്.

ഒ​ക്‌​ടോ​ബ​ർ 9ന്‌ പു​റ​ത്തി​റ​ക്കി​യ 41 ​​പേ​രു​ടെ ആ​ദ്യ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ വ​സു​ന്ധ​രെ പ​ക്ഷ​ക്കാ​രാ​യ പ​ല​ർ​ക്കും സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു.മു​ൻ എം.​എ​ൽ.​എ ന​ർ​പ​ത് സി​ങ് രാ​ജ്‌​വി​യും രാ​ജ്‌​പാ​ൽ സി​ങ് ഷെ​ഖാ​വ​ത്തും ടി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തി​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, വ​സു​ന്ധ​ര​യു​ടെ വി​ശ്വ​സ്ത​രാ​യ അ​നി​താ സി​ങ്ങും ഭ​വാ​നി സി​ങ് ര​ജാ​വ​ത്തും സ്വ​ത​ന്ത്ര​രാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​സു​ന്ധ​ര ത​ഴ​യ​പ്പെ​ടു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ൾ​ക്കി​ടെ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ൾ അ​വ​രു​ടെ വ​സ​തി​യി​ലെ​ത്തി രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി​യു​ടെ മു​ഖം പാ​ർ​ട്ടി ചി​ഹ്ന​മാ​യ താ​മ​ര​യാ​യി​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി മു​ഖ​മാ​യി ആ​രെ​യും ഉ​യ​ർ​ത്തി​ക്കാ​ട്ടി​ല്ലെ​ന്ന​തി​ന്റെ വ്യ​ക്ത​മാ​യ സൂ​ച​നാ​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ൽ പു​തി​യ നേ​തൃ​ത്വം കൊ​ണ്ടു​വ​രു​ന്ന കാ​ര്യം ന​രേ​ന്ദ്ര മോ​ദി പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ജ​യ്പൂ​ർ റൂ​റ​ൽ എം.​പി രാ​ജ്യ​വ​ർ​ധ​ൻ സി​ങ് റാ​ത്തോ​ഡും പ​റ​ഞ്ഞി​രു​ന്നു. വ​സു​ന്ധ​ര​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണി​ത് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, ജോ​ട്ട്വാ​ര​യി​ൽ​നി​ന്ന് രാ​ജ്യ​വ​ർ​ധ​ൻ സി​ങ് റാ​ത്തോ​ഡി​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്. ജോ​ട്ട്വാ​ര​യി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ​തി​രെ രാ​ജ്‌​പാ​ൽ സി​ങ് ഷെ​ഖാ​വ​ത്തി​ന്റെ അ​നു​യാ​യി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ഇ​തി​ന് പു​റ​മെ മ​​റ്റൊ​രു നേ​താ​വാ​യ അ​ഷു സി​ങ്ങും ജോ​ട്ട്വാ​ര സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​യാ​യി​ക​ൾ വ​ൻ പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന​യും അ​ദ്ദേ​ഹം ന​ൽ​കി.വ​സു​ന്ധ​രെ​ക്കെ​തി​രാ​യ നീ​ക്കം എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും ബി.​ജെ.​പി ഔ​ദ്യോ​ഗി​ക സ്ഥ​നാ​ർ​ഥി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജാതി വിവേചനത്തെ എന്തുകൊണ്ട് മോദി വെല്ലുവിളിക്കുന്നില്ല; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍നവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ജാതി വിവേചനത്തെ മോദി പരസ്യമായി വെല്ലുവിളിക്കാത്തതെന്നാണ് രാഹുലിന്റെ വിമര്‍ശനം.

രാജ്യത്തുണ്ടാവുന്ന ജാതി വിവേചനത്തെ വെല്ലുവിളിക്കുമെന്ന് മോദി പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്നും അതിന്റെ കാരണമെന്താണെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

തെലങ്കാനയിലെ ബോവന്‍പള്ളിയില്‍ നടന്ന ജാതി സെന്‍സസ് കണ്‍സള്‍ട്ടേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. രാജ്യത്ത് വ്യാപകമായി ജാതി വിവേചനം നടക്കുന്നുണ്ടെന്നും ജാതി സെന്‍സസിനെ കുറിച്ച് ചിന്തിക്കാത്തവര്‍ സത്യത്തെ മറച്ചുവെക്കുന്നവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് വ്യാപകമായി നടക്കുന്ന ജാതി വിവേചനത്തെ കുറിച്ചുള്ള സത്യവും വിവേചനത്തില്‍ നിന്ന് നേട്ടം കൊയ്യുന്നവരെ കുറിച്ചും ജനങ്ങളറിയണമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ജാതി സെന്‍സസ് ആവശ്യപ്പെട്ട താന്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും പറയുന്നതെന്നും എന്നാല്‍ എന്നുമുതലാണ് രാജ്യത്തെ വിഭജിക്കാന്‍ തുടങ്ങിയതെന്ന സത്യം പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഒ.ബി.സി, എസ്.സി,എസ്.ടി, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ വിഭജനത്തിനിരയായയെന്നും ഇവര്‍ക്കെല്ലാം തൊഴിലവസരങ്ങള്‍ നഷ്ടമായെന്നുമുള്ള കണക്കുകള്‍ വ്യക്തമാകണമെങ്കില്‍ ജാതി സെന്‍സസ് നടക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ജാതി സെന്‍സസ് നടത്താനുള്ള തെലങ്കാനയുടെ ശ്രമത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിക്കുകയുണ്ടായി. തെലങ്കാന നടത്തുന്ന സെന്‍സസ് ദേശീയ ജാതി സെന്‍സസിന് മാതൃകയാവുമെന്നും പുതിയ തുടക്കമാണ് നടക്കാനിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Continue Reading

india

ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലം തകര്‍ന്ന് ഒരു മരണം

അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

Published

on

ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. ആനന്ദ് ജില്ലയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ നാല് തൊഴിലാളികള്‍ കുടുങ്ങിയതായി ആനന്ദ് എസ് പി ഗൗരവ് ജസാനി പറഞ്ഞു. രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസ് പി പറഞ്ഞു.

Continue Reading

india

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്.

Published

on

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ നടക്കുമെന്ന് പാര്‍ലമെന്റികാര്യമന്ത്രി കിരണ്‍ റിജിജു. സമ്മേളനത്തിന്റെ രണ്ടാം ദിവസം, നവംബര്‍ 26ന് ഭരണഘടന ദിവസത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്. ഇതില്‍ ജമ്മു കശ്മീരില്‍ ഇന്ത്യാ സഖ്യം വിജയിച്ച് ഭരണത്തില്‍ കയറിയിരുന്നു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 13നും നവംബര്‍ 20നും നടക്കും.

 

Continue Reading

Trending