Connect with us

kerala

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനായി ബൂട്ട് കെട്ടിയ അബ്ദുല്‍ റബീഹിന് ആശംസകളുമായി പി.കെ കുഞ്ഞാലിക്കുട്ടി

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനായി ബൂട്ട് കെട്ടിയ അബ്ദുല്‍ റബീഹിന് ആശംസകളുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി
പി.കെ കുഞ്ഞാലിക്കുട്ടി.

Published

on

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനായി ബൂട്ട് കെട്ടിയ അബ്ദുല്‍ റബീഹിന് ആശംസകളുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി
പി.കെ കുഞ്ഞാലിക്കുട്ടി. ഒരു രാജ്യാന്തര വേദിയില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ചു കൊണ്ട് പന്ത് തട്ടാനിറങ്ങിയതിന്റെ അനുഭവങ്ങള്‍ നിറഞ്ഞ സന്തോഷത്തോടെ റബീഹ് പങ്ക് വെച്ചപ്പോള്‍ ഒരു കാല്പന്ത് പ്രേമി എന്ന നിലയിലും നാട്ടുകാരന്‍ എന്ന നിലയിലും വളരെ ആവേശത്തോട് കൂടിയാണ് കേട്ടിരുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഐഎസ്എല്ലില്‍ മാറ്റുരക്കുന്ന ഹൈദരാബാദ് എഫ്‌സി യുടെ ക്യാമ്പില്‍ നിന്നാണ് റബീഹ് വരുന്നത്. ഭാവിയില്‍ മൈതാനങ്ങളെ ത്രസിപ്പിക്കുന്ന മികച്ച താരമാകാനുള്ള പ്രതിഭയും, ആത്മവിശ്വാസവും ഈ ചെറുപ്പക്കാരനില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്ന് മനസ്സ് നിറഞ്ഞു ആശംസിക്കുന്നു- അദ്ദേഹം കൂട്ടിചേര്‍ത്തു.

india

മലയാളി യുവാവിനെ പുല്‍വാമയിലെ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല്‍ സമദ് – ഹസീന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്.

ബംഗളൂരുവില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുല്‍വാമയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവാവ് എങ്ങനെ ജമ്മു കശ്മീരില്‍ എത്തിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Continue Reading

kerala

ഇന്ത്യന്‍ സൈന്യം ആക്രമിച്ചത് ഭീകരതക്കെതിരെയാണ്: ഒമര്‍ അബ്ദുള്ള

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു

Published

on

ശ്രീനഗർ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യമില്ല. ആശുപത്രികളില്‍ രക്തബാങ്കുകള്‍ സജ്ജമാണ്. ഗതാഗതത്തിനായി ദേശീയപാതകള്‍ തുറന്നിട്ടുണ്ട്. ജനങ്ങള്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ഇവിടെ നിന്നും ഓടിപ്പോകേണ്ടതില്ല. ജമ്മുകശ്മീരിലെയും ശ്രീനഗറിലെയും സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. ശ്രീനഗറിലെ എയര്‍പോര്‍ട്ട് അടച്ചു’.

പാകിസ്താനിലെ ഒരു സാധാരണക്കാരൻ പോലും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ പരമാവധി ശ്രമിച്ചു. അവർ ഭീകര കേന്ദ്രങ്ങളാണ് ആക്രമിച്ചത്. എന്നാൽ ഇതിനു വിപരീതമായാണ് പാകിസ്താൻ പ്രവർത്തിച്ചത്. ജമ്മു കശ്മീരിലെ സിവിലിയൻ പ്രദേശങ്ങളിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തിയെന്നും ഒമർ അബ്ദുള്ള ആരോപിച്ചു. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

“പാകിസ്താൻ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നതിൽ അതിരുകടന്ന നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകൾ വരുന്നു. എല്ലാ ജില്ലാ കളക്ടർമാരുമായും ഞാൻ ഒരു വീഡിയോ കോൺഫറൻസ് നടത്തി. സ്ഥിതിഗതികൾ വിലയിരുത്തി,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി. സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

Continue Reading

kerala

ഇന്ത്യന്‍ സൈന്യത്തിന് ബിഗ് സല്യൂട്ട്; ‘പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യന്‍ സൈന്യം നീതി പുലര്‍ത്തി’: എ കെ ആന്റണി

Published

on

ന്യൂഡൽഹി: പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ടെന്നും ഭീകരർക്കെതിരായ ഏത് നീക്കത്തിലും രാജ്യം ഒറ്റക്കെട്ടാണെന്നും മുൻ പ്രതിരോധവകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി. ഇന്ത്യൻ സേനയിൽ പൂർണ വിശ്വാസമുണ്ട്. ഇനിയും ഭീകരർക്കെതിരായ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരർക്കെതിരായ നടപടിയാണ്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണ്. ഇന്ത്യയ്ക്കൊപ്പം ലോക മനസാക്ഷി ഉണ്ടാകും. തുടർന്നുള്ള കാര്യങ്ങൾ സൈന്യം ചെയ്യും, കേന്ദ്രം അവർക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.

കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ‘ഓപ്പറേഷൻ സിന്ദൂരി’ലൂടെ ഇന്ന് പുലർച്ചെയാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 55 ൽ അധികം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. മുസഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കി.

അതേസമയം, ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാക്-പഞ്ചാബ് പ്രവിശ്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മുസാഫറാബാദിലെ വൈദ്യുതി ബന്ധം നിലച്ചു. ആശുപത്രികളും സുരക്ഷാ സേനയും അതീവ ജാഗ്രതയിലാണ്. പാകിസ്താനിൽ വലിയ പരിഭ്രാന്തിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായാണ് ഇന്ത്യൻ കരസേന നിലവിൽ അറിയിച്ചിരിക്കുന്നത്. ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടെന്നും ഉചിതമായ സമയത്ത് മറുപടി നൽകുമെന്നുമാണ് പാക് ഭീഷണി.

Continue Reading

Trending