Connect with us

News

ഈ നേട്ടം ഗസ്സയിലെ സഹോദരി സഹോദരങ്ങള്‍ക്ക്…; സെഞ്ച്വറി പ്രകടനത്തിനു പിന്നാല പാക് താരം റിസ്‌വാന്‍

മത്സരത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു.

Published

on

ഐസിസി ഏകദിന ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ വിജയം ഗസയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച് പാക്ക് താരം മുഹമ്മദ് റിസ്വാന്‍. മത്സരത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തില്‍ മുഹമ്മദ് റിസ്വാന്‍ സെഞ്ച്വറി നേടിയിരുന്നു.ഈ വിജയത്തിന് പിന്നാലെയാണ് മത്സരത്തിലെ വിജയം ഗസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. ‘ഈ വിജയം ഗാസയിലെ ഞങ്ങളുടെ സഹോദരി സഹോദരന്മാര്‍ക്കായി സമര്‍പ്പിക്കുന്നു. ഇത് എളുപ്പമാക്കിയതിന് മുഴുവന്‍ ടീമിനും പ്രത്യേകിച്ച് അബ്ദുള്ള ഷഫീക്കിനും ഹസ്സന്‍ അലിക്കും കടപ്പാട്. പിന്തുണയ്ക്കും ആതിഥിത്യമര്യാദയ്ക്കും ഹൈദരബാദിലെ ജനങ്ങള്‍ക്ക് നന്ദി’ മൊഹമ്മദ് റിസ്വാന്‍ എക്സില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദേശീയപാതയ്ക്കായി അനധികൃതമായി മണ്ണെടുക്കല്‍, ചേളന്നൂരില്‍ പ്രതിഷേധം രൂക്ഷം, സ്ത്രീകളെ പൊലീസ് ചവുട്ടിയെന്ന് പരാതി

ലോറി തടഞ്ഞ് റോഡില്‍ സമരം തടത്തിയതിന് വാര്‍ഡ് മെമ്പറെ പൊലീസ് വലിച്ചിഴച്ചത് പ്രശ്‌നം രൂക്ഷമാക്കി

Published

on

കോഴിക്കോട് : ദേശീയപാതയ്ക്കായി അനധികൃതമായി മണ്ണെടുക്കുന്നതിനെ ചൊല്ലി ചേളന്നൂരില്‍ വന്‍ പ്രതിഷേധം. പോഴിക്കാവ് കുന്നിടിച്ച് മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് നാട്ടുകാരെ പറഞ്ഞു മനസിലാക്കുവാന്‍ ശ്രമിച്ചുവെങ്കിലും സംഘര്‍ഷത്തില്‍ കലാശിക്കുകയും തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ചെയ്തു.

ജനകീയ സമരസമിതി രൂപീകരിച്ചാണ് സ്ത്രീകളടക്കമുള്ള നാട്ടുകാരാണ് പ്രതിഷേധം നടത്തുന്നത്. മണ്ണെടുക്കാനെത്തിയ ലോറിയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ദേശീയപാതയുടെ നിര്‍മ്മാണത്തിനായി ചേളന്നൂരില്‍ നിന്നാണ് മണ്ണ് എടുക്കുന്നത്. മുന്‍പും ഇതേ ചൊല്ലി പ്രശ്‌നമുണ്ടായപ്പോള്‍ കളക്ടര്‍ ഇടപെട്ട് താത്ക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു.

ലോറി തടഞ്ഞ് റോഡില്‍ സമരം തടത്തിയതിന് വാര്‍ഡ് മെമ്പറെ പൊലീസ് വലിച്ചിഴച്ചത് പ്രശ്‌നം രൂക്ഷമാക്കി. പ്രതിഷേധക്കാരോട് ക്രൂരമായ അക്രമമാണ് പൊലീസ് നടത്തിയത്. സ്ത്രീകളെയടക്കം പൊലീസ് ബലപ്രയോഗത്തിലൂടെയാണ് സ്ഥലത്തുനിന്നും മാറ്റിയത്. സ്ത്രീകളെ പൊലീസ് ചവുട്ടിയെന്നും പരാതിയുണ്ട്.

അപകടകരമായ രീതിയില്‍ കുന്നിടിച്ച് മണ്ണെടുപ്പ് നടത്തിയ ഭാഗത്ത് ഭാവിയില്‍ മണ്ണിടിച്ചില്‍ തടയാന്‍ ജിയോളജിസ്റ്റ് നിര്‍ദേശിച്ച രീതിയിലുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് വീണ്ടും മണ്ണെടുക്കാന്‍ ആരംഭിച്ചത്. അനുവദനീയമായ അളവിലും ഇവിടെനിന്ന് മണ്ണ് മാറ്റിക്കഴിഞ്ഞിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

തട്ടുതട്ടായി തിരിച്ച് സുരക്ഷയൊരുക്കാനുള്ള നിര്‍ദേശങ്ങളെല്ലാം മറികടന്നാണ് മണ്ണെടുക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നത്. തട്ടുകളാക്കി തിരിക്കാന്‍ വേണ്ടിയാണ് വീണ്ടും മണ്ണെടുക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും പറഞ്ഞാണ് മണ്ണെടുപ്പിനുനേരേ ജനകീയസമിതിയുടെ സമരം തുടരുന്നത്.

Continue Reading

kerala

എം.ടിയെ ഏറ്റുവാങ്ങി നിള; ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കി

തിരുനാവായയില്‍ വെച്ച് നടന്ന മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കിയത്

Published

on

മലപ്പുറം: ഇതിഹാസ സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ചിതാഭസ്മം ഏറ്റുവാങ്ങി നിള. തിരുനാവായയില്‍ വെച്ച് നടന്ന മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കിയത്.

മകള്‍ അശ്വതിയും അടുത്തബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. ഡിസംബര്‍ 25നാണ് എം.ടി വിടവാങ്ങിയത്.

Continue Reading

kerala

തലേദിവസം ബേക്കറിയില്‍നിന്നു വാങ്ങിയ മിക്‌സ്ചര്‍ കഴിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു

ബുധനാഴ്ച രാവിലെ കുട്ടിയ്ക്ക് ഛര്‍ദ്ദി അനുഭവപ്പെട്ടതോടെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published

on

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും മൂലം അഞ്ച് വയസുകാരന്‍ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മന്‍സിലില്‍ ജമീലിന്റെയും തന്‍സിയയുടെയും മകന്‍ മുഹമ്മദ് ഇഷാന്‍ (5) ആണ് മരണപ്പെട്ടത്. കുമ്മിള്‍ ഏയ്ഞ്ചല്‍ സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിയായിരുന്നു ഇഷാന്‍. തലേദിവസം ബേക്കറിയില്‍നിന്നു വാങ്ങിയ മിക്‌സ്ചര്‍ കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ കുട്ടിയ്ക്ക് ഛര്‍ദ്ദി അനുഭവപ്പെട്ടതോടെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി കഴിച്ച ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങള്‍ പൊലീസ് ശേഖരിച്ചു. വിശദ പരിശോധനക്ക് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending