Connect with us

News

നിലനിൽപ്പിനായി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

പശ്ചിമേഷ്യ വീണ്ടും സഘർഷഭരിതമാകുന്ന വേദനാജനകമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പിറന്ന മണ്ണിൽ സ്വൈര്യമായി ജീവിക്കണം എന്ന ഫലസ്തീനികളുടെ ഒരുപാട് കാലത്തെ മുറവിളി തികച്ചും ന്യായമാമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
അതിലേക്കാണ് കാലങ്ങളായി ഇസ്രായേൽ കടന്നുകയറുന്നത്, അത് അംഗീകരിക്കാൻ കഴിയില്ല.ലോക മുസ്ലിം സമൂഹത്തിന്റെ പുണ്യ ഗേഹമായ മസ്ജിദുൽ അഖ്സയിലേക്ക് ഇസ്രായേൽ കടന്നുകയറ്റം തുടർച്ചയായി നടന്നതാണ് ഇപ്പോഴത്തെ സംഘഷത്തിന് കാരണമെന്ന് മനസിലാക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പോസ്റ്റിട്ടു.

മുൻകാലങ്ങളിലെല്ലാം ഇന്ത്യ ഫലസ്തീനൊപ്പമാണ് ഈ വിഷയത്തിൽ നിന്നിട്ടുള്ളത്. എന്നാൽ നരേന്ദ്ര മോദി സർക്കാർ ഇസ്രയേലിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മതേതര ഭരണം വാഗ്ദാനം ചെയ്താണ് താങ്കൾ അധികാരത്തിലെത്തിയത്‌; നിതീഷ് കുമാറിന്റെ ഇഫ്താർ ക്ഷണം നിരസിച്ച് മുസ്‍ലിം സംഘടന

‘മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന മതേതര ഭരണം വാഗ്ദാനം ചെയ്താണ് താങ്കൾ അധികാരത്തിലെത്തിയത്.

Published

on

വഖഫ് ബില്ലിനെ പിന്തുണക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താർ ക്ഷണം നിരസിക്കുന്നതായി ബീഹാറിലെ പ്രമുഖ മുസ്‍ലിം സംഘടനയായ ‘ഇമാറാത്ത് ശരീഅത്ത്’.

ബീഹാർ, ജാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിൽ അനുയായികളുണ്ടെന്ന് അവകാശപ്പെടുന്ന ഇമാറാത്ത് ശരീഅത്ത്, ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ നടക്കുന്ന ഇഫ്താറിനുള്ള ക്ഷണത്തിന് മറുപടിയായി കത്തിന്റെ ഒരു പകർപ്പ് പങ്കിട്ടു.

‘മാർച്ച് 23ന് നടക്കുന്ന സർക്കാർ ഇഫ്താറിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. മുസ്‍ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കൂടുതൽ വഷളാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വഖഫ് ബില്ലിനുള്ള താങ്കളുടെ പിന്തുണ കണക്കിലെടുത്താണ് ഈ തീരുമാനം’ -കത്തിൽ പറയുന്നു.

‘മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന മതേതര ഭരണം വാഗ്ദാനം ചെയ്താണ് താങ്കൾ അധികാരത്തിലെത്തിയത്. എന്നാൽ, ബി.ജെ.പിയുമായുള്ള സഖ്യവും ഒരു നിയമ നിർമാണത്തിനുള്ള പിന്തുണയും താങ്കളുടെ​ പ്രഖ്യാപിത പ്രതിബദ്ധതകൾക്ക് വിരുദ്ധമാണെന്ന്’ ഇമാറാത്ത് ശരീഅത്ത് ആരോപിച്ചു.

Continue Reading

kerala

കോഴിക്കോട് എംഡിഎംഎ വിഴുങ്ങിയ ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എംഡിഎംഎ കൈവശം വെച്ച സംഭവത്തിലാണ് കേസ് രേഖപ്പെടുത്തിയത്

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങി ആശുപത്രിയിലായ അരയത്തും ചാലില്‍ സ്വദേശി ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എംഡിഎംഎ കൈവശം വെച്ച സംഭവത്തിലാണ് കേസ് രേഖപ്പെടുത്തിയത്. അതേസമയം, ഫയാസിന്റെ ശരീരത്തില്‍ നിന്നും എംഡിഎംഎ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

ചെറിയ തരികളായി പല ഭാഗത്താണ് ഇത് കാണുന്നതെന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഫയാസ് ചുടാലമുക്കിലെ വീട്ടിലെത്തി ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉള്‍പ്പടെ കൊല്ലുമെന്ന് ഫായിസും ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് എത്തിയതോടെ രക്ഷപെടനായി ഇയാള്‍ എംഡിഎംഎ വിഴുങ്ങിയെന്നാണ് സംശയം.

Continue Reading

kerala

ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവം; തിരുവനന്തപുരം മൃഗശാലക്ക് പിഴ ചുമത്തി കോര്‍പറേഷന്‍

15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം

Published

on

ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവത്തില്‍ തിരുവനന്തപുരം മൃഗശാലയ്‌ക്കെതിരെ 50000 രൂപ പിഴ ചുമത്തി കോര്‍പറേഷന്‍. ആരോഗ്യ വിഭാഗം മൃഗശാലയില്‍ പരിശോധന നടത്തിയിരുന്നു. 15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം.

പ്രതിദിനം ഒന്നര ലക്ഷം ലിറ്റര്‍ മലിനജലമാണ് അഴുക്കുചാലിലേക്ക് ഒഴുക്കിയത്. ഈ വിവരങ്ങള്‍ സാധൂകരിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഇതിലൂടെ 2014-ല്‍ സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് പണിമുടക്കിയിട്ട് നാല് വര്‍ഷം ആയിരുന്നു.

മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവര്‍ത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നല്‍കി ആറ് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ് മൃഗശാല അവഗണിക്കുകയായിരുന്നു. മൃഗാശുപത്രിയിലെ ബയോ മെഡിക്കല്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

Trending