Connect with us

kerala

‘ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന ഉണ്ടെങ്കില്‍ പിന്നില്‍ സി.പി.എമ്മും എല്‍.ഡി.എഫും’: വി.ഡി സതീശന്‍

നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

Published

on

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം ഗൂഡാലോചനയാണെന്നും അതിന് പിന്നില്‍ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സി.പി.എമ്മില്‍ നിന്നും ഇടത് മുന്നണിയില്‍ നിന്നുമാകും. പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലും മുന്നണിയിലുമൊക്കെ ഉള്‍പ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന അഖില്‍ സജീവ് ആരാണ്? സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന ഇയാള്‍ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സി.പി.എം നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് ഇപ്പോഴും സി.പി.എം നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട്. അഖില്‍ സജീവിന്റെ സംരക്ഷകര്‍ ആരൊക്കെയാണ് എന്നത് കൂടി അന്വേഷിക്കണം. അപ്പോള്‍ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

യാഥാര്‍ത്ഥ്യങ്ങളൊക്കെ പൊതുസമൂഹത്തിന് മുന്നില്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രി പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ ഗൂഡാലോചന സിദ്ധാന്തം അവതരിപ്പിച്ചത്. യുക്തിരഹിതമായ കള്ളം പറഞ്ഞാലും കൈ അടിക്കുന്ന പാര്‍ട്ടി അണികളുടെ മനോനിലയല്ല ബഹുഭൂരിപക്ഷം വരുന്ന പൊതു സമൂഹത്തിന്റേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ക്കണമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

kerala

വയനാട്ടില്‍ പുലി ആക്രമണം; ആടിനെ കടിച്ചു കൊന്നു

മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.

Published

on

വയനാട് ചീരാലില്‍ വീണ്ടും പുലിയുടെ ആക്രമണം. മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റിരുന്നു. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോളാണ് ഇയാളെ കരടി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഗോപിയെ നിലവില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപിയുടെ ഇടതു കൈയ്ക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ഹാജരായി

ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്.

Published

on

ഐബി ഉദ്യോഗസ്ഥരുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് സുകാന്തിന്റെ മാതാപിതാക്കള്‍ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എടപ്പാള്‍ സ്വദേശി സുരേഷ്, ഗീത എന്നിവരാണ് ഹാജരായത്. പേട്ടയില്‍ നിന്നുള്ള പോലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു. നിലവിലെ കേസില്‍ ഇരുവരും പ്രതികള്‍ അല്ല.

ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്. ഇന്ന് രാവിലെ 10 മണിയോടെ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ ഇരുവരും ഹാജരായത്.

അതേസമയം ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ പ്രതിയെന്ന് ആരോപിക്കുന്ന സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവിലാണ്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗ കുറ്റമാണ് സുകാന്തിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്കില്ലെങ്കിലും പൊലീസിന് ഇതുവരെയും സുകാന്ത് സുരേഷിനെ കണ്ടെത്താനായിട്ടില്ല.

മകളെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും ശേഷം വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതിനാലാണ് ആത്മഹത്യ ചെയ്‌തെന്നും ഐബി ഉദ്യോഗസ്ഥയുടെ
വീട്ടുകാര്‍ ആരോപിക്കുന്നു. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകള്‍ പൊലീസില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞിരുന്നു.

 

Continue Reading

kerala

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും

കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്.

Published

on

സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും. കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ സാധാരണ ലഭിക്കേണ്ടത് 140 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ 192 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 53 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. അതായത് സാധാരണ ലഭിക്കേണ്ട വേനല്‍ മഴയേക്കാള്‍ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.

പത്തനംതിട്ടയിലും കോട്ടയത്തുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വേനല്‍മഴ ലഭിച്ചത്. ഈ ജില്ലകളില്‍ 350 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. കാസര്‍കോടാണ് (69 മില്ലി മീറ്റര്‍) ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല. ഏപ്രില്‍ മാസത്തില്‍ ഇത്തവണ 20 ശതമാനം അധികം മഴ ഇത്തവണ ലഭിച്ചു. ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ടത് 106 മില്ലി മീറ്റര്‍ മഴയാണ്.

ഇത്തവണ 126.4 മില്ലി മീറ്റര്‍ മഴ കിട്ടി. ഏപ്രിലിലും ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് പത്തനംതിട്ടയിലും( 241 എംഎം) കോട്ടയത്തുമാണ്( 227 എംഎം). ഇടുക്കി (16% കുറവ് ), മലപ്പുറം ( 7% കുറവ്) ആലപ്പുഴ ( 4% കുറവ് ) ഒഴികെയുള്ള ജില്ലകളില്‍ സാധാരണ ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന മഴയേക്കാള്‍ കൂടുതല്‍ ലഭിച്ചു.

 

 

Continue Reading

Trending