Connect with us

kerala

കരുവന്നൂരില്‍ പിഴവുണ്ടായി; സിപിഎമ്മിനെ വെട്ടിലാക്കി ജി സുധാകരന്‍

തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകണം.

Published

on

കരുവന്നൂര്‍ കേസില്‍ സിപിഎമ്മിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകണം. കരുവന്നൂര്‍ കേസില്‍ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇഡിയെ തടയാനാകില്ല അദ്ദേഹം കുറ്റപ്പെടുത്തി.

നേരെത്തേ എല്‍ഡിഎഫ് കണ്‍വിനര്‍ ഇപി ജയരാജനും പാര്‍ട്ടിയെ വെട്ടിലാക്കി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരുന്നു. പാര്‍ട്ടിക്ക് ജാഗ്രത കുറവുണ്ടായി എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോതമംഗലത്തെ കൊലപാതകം; ദുര്‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം, കുട്ടി ബാധ്യതയെന്ന് കരുതി കൊലപാതകം

പ്രതിയായ അനീഷ രണ്ടാമതും ഗര്‍ഭിണിയായതോടെ ആറുവയസുകാരി ഇവര്‍ക്കിടയില്‍ ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്

Published

on

കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരിച്ചു. പ്രതിയായ അനീഷ രണ്ടാമതും ഗര്‍ഭിണിയായതോടെ ആറുവയസുകാരി ഇവര്‍ക്കിടയില്‍ ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.

അജാസ് ഖാന്റെ ആദ്യ ഭാര്യ മകളായ മുസ്‌ക്കാനെ വിട്ട് നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് നിരന്തരം അജാസ് ഖാനുമായി ബന്ധപ്പെട്ടിരുന്നു. ഇതോടെ ഭര്‍ത്താവിനെ നഷ്ടമാകുമോയെന്ന ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന യു പി സ്വദേശിയായ അജാസ് ഖാന്റെ വീട്ടിലെ മുറിയില്‍ മകള്‍ മുസ്‌ക്കാനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്ത് ക്ഷതം കണ്ടിരുന്നു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതോടെ കൊലപാതകം തെളിയുന്നത്. നേരത്തെ തന്നെ അജാസിന്റെയും ഭാര്യയുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

രാത്രി ഉറക്കത്തിനിടെ കുഞ്ഞിനെ രണ്ടാനമ്മ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി വൈകിയും ഇരുവരെയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.അനീഷ കുട്ടിയെ നിരന്തരം മര്‍ദ്ദിച്ചതായും മൊഴിയുണ്ട്. അതേസമയം സംഭവത്തില്‍ അജാസ് ഖാന്റെ പങ്ക് വെളിപ്പെട്ടതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ച് എന്‍. പ്രശാന്ത് ഐ.എ.എസ്

സംസ്ഥാനത്ത് ഇതാദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്നത്.

Published

on

സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോര് മുറുകുന്നു. എന്‍. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് പ്രശാന്ത് ഐ.എ.എസ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്നത്.

സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നോട്ടീസ്. നടപടി എടുക്കാത്തപക്ഷം കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയതിലക് ഐ.എ.എസിനെ സസ്പെന്‍ഡ് ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വക്കീല്‍ നോട്ടീസ്.

അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ. ഗോപാലകൃഷ്ണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ ഉന്നതിയിലെ ഫയലുകള്‍ എന്‍. പ്രശാന്ത് ഐ.എ.എസ് കൈമാറിയില്ലെന്ന് കാണിച്ച് കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ രണ്ട് കത്തുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ വിമര്‍ശനത്തിന് എന്‍. പ്രശാന്തിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജയതിലകിനെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്നും എന്നാല്‍ തെളിവ് നശിപ്പിക്കുകയും കൃത്രിമ രേഖയും നിര്‍മിക്കുകയും ചെയ്തിട്ടും ജയതിലക് ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും എന്‍. പ്രശാന്ത് ചൂണ്ടിക്കാട്ടി. മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ് വിവാദവുമായി ബന്ധപ്പെട്ടാണ് കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിനെതിരെ വക്കീല്‍ നോട്ടീസ്.

 

Continue Reading

kerala

എം.ടി വാസുദേവന്‍ നായര്‍ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു

Published

on

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍. ഹൃദയസ്തംഭനമുണ്ടായതായി കോഴിക്കോട്ടേ സ്വകാര്യ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആരോഗ്യനില വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിക്കുകയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

 

 

Continue Reading

Trending