Connect with us

News

യുഎസില്‍ അമ്മ വീട്ടില്‍നിന്ന് പുറത്താക്കിയ 5 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Published

on

യുഎസിലെ കാന്‍സസില്‍ അമ്മ വീട്ടില്‍ നിന്ന് പുറത്താക്കിയ അഞ്ചു വയസ്സുള്ള പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു. വീടുകളില്ലാത്തവര്‍ താമസിക്കുന്ന ക്യാമ്പ് സൈറ്റില്‍ വച്ചാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സോയി ഫെലിക്‌സ് എന്ന അഞ്ചുവയസ്സുകാരിയെ മാരകമായ മുറിവുകളോട് കൂടി ഒക്ടോബര്‍ രണ്ടിന് ഒരു പെട്രോള്‍ സ്റ്റേഷന് സമീപമാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.

കുടുംബ പ്രശ്‌നങ്ങളാണ് കുട്ടി വീട് വിട്ട് ഇറങ്ങാന്‍ ഉണ്ടായ കാരണമെന്ന് അയല്‍വാസികള്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: 10 സംസ്ഥാനങ്ങളില്‍ ട്രംപ്, ഇഞ്ചോടിഞ്ച് പോരാട്ടവുമായി കമല ഹാരിസ്

178 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയിരിക്കുന്നത്. ഓക്ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇന്‍ഡ്യാന, വെസ്റ്റ് വിര്‍ജീനിയ, സൗത്ത് കാരോലൈന, ഫ്‌ളോറിഡ എന്നീ സംസ്ഥാനങ്ങളില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചു.

Published

on

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന് മുന്നേറ്റം.

178 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയിരിക്കുന്നത്. ഓക്ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇന്‍ഡ്യാന, വെസ്റ്റ് വിര്‍ജീനിയ, സൗത്ത് കാരോലൈന, ഫ്‌ളോറിഡ എന്നീ സംസ്ഥാനങ്ങളില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചു.

ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് എന്നീ സംസ്ഥാനങ്ങളില്‍ കമല ഹാരിസും വിജയിച്ചു. 99 ഇലക്ടറല്‍ വോട്ടുകളാണ് കമല സ്വന്തമാക്കിയിരിക്കുന്നത്. ആറിടത്ത് ട്രംപും അഞ്ചിടത്ത് കമലാ ഹാരിസും ലീഡ് ചെയ്യുന്നു.

ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നര വരെയാണ് വോട്ടെടുപ്പ്. ബുധനാഴ്ച വൈകിട്ടോടെ വ്യക്തമായ ഫലസൂചന പുറത്തുവരുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇരുസ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പം പോരാട്ടമാണെങ്കില്‍ അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആരെന്ന് അറിയാന്‍ വൈകും.

തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്നത് യഥാര്‍ത്ഥത്തില്‍ സ്വിങ് സ്റ്റേറ്ററുകളാണ്. ഈ സ്റ്റേറ്റുകളുടെ കാര്യത്തില്‍ എല്ലാപാര്‍ട്ടികളും ബദ്ധശ്രദ്ധ പുലര്‍ത്താറുണ്ട്. സ്ഥിരമായി ഏതെങ്കിലും ഒരുപാര്‍ട്ടിക്ക് മാത്രം വോട്ടു ചെയ്യാതെ ചാഞ്ചാട്ട മനോഭാവം പ്രകടമാക്കുന്നവയാണ് സ്വിങ് സ്റ്റേറ്ററുകള്‍. വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ തുടങ്ങിയവ 2016ലെ തെരഞ്ഞെടുപ്പിലും ജോര്‍ജിയയും അരിസോണയും 2020ലെ തിരഞ്ഞെടുപ്പിലും ചാഞ്ചാട്ട സ്വഭാവം പ്രകടമാക്കുകയുണ്ടായി.

പാര്‍ട്ടികളെ മാറിമാറി പരീക്ഷിക്കുന്ന ഈ സ്വിങ് സ്റ്റേറ്റുകളാണ് യഥാര്‍ത്ഥത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. അമേരിക്കന്‍ ഭരണഘടന അനുസരിച്ച് ഇലക്ടര്‍മാരാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. 50 സംസ്ഥാനങ്ങള്‍ക്കും തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയ്ക്കും ജനസംഖ്യാനുപാതികമായി കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങള്‍ക്ക് തുല്യമായ എണ്ണം ഇലക്ടര്‍മാരുണ്ടാകും.

Continue Reading

kerala

പാലക്കാട്ട് കണ്ടത് സി.പി.എം -ബി.ജെ.പി സംഘനൃത്തമെന്ന് ഷാഫി പറമ്പിൽ

പുരുഷ പൊലീസ് വനിത നേതാക്കളുടെ മുറിയിൽ കയറിയെന്നും ചോദിച്ചപ്പോൾ നിങ്ങളുടെ ഭർത്താവും ഉണ്ടല്ലോ എന്ന് മറുപടി പറഞ്ഞെന്നും ഷാഫി വ്യക്തമാക്കി.

Published

on

പാലക്കാട്ട് കണ്ടത് സി.പി.എം-ബി.ജെ.പി സംഘനൃത്തമെന്ന് ഷാഫി പറമ്പിൽ എം.പി. പുരുഷ പൊലീസ് വനിത നേതാക്കളുടെ മുറിയിൽ കയറിയെന്നും ചോദിച്ചപ്പോൾ നിങ്ങളുടെ ഭർത്താവും ഉണ്ടല്ലോ എന്ന് മറുപടി പറഞ്ഞെന്നും ഷാഫി വ്യക്തമാക്കി.

മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. യു.ഡി.എഫ് ചാക്കിൽ പണം കെട്ടിവെച്ചെന്ന് കള്ളവാർത്ത പ്രചരിപ്പിച്ചും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചും സമീപ പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചും നടത്തിയ നാടകമാണ്.

ഒന്നാമത്തെ മുറിയുടെ റിസൾട്ട് രണ്ടാമത് നൽകി. 12 മണിക്ക് നടത്തിയ പരിശോധനയുടെ സെർച്ചിന് രണ്ട് മണിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഒപ്പ് നൽകി.

കേരളത്തിലെ അറിയപ്പെടുന്ന രണ്ട് വനിത നേതാക്കളുടെ മുറിയിൽ വനിത പൊലീസ് സാന്നിധ്യമില്ലാതെ വാതിലിൽ തട്ടാൻ ആരാണ് അധികാരം കൊടുത്തതെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

india

ജാതി വിവേചനത്തെ എന്തുകൊണ്ട് മോദി വെല്ലുവിളിക്കുന്നില്ല; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍നവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ജാതി വിവേചനത്തെ മോദി പരസ്യമായി വെല്ലുവിളിക്കാത്തതെന്നാണ് രാഹുലിന്റെ വിമര്‍ശനം.

രാജ്യത്തുണ്ടാവുന്ന ജാതി വിവേചനത്തെ വെല്ലുവിളിക്കുമെന്ന് മോദി പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്നും അതിന്റെ കാരണമെന്താണെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

തെലങ്കാനയിലെ ബോവന്‍പള്ളിയില്‍ നടന്ന ജാതി സെന്‍സസ് കണ്‍സള്‍ട്ടേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. രാജ്യത്ത് വ്യാപകമായി ജാതി വിവേചനം നടക്കുന്നുണ്ടെന്നും ജാതി സെന്‍സസിനെ കുറിച്ച് ചിന്തിക്കാത്തവര്‍ സത്യത്തെ മറച്ചുവെക്കുന്നവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് വ്യാപകമായി നടക്കുന്ന ജാതി വിവേചനത്തെ കുറിച്ചുള്ള സത്യവും വിവേചനത്തില്‍ നിന്ന് നേട്ടം കൊയ്യുന്നവരെ കുറിച്ചും ജനങ്ങളറിയണമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ജാതി സെന്‍സസ് ആവശ്യപ്പെട്ട താന്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും പറയുന്നതെന്നും എന്നാല്‍ എന്നുമുതലാണ് രാജ്യത്തെ വിഭജിക്കാന്‍ തുടങ്ങിയതെന്ന സത്യം പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഒ.ബി.സി, എസ്.സി,എസ്.ടി, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ വിഭജനത്തിനിരയായയെന്നും ഇവര്‍ക്കെല്ലാം തൊഴിലവസരങ്ങള്‍ നഷ്ടമായെന്നുമുള്ള കണക്കുകള്‍ വ്യക്തമാകണമെങ്കില്‍ ജാതി സെന്‍സസ് നടക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ജാതി സെന്‍സസ് നടത്താനുള്ള തെലങ്കാനയുടെ ശ്രമത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിക്കുകയുണ്ടായി. തെലങ്കാന നടത്തുന്ന സെന്‍സസ് ദേശീയ ജാതി സെന്‍സസിന് മാതൃകയാവുമെന്നും പുതിയ തുടക്കമാണ് നടക്കാനിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Continue Reading

Trending