Connect with us

india

വിചാരണത്തടവ് അനിശ്ചിതകാലം പറ്റില്ലെന്ന് ബോംബെ ഹൈക്കോടതി

വിചാരണാ നടപടികള്‍ നീണ്ടു പോകുന്നതിന്റെ പേരില്‍ ഒരാളെ അനിശ്ചിത കാലത്തേക്ക് തടവില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി.

Published

on

മുംബൈ: വിചാരണാ നടപടികള്‍ നീണ്ടു പോകുന്നതിന്റെ പേരില്‍ ഒരാളെ അനിശ്ചിത കാലത്തേക്ക് തടവില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. അത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കേസിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുത്ത് ഇളവുകള്‍ അനുവദിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടാകണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇരട്ടക്കൊലക്കേസില്‍ നീണ്ട കാലമായി ജയിലില്‍ കഴിയുന്ന ആകാശ് സതീഷ് ചണ്ഡാലിയക്ക് ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ഭാരതി ദംഗ്രെയുടെ സിംഗിള്‍ ബെഞ്ച് നിരീക്ഷണം.

തട്ടിക്കൊണ്ടുപോയി മര്‍ദിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാള്‍ എട്ടു വര്‍ഷമായി ജയിലില്‍ കഴിയുന്നത്. കൂട്ടു പ്രതികളായ രണ്ടുപേര്‍ നേരത്തെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചണ്ഡാലിയക്കും ജാമ്യം അനുവദിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മലിനീകരണം; ഡൽഹിയിൽ സർക്കാർ ഓഫിസുകളിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

വായു ഗുണനിലവാര നിരക്ക് സിവിയർ പ്ലസ് വിഭാഗത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 

Published

on

ഡൽഹിയിൽ വായു മലിനീകരണം കടുത്തതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഡൽഹി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാകർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു. 50% ജീവനക്കാർക്കാണ് വർക്ക്‌ ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വായു ഗുണനിലവാര നിരക്ക് സിവിയർ പ്ലസ് വിഭാഗത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

488 ആണ് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ വായുഗുണ നിലവാര നിരക്ക്. കടുത്ത പുകമഞ്ഞും തുടരുകയാണ്.മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ഡൽഹിയിലെ ആശുപത്രികൾക്ക് സർക്കാർ നിർദ്ദേശം നൽകി. ഇത്തരം രോഗാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്ന ആളുകളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് നടപടി.

പുകമഞ്ഞും മലിനീകരണവും നിയന്ത്രിക്കാൻ കൃത്രിമ മഴ പെയ്യിക്കുന്നതിന്നായി ഡൽഹി സർക്കാർ കേന്ദ്രത്തിന് കത്ത് അയച്ചു. ഡൽഹിയിൽ വാഹനങ്ങൾക്ക് ഒറ്റ ഇരട്ട അക്ക നമ്പർ നിയന്ത്രണം ഉടൻ നടപ്പാക്കാൻ ആലോചിക്കുന്നതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.

Continue Reading

india

നാല് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കൂടി കേന്ദ്ര സർക്കാർ വിൽക്കുന്നു

ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകാത്ത രീതിയിൽ ന്യൂനപക്ഷ ഓഹരികൾ മാത്രമാണ് വിൽക്കുക എന്നാണ് വിവരം. 

Published

on

രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളുടെ കൂടി ഓഹരി വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആൻ്റ് സിൻഡ് ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയുടെ ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചത്. ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകാത്ത രീതിയിൽ ന്യൂനപക്ഷ ഓഹരികൾ മാത്രമാണ് വിൽക്കുക എന്നാണ് വിവരം.

സെബിയുടെ നിയന്ത്രണ ചട്ടം പാലിക്കുന്നതിനാണ് ഈ തീരുമാനം എന്നാണ് വിവരം. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ 25 ശതമാനം പൊതു ഓഹരിയായിരിക്കണമെന്നാണ് സെബിയുടെ ചട്ടം.

നിലവിൽ സെൻട്രൽ ബാങ്കിലെ 93 ഉം ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ 96.4 ഉം പഞ്ചാബ് ആൻഡ് സിൻഡ് ബാങ്കിൻ്റെ 98.3 ഉം യൂകോ ബാങ്കിൻ്റെ 95.4 ഉം ശതമാനം ഓഹരികളും കേന്ദ്ര സർക്കാരിൻ്റേതാണ്.

ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെൻ്റ് വഴി പഞ്ചാബ് നാഷണൽ ബാങ്ക് സെപ്തംബറിൽ 5000 കോടി രൂപയും ബാങ്ക് ഓഫ് മഹാരാഷ്ട്ര 3500 കോടിയും സമാഹരിച്ചിരുന്നു. അതേസമയം ഓഫർ ഫോർ സെയിൽ വഴിയാവും പുതിയ ഓഹരി വിൽപ്പനയെന്നാണ് കരുതുന്നത്.

Continue Reading

india

പ്രധാനമന്ത്രി പിടിവാശി ഉപേക്ഷിച്ച് മണിപ്പൂര്‍ സന്ദര്‍ശിക്കട്ടെ; കേന്ദ്രസേന ഇറങ്ങിയിട്ട് കാര്യമില്ല, ബിരേന്‍ സിങ് രാജിവയ്ക്കണം

മണിപ്പൂരില്‍ കേന്ദ്രസേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ പിടിവാശി ഉപേക്ഷിച്ച് മണിപ്പൂർ സന്ദര്‍ശിക്കണമെന്നും അവിടുത്തെ ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. മണിപ്പൂരില്‍ കേന്ദ്രസേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

മണിപ്പൂരിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി ബിരേന്‍ സിങ്ങാണെന്ന് അംഗീകരിക്കുകയും അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. മണിപ്പൂരില്‍ കുക്കി സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്നവരില്‍ ആറ് പേരുടെ മൃതദേഹം അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ഉള്‍പ്പടെ വസതിക്ക് നേരേയും മേഖലയില്‍ ആക്രമണമുണ്ടായി.

ഇതിന്‍റെ പശ്ചാത്തലത്തില്‍ 5000ല്‍ അധികം കേന്ദ്ര സായുധ പൊലീസ് ഫോഴ്സിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മണിപ്പൂരില്‍ വിന്യസിച്ചിരുന്നു. എന്നാല്‍, കേന്ദ്രനടപടിയെ ചോദ്യം ചെയ്ത ചിദംബരം സേനയെ അവിടേക്ക് അയക്കുന്നത് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും ചൂണ്ടിക്കാട്ടി.”മണിപ്പൂരിലേക്ക് 5000-ല്‍ അധികം കേന്ദ്ര സായുധ പൊലീസ് ഫോഴ്സിനെ കേന്ദ്രം അയച്ചിരിക്കുകയാണ്. ഇത് അവിടുത്തെ പ്രശ്നത്തിന് ഒരിക്കലും പരിഹാരമാകില്ല. കേന്ദ്രനടപടി അവിടുത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ” ചിദംബരം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending