Connect with us

india

സ്‌കോട്ട്ലന്‍ഡിലെ ഗുരുദ്വാരയില്‍ ഇന്ത്യന്‍ ഹൈക്കമീഷണറെ തടഞ്ഞു

ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ബ്രിട്ടനിലെ ഒരു ഗുരുദ്വാരയിലേക്കും സ്വാഗതം ചെയ്യുന്നില്ലെന്ന് ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.

Published

on

ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൃയേസ്വാമിയെ സ്‌കോട്ട്ലാന്‍ഡിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. ബ്രിട്ടീഷ് സിക്ക് ആക്ടിവിസ്റ്റുകളാണ് ഇദ്ദേഹത്തെ തടഞ്ഞത്. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ബ്രിട്ടനിലെ ഒരു ഗുരുദ്വാരയിലേക്കും സ്വാഗതം ചെയ്യുന്നില്ലെന്ന് ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.

ഹര്‍ദീപ്‌സിംഗ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

india

ജാര്‍ഖണ്ഡില്‍ കുതിച്ചുയര്‍ന്ന് ഇന്‍ഡ്യാ സഖ്യം

88ല്‍ 49 സീറ്റുകളിലും ഇന്‍ഡ്യാ സഖ്യം ലീഡ് ചെയ്യുന്നു.

Published

on

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജാര്‍ഖണ്ഡില്‍ ലീഡ് ഉയര്‍ത്തി ഇന്‍ഡ്യാ സഖ്യം. 88ല്‍ 49 സീറ്റുകളിലും ഇന്‍ഡ്യാ സഖ്യം ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ 4,921 വോട്ടുകള്‍ക്ക് മുന്നിലാണ്.

എക്‌സിറ്റ് പോള്‍ ഫലങ്ങളെ വെല്ലുവിളിക്കുന്ന രീതിയില്‍ ഇന്‍ഡ്യാ മുന്നണി ലീഡ് ചയ്യുകയാണ്. ഉയര്‍ന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഡ്യാ സഖ്യം.

ജാര്‍ഖണ്ഡില്‍ 1213 സ്ഥാനാര്‍ഥികളാണ് പോരാട്ടത്തിന് ഇറങ്ങിയിരുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ 67.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 ല്‍ ഇത് 65.18 ആയിരുന്നു. പോളിങ് ശതമാനം ഉയര്‍ന്നതും ഇരു മുന്നണികളും പ്രതീക്ഷയോടെയാണ് കാണുന്നത്.

 

Continue Reading

india

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശിക്കരുത്; തെലങ്കാനയിലെ ബി.ജെ.പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന് ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനും തെലങ്കാനയിലെ എം.എല്‍.എ കൂടിയായ രാജാസിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍.

Published

on

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന് ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനും തെലങ്കാനയിലെ എം.എല്‍.എ കൂടിയായ രാജാസിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധനായ ഇയാളുടെ പരാമര്‍ശത്തിനെതിരെ നിരവധി ഭക്തര്‍ രംഗത്തെത്തി.

ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്ന ഭക്തര്‍ വാവര്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തുന്ന പാരമ്പര്യം ‘നക്‌സലൈറ്റുകള്‍’ ഗൂഢാലോചന വഴി സൃഷ്ടിച്ചെടുത്തതാണെന്നുമാണ് രാജാ സിങിന്റെ വിവാദ വിശദീകരണം. വാവര്‍ പള്ളി സന്ദര്‍ശിച്ചാല്‍ മാത്രമേ ശബരിമല സന്ദര്‍ശനവും അയ്യപ്പ ദീക്ഷയും പൂര്‍ത്തിയാവുകയുള്ളൂ എന്ന് ഇവര്‍ ഗൂഢാലോചനയിലൂടെ ആസൂത്രണം ചെയ്യുകയും ആ ഊഹാപോഹം പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ഇയാള്‍ പറയുന്നത്.

 

 

Continue Reading

india

ഡല്‍ഹി വായു മലിനീകരണം: ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ സുപ്രീംകോടതി

ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ ഡല്‍ഹിയിലെ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനം നടപ്പാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചെക്ക് പോയന്റുകളില്‍ നിരോധനം നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ 13 അഭിഭാഷകരെ കമ്മീഷണര്‍മാരായി നിയമിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനവും നിര്‍മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനവും ഉള്‍പ്പെടെയുള്ള കര്‍ശന മലിനീകരണ നിയന്ത്രണങ്ങള്‍ തുടരും.

 

Continue Reading

Trending