Connect with us

crime

അട്ടപ്പാടിയില്‍ സഹപാഠികള്‍ക്കു മുന്‍പില്‍ ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിപ്പിച്ചു; കേസ്

2 നാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.

Published

on

അട്ടപ്പാടി ഷോളയൂര്‍ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം സഹപാഠികളുടെ മുന്നില്‍ അഴിപ്പിച്ചു എന്ന പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 22 നാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ഹോസ്റ്റലിലെ ചില കുട്ടികള്‍ക്ക് ത്വക് രോഗമുള്ളതിനാല്‍ പരസ്പരം വസ്ത്രം മാറി ധരിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നത്രെ.

22 ന് ഇത് ലംഘിച്ചതായി കണ്ട കുട്ടികളോട് വസ്ത്രം അഴിച്ചുമാറ്റി സ്വന്തം വസ്ത്രം ധരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മറ്റ് കുട്ടികളുടെ മുന്നില്‍ വസ്ത്രം അഴിപ്പിച്ചത് മാനഹാനിക്കും മനോവേദനക്കും ഇടയാക്കിയതായി കുട്ടികള്‍ പറഞ്ഞു. പരാതിയില്‍ ഷോളയൂര്‍ പൊലീസ് വാര്‍ഡന്‍,ആയ,കൗണ്‍സിലര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

crime

തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക്‌

കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്.

Published

on

തിരുവല്ല കുമ്പനാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കരോൾ സംഘത്തിലുണ്ടായിരുന്നവർ പറയുന്നു.

കഴിഞ്ഞ രാത്രി 1.30ഓടുകൂടിയാണ് സംഭവം. വീടുകൾ തോറും സന്ദർശിക്കുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളയാളുകള്‍ക്കും പരിക്കേറ്റു. പ്രദേശവാസികളായ ചിലർ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

അതേസമയം, വാഹനത്തിനു വഴി കൊടുത്തില്ല എന്നതിനെ ചൊല്ലിയുണ്ടായ പ്രശ്നമാണ് കരോൾ സംഘത്തിന് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചതെന്നും പറയപ്പെടുന്നു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായാണ് സൂചന.

Continue Reading

crime

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി

ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്

Published

on

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.

വീര്യം കൂടിയ എംഡി എം എ . കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാന്‍സാഫും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്.

ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Continue Reading

crime

അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് മധ്യവയ്‌സക്കനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു; സംഭവം ചത്തീസ്ഗഡില്‍

50 വയസുള്ള പഞ്ച്‌റാം സാര്‍ത്തി എന്ന അമ്പതുകാരന്‍ അരി മോഷ്ടിക്കുന്നത് കണ്ടെന്നാരോപിച്ച് മൂന്ന് പേര്‍ ചേര്‍ന്ന് ഇയാളെ മരത്തില്‍ കെട്ടിയിടുകയായിരുന്നു.

Published

on

ചത്തീസ്ഗഡില്‍ അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദുമാര്‍പ്പള്ളി ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.

50 വയസുള്ള പഞ്ച്‌റാം സാര്‍ത്തി എന്ന അമ്പതുകാരന്‍ അരി മോഷ്ടിക്കുന്നത് കണ്ടെന്നാരോപിച്ച് മൂന്ന് പേര്‍ ചേര്‍ന്ന് ഇയാളെ മരത്തില്‍ കെട്ടിയിടുകയായിരുന്നു. പിന്നാലെ അയല്‍വാസികളായ മൂന്ന് പേര് ചേര്‍ന്ന് ഇയാളെ മുളവടികൊണ്ട് മര്‍ദിച്ചതായും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്.

പിന്നാലെ സംഭവ സ്ഥലത്ത് പൊലീസ് എത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദളിതനായ പഞ്ച്‌റാ സാത്തിയെ അബോധാവസ്ഥയില്‍ മരത്തില്‍ കെട്ടിയിട്ടതായി കാണുകയായിരുന്നു.

പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103 ഒന്ന് പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട കൊലപാതകത്തിന് ദളിത് മധ്യവയസ്‌ക്കനെ ഇരയാക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതികള്‍ക്കെതിരെ ആള്‍ക്കൂട്ട കൊലപാതകത്തിന് കേസെടുക്കണമെന്നും നാട്ടുകാരില്‍ ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്.

ഭാരതീയ ന്യായ സംഹിത 103 രണ്ട് വകുപ്പ് പ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് ജാതി, സമുദായം, ഭാഷ തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ കൊലപാകം നടത്തുമ്പോള്‍ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ വീരേന്ദ്രസാര്‍, അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീരേന്ദ്ര സിദാറിന്റെ വീട്ടില്‍ കയറി പഞ്ച്‌റാം സാര്‍ത്തി അരി മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇയാളെ മര്‍ദിച്ചതും കൊലപ്പെടുത്തിയതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

Trending