Connect with us

Video Stories

‘സൂര്യചന്ദ്രന്മാര്‍’ അസ്തമിക്കുന്ന തമിഴകം

Published

on

കെ.പി ജലീല്‍

ഭക്തകവി പൂന്താനത്തിന്റെ കാവ്യശകലത്തോടാണ് തമിഴകത്തിനിപ്പോള്‍ പഥ്യം. ‘രണ്ടു നാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകളേറിയ മന്നന്റെ മാറില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍.’
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം ഒരു സംസ്ഥാനത്തിന്റെയും ഭരണകൂടത്തിന്റെയും സ്റ്റിയറിങ് തിരിക്കാന്‍ കൂട്ടുനിന്ന, അതിന്റെ പിന്നിലൂടെ ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപയുടെ സ്വത്തും ആസ്തികളും ഉള്ളം കയ്യിലിട്ട് അമ്മാനമാടിയ, ഏഴൈതോഴിയായി വാണ ഒരു നേതാവിന്റെയും മുഖ്യമന്ത്രിയുടെയും ഔദ്യോഗിക വസതിയിലെയും സ്വകാര്യ ജീവിതത്തിലെയും കൈകാര്യകര്‍ത്രിയായ ഒരാള്‍ക്ക് യജമാനത്തിയുടെ വിയോഗത്തിന്റെ നാലാം മാസത്തില്‍ സര്‍വതും അടിയറവുവെച്ച് കീഴടങ്ങേണ്ടിവന്നിരിക്കുന്നു. ശശികല നടരാജന്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയൊന്നാകെ അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കുന്ന ഘട്ടത്തിലാണിപ്പോള്‍ തമിഴക രാഷ്ട്രീയം. നൂറുകോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് സുപ്രീംകോടതി വിധി പ്രകാരം ശശികല ബംഗഌരു അഗ്രഹാര ജയിലിലേക്ക് പോയതെങ്കില്‍ രണ്ടുമാസത്തിനകം 1.3 കോടി രൂപ തെരഞ്ഞെടുപ്പു കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അണ്ണാ ഡി.എം.കെയുടെ നേതൃത്വം താന്‍ ഏല്‍പിച്ചുപോയ അനന്തിരവന്‍ ടി.ടി.വി ദിനകരന്‍ ഡല്‍ഹി ജയിലിലേക്ക് പോകുന്നത്.
ചെന്നൈയിലെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തുനിന്ന് മൂന്നു മാസം മുമ്പ് പൊങ്ങിയ ശശികലയുടെ പടുകൂറ്റന്‍ കട്ടൗട്ടുകളെല്ലാം പാര്‍ട്ടി നേതൃത്വം ഇടപെട്ട് അഴിച്ചുമാറ്റിയത് ചരിത്രത്തിലെ വലിയ രാഷ്ട്രീയ തിരിച്ചടികളിലൊന്നായി കാണണം. ദിനകരന്‍ എന്ന സൂര്യനും ശശികലയെന്ന ചന്ദ്രനും ഇല്ലാതാകുന്ന കാഴ്ചയാണ് അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തിലും തമിഴകത്തുതന്നെയും ഇപ്പോള്‍ ഉരുത്തിരിയുന്നത്.
അധികാര സോപാനത്തിലിരുന്നപ്പോള്‍ കൂടെയുള്ളവരെയെല്ലാം തന്റെയും കുടുംബാംഗങ്ങളുടെയും സുഖത്തിനുവേണ്ടി തള്ളിപ്പറയുകയും അവരെ കറിവേപ്പില പോലെ വലിച്ചെറിയുകയും ചെയ്ത ശശികല നടരാജന് ദൈവം നല്‍കിയ ശിക്ഷയായാണ് ജനതയൊന്നടങ്കം ഈ കട്ടൗട്ട് മാറ്റലിനെ കാണുന്നത്. തന്റെ ജ്യേഷ്ഠത്തിയുടെ പുത്രന്‍ ടി.ടി.വി ദിനകരനും ഇതോടെ ജയിലറക്കുള്ളിലേക്ക് ആനയിക്കുന്നു എന്നതാണ് ചരിത്രത്തിലെ വിധിവൈപരീത്യം. ഭര്‍ത്താക്കളോ ബന്ധുസംസര്‍ഗമോ ഇല്ലാതിരുന്ന ജയലളിതയുടെ സ്വത്തുക്കള്‍ കൈക്കലാക്കി ആര്‍ക്കുവേണ്ടിയാണോ ഇതുവരെയും താന്‍ ജീവിച്ചത് അവരുംകൂടി അഴിക്കുള്ളിലാകുന്ന അവസ്ഥ ശശികലക്ക് നിനക്കാന്‍ പോലുമാകില്ല.
ജയലളിത എന്ന നാലു തവണത്തെ മുഖ്യമന്ത്രിക്ക് മരണം തീരാവേദനയാകുമ്പോള്‍ അതിന് കാരണക്കാരിയാക്കിയത് ശശികലയാണെന്നതിന് തെളിവുകളേറെ നിരത്തപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കുപോലും തങ്ങളുടെ ഇദയക്കനിയായ നേതാവിനെ കാണാന്‍ അന്ത്യനിമിഷം പോലും കഴിഞ്ഞില്ല എന്നിടത്താണ് ശശികലയുടെ പരാജയത്തിന്റെ ചവിട്ടുപടി യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത്. ജയയുള്ളപ്പോള്‍ അവരുടെ അവസാനകാലത്ത് രാഷ്ട്രീയവും അല്ലാത്തതുമായ എല്ലാ പ്രശ്‌നങ്ങളിലും അവസാനവാക്കായിരുന്നു ശശികല എന്ന അറുപതുകാരി. ഇവരുടെ നിയന്ത്രണത്തിലായിരുന്നു ജയലളിത എന്നുവരെ പറയപ്പെടുന്നുണ്ട്. അസുഖം ബാധിച്ച് ഒരു വര്‍ഷത്തിലധികം കാലം വീട്ടില്‍ കഴിയേണ്ടിവന്നപ്പോള്‍ ശശികലയായിരുന്നു പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കുവരെ നിര്‍ദേശം നല്‍കിയിരുന്നത്. എല്ലാം ജയയുടെ താല്‍പര്യമാണെന്നാണ് പക്ഷേ നേതാക്കളും അണികളുമെല്ലാം വിശ്വസിച്ചത്. എന്നാല്‍ പോയസ് ഗാര്‍ഡനിലെ വസതിയില്‍ വീണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദിനം മുതല്‍ മൂന്നു മാസത്തിലൊരിക്കല്‍ പോലും തന്നെ പോലും ജയയെ കാണാന്‍ അനുവദിച്ചില്ല എന്ന് മറീനാ തീരത്തെ ജയയുടെ സമാധിക്കരികെ നിന്ന് മുഖ്യമന്ത്രി ഒട്ടക്കാര പനീര്‍ശെല്‍വം വിലപിച്ചത് രാജ്യവും രാഷ്ടട്രീയ വിദ്യാര്‍ഥികളും ഞെട്ടലോടെ കേള്‍ക്കുകയായിരുന്നു.
ജയയുടെ മരണത്തിന്റെ ഒരു മാസം പിന്നിടുന്ന വേളയിലാണ് ശശികല തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലൂടെ വലതു കാല്‍ വെച്ചുകയറിയത്. എന്നാലത് ഇടതുകാലായിരുന്നുവോ എന്നാണിപ്പോള്‍ സംശയിക്കപ്പെടുന്നത്. പാര്‍ട്ടി അധികാരം പിടിച്ചെടുത്ത് ഒരു മാസത്തിനകം തന്നെ മുഖ്യമന്ത്രിയാകാന്‍ ശശികല അണിയറയില്‍ നടത്തിയ നാടകമാണ് പനീര്‍ശെല്‍വം പൊളിച്ചടുക്കിയത്. പനീര്‍ശെല്‍വത്തെ അതിസാഹസമെന്ന് പറഞ്ഞ് പുച്ഛിച്ചവര്‍ക്ക് വൈകാതെ തന്നെ ശശികലയുടെയും കുടുംബത്തെയും തള്ളിപ്പറയേണ്ടിവന്നിരിക്കുന്നുവെന്നതാണ് കൗതുകകരം.
ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ചെന്നൈ രാധാകൃഷ്ണന്‍ നഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് സത്യത്തില്‍ അണ്ണാ ഡി.എം. കെയെ ഇപ്പോഴത്തെ ഐക്യത്തിലേക്ക് ആനയിച്ചത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ രണ്ടുപേര്‍ വന്നതും രണ്ടില ചിഹ്നം തെരഞ്ഞെടുപ്പുകമ്മീഷന്‍ മരവിപ്പിച്ചതും പാര്‍ട്ടിക്കും നേതാക്കള്‍ക്കും വലിയ തിരിച്ചടിയായി. പണം കൊടുത്ത് വോട്ട് വാങ്ങിക്കൂട്ടാനാണ് ഔദ്യോഗിക പക്ഷം ടി.ടി.വി ദിനകരന്റെ നേതൃത്വത്തില്‍ ശ്രമിച്ചത്. അഞ്ചു കോടിയോളം രൂപ ദിനകരന്റെ വീട്ടില്‍ നിന്നും ഒരു മന്ത്രിയുടെ വസതിയില്‍ നിന്നുമായി കണ്ടെടുക്കപ്പെട്ടതാണ് ഔദ്യോഗിക പക്ഷത്തെയും ശശികലയെയും ഞെട്ടിച്ചു കളഞ്ഞത്. ഇതിനിടെ അഴിമതി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയും രണ്ടില ചിഹ്നം കിട്ടാന്‍ കോടികള്‍ മുടക്കാന്‍ ഇടനിലക്കാരന്‍ വഴി ദിനകരന്‍ ശ്രമിച്ചതും ശശികല പക്ഷത്തിന്റെ കരണത്തേറ്റ അടിയായിപ്പോയി. ചെയ്ത പാപങ്ങള്‍ക്കെല്ലാമുള്ള പ്രായശ്ചിത്തമാണ് അറസ്റ്റിലൂടെ ദിനകരന്‍ എന്ന മുന്‍ രാജ്യസഭാംഗം അനുഭവിക്കാന്‍ പോകുന്നത്. ജയലളിത വളര്‍ത്തി വലുതാക്കിയ ശശികലയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സാമ്രാജ്യം പൊടുന്നനെ തരിപ്പണമാകുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. പാലു കൊടുത്ത കൈക്ക് കടിച്ച ദിനകരന് ജയയുടെ ആത്മാവിന്റെ പ്രതികാരമായി വേണമെങ്കില്‍ ഇതിനെ വിലയിരുത്താം. രണ്ടു തവണ പാര്‍ട്ടിയില്‍ നിന്നും പോയസ്ഗാര്‍ഡനില്‍ നിന്നും ജയ പുറത്താക്കിയ ദിനകരനെയും ശശികലയെയും ഇനി പാര്‍ട്ടിയില്‍ വേണ്ടെന്നും അവരില്ലാതെ പാര്‍ട്ടി ഒരുമിച്ച് നീങ്ങാമെന്നുമാണ് പനീര്‍ശെല്‍വം പക്ഷം മുന്നോട്ടുവെക്കുന്ന ഫോര്‍മുല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പളനിസ്വാമി പക്ഷത്ത് ഇപ്പോള്‍ എം.പി തമ്പിദൂരൈയാണ്. തമ്പിദുരൈക്കും പനീര്‍ശെല്‍വത്തിനും പളനിസ്വാമിക്കും മുഖ്യമന്ത്രി പദമോഹങ്ങളുണ്ട്. വെറും ഒരു കൊല്ലം മാത്രം പിന്നിടുന്ന സര്‍ക്കാരിനെ ഒരുമിച്ച് ഒത്തൊരുമയോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് ഇനി അണ്ണാ ഡി.എം.കെയെയും ജയലളിതയെയും പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറിനെയുമൊക്കെ സ്‌നേഹിക്കുന്ന അണികള്‍ക്ക് ചെയ്യാനുള്ളൂ. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് വരുത്തി അധികാരം പിടിക്കാന്‍ ഡി.എം.കെയുടെ സ്റ്റാലിനും തക്കം പാര്‍ത്തിരിക്കുന്നുണ്ട്. ഇരുപക്ഷവും ഒരുമിക്കുമ്പോള്‍ ശശികലയുടെ നാട്ടിലെ ജയിലിലേക്ക് വരാനുള്ള മോഹങ്ങളെല്ലാം ഇല്ലാതാകുകയാണ്. റിമോട്ട് ഭരണമെന്ന അപഖ്യാതി ഇതിനകം തന്നെ നീങ്ങിക്കഴിഞ്ഞിരിക്കുന്നു.
ബി.ജെ.പിയാകട്ടെ അണ്ണാ ഡി.എം.കെ ഒരുമിക്കുന്നതില്‍ താല്‍പര്യം കാട്ടുന്നില്ല. ഇതിലെ ഒരു പക്ഷത്തെ അടര്‍ത്തിയെടുത്താല്‍ കുറച്ച് സീറ്റുകളെങ്കിലും വാങ്ങിച്ചെടുക്കാമെന്നാണ് അവരുടെ നോട്ടം. തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നാണ് ഭുവനേശ്വറില്‍ ചേര്‍ന്ന കേന്ദ്ര ഭരണകക്ഷിയുടെ ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ പനീര്‍ശെല്‍വം പക്ഷത്തെ പിടിക്കാന്‍ ബി.ജെ.പി സകല പണിയും പയറ്റുന്നുമുണ്ട്. ദിനകരന്റെ ആദായ നികുതി വകുപ്പ് കേസ് ബി.ജെ.പിയുടെ കൂടി പ്രത്യേക ശ്രദ്ധയോടെയാണെന്നാണ് ആരോപണം. ഇത് തള്ളിക്കളയാനും കഴിയില്ല. രണ്ടില കോഴക്കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ ഇടനിലക്കാരനെയും ബി.ജെ.പിയുടെ ചട്ടുകമാണെന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്. ഏതായാലും രാഷ്ട്രീയത്തില്‍ അധികാരമാണ് അന്തിമം എന്നതിനാല്‍ ഈ വക ഊഹാപോഹങ്ങളെയൊന്നും പൂര്‍ണമായും തള്ളിക്കളയാനുമാകില്ല. ദിനകരന്‍ അകത്താകുന്നതോടെ അണ്ണാ ഡി.എം.കെ അതിന്റെ അരനൂറ്റാണ്ടത്തെ ചരിത്രം പുതിയ രൂപത്തില്‍ തിരുത്തിയെഴുതപ്പെടുകയാണ്. താര രാഷ്ട്രീയത്തിന് വേരുള്ള ദ്രാവിഡ രാഷ്ട്രീയത്തില്‍ ഇനിയാരാണ് മുഖ്യമന്ത്രി പദവിയിലേക്ക് ആനയിക്കപ്പെടുക എന്ന മില്യന്‍ ഡോളര്‍ ചോദ്യമാണ് ഇപ്പോള്‍ ഏവരും ഉയര്‍ത്തുന്നത്. എടപ്പാടി തുടരുമോ പനീര്‍ശെല്‍വം തിരിച്ചുവരുമോ തമ്പിദുരൈയോ വേറെയാരെങ്കിലുമായിരിക്കുമോ എന്ന ചോദ്യങ്ങളേക്കാള്‍ തമിഴ് രാഷ്ട്രീയത്തിന് നിര്‍ണായകം രാഷ്ട്രീയത്തിലെ താരമാരാകും ഇനിയെന്നാണ്. എം.ജി.ആര്‍ മരണപ്പെട്ട ഘട്ടത്തില്‍ ഇത്തരമൊരു അനിശ്ചിതത്വം തമിഴ് രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. അത് 1987നുശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് പുലര്‍ച്ചിത്തലൈവിയിലൂടെ സാക്ഷാല്‍കരിക്കപ്പെട്ടത്. അത്രയും കാലത്തേക്കും തമിഴ് രാഷ്ട്രീയത്തിന് തല്‍കാലത്തേക്ക് വിവാദങ്ങളുടെ അകമ്പടി ഉണ്ടാകുമെന്ന് തീര്‍ച്ചയായും വിലയിരുത്താം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരിയ ഇരട്ടക്കൊലപാതക വിധി സർക്കാരിനേറ്റ തിരിച്ചടി, സി.പി.എം നേതൃത്വം പ്രതികൾക്ക് ഒത്താശയും സഹായവും ചെയ്തു നൽകി: രമേശ് ചെന്നിത്തല

സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

പെരിയ ഇരട്ടക്കൊലപാതകം തേച്ചുമായ്ച്ചുകളയാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭീകരന്‍മാര്‍ ചെയ്യുന്ന രീതിയിലാണ് രണ്ടുപേരെ കൊലപ്പെടുത്തിയത്. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ ധാര്‍മികതയുണ്ടെങ്കില്‍ കേരളാ സര്‍ക്കാര്‍ രാജിവെക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികള്‍ ആണെന്ന് തങ്ങള്‍ ആദ്യം മുതലേ പറയുന്നതാണ്. അപ്പോഴെല്ലാം പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് സി.പി.എം കൈ കഴുകുകയാണ് ചെയ്തത്. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരണം എന്നാണ് തന്റെ അഭിപ്രായം. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ നെറിവുകേടിന്റെ പ്രതിഫലനമാണ് വിധിയെന്നും സര്‍ക്കാര്‍, ക്രിമിനലുകള്‍ക്കൊപ്പമായിരുന്നെന്നും കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍ പറഞ്ഞു.

സി.ബി.ഐ കോടതിയുടെ വിധിയില്‍ പൂര്‍ണസംതൃപ്തരല്ല. ആദ്യം മുതല്‍ തന്നെ കേസ് ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഗൂഢാലോചന നടത്തിയത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതന്മാരായ നേതാക്കന്മാരാണ്. അതിനേക്കാള്‍ വലിയ ഉന്നതന്മാരുടെ അറിവും സമ്മതത്തോടെയുമാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. – രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

വിധിയുടെ പശ്ചാത്തലത്തില്‍ കേരളാ സര്‍ക്കാര്‍ ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ മനുഷ്യന്റെ ജീവനെടുത്ത പ്രതികളെ രക്ഷിക്കാന്‍ വേണ്ടി കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്ന് ചെലവാക്കിയത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സര്‍ക്കാരാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തില്‍ ഒരു കുടുംബത്തിനും ഇങ്ങനെ ഒരു ഗതികേട് വരാതിരിക്കണമെങ്കില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സി.പി.എമ്മിന്റെ കൊലക്കത്തി താഴെവെക്കാന്‍ ഈ വിധി കാരണമാകട്ടെ: പി.സി. വിഷ്ണുനാഥ് എം.എല്‍.എ

പെരിയ ഇരട്ടക്കൊലക്കേസ് വിധി പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Published

on

തന്നോട് വ്യക്തിപരമായി അടുപ്പവും സ്നേഹവും ഉണ്ടായിരുന്ന രണ്ട് കുട്ടികളായിരുന്നു കൃപേഷും ശരത്ലാലുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് . പെരിയ ഇരട്ടക്കൊലക്കേസ് വിധി പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി (സി.പി.എം) പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് മനസ്സിലാക്കാം.

എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ കൊലപാതകികള്‍ക്കുവേണ്ടി നില്‍ക്കുന്നത് നമ്മള്‍ കണ്ടതാണ്. ഇനിയെങ്കിലും സി.പി.എമ്മിന്റെ കൊലക്കത്തി താഴെവെക്കാന്‍ ഈ കോടതിവിധി കാരണമാകട്ടെ എന്ന പ്രത്യാശകൂടി കേരളത്തിലെ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ക്കുമുണ്ട്, പി.സി. വിഷ്ണുനാഥ് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Continue Reading

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

Trending