Connect with us

kerala

നിപ്പ ; കോഴിക്കോട് പിഎസ്‍സി പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റം

സെപ്റ്റംബര്‍ 26 ന് നടക്കേണ്ട് പി എസ് സി പരീക്ഷയുടെ കേന്ദ്രങ്ങളാണ് മാറ്റിയത്.

Published

on

കോഴിക്കോട് നിപ ബാധയെ തുടർന്ന് പി എസ് സി പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റം വന്നിട്ടുണ്ടെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലെ പരീക്ഷ കേന്ദ്രങ്ങൾക്കാണ് മാറ്റമുള്ളതായി അറിയിച്ചിരിക്കുന്നത്. കോഴിക്കോട് ജിഎച്ച്എസ്എസ് ബേപ്പൂരിലെ സെന്റർ 1 ജിവിഎച്ച്എസ്എസ് കുറ്റിച്ചിറയിലേക്കും സെന്റർ 2 കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസ് കുണ്ടുങ്ങലിലേക്കുമാണ് മാറ്റിയത്. മത്സരാർത്ഥികൾക്ക് പഴയ അഡ്മിഷൻ ടിക്കറ്റുമായി പുതുക്കിയ കേന്ദ്രങ്ങളിൽ പരീക്ഷക്കെത്താമെന്നും പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. സെപ്റ്റംബര്‍ 26 ന് നടക്കേണ്ട് പി എസ് സി പരീക്ഷയുടെ കേന്ദ്രങ്ങളാണ് മാറ്റിയത്.

kerala

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവം; കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Published

on

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളര്‍ത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. എന്നാല്‍ പിടിയിലായവര്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.

കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞിരുന്നത്. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമായിരുന്നു. രാവിലെ നോക്കുമ്പോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാന്‍ മൊഴി നല്‍കിയിരുന്നത്.

കോതമംഗലം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

 

 

 

Continue Reading

kerala

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു

പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്.

Published

on

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു. ഫയര്‍ഫോഴ്‌സ് എത്തി യുവതിയെ രക്ഷപ്പെടുത്തി. പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ആരോഗ്യ പ്രശ്‌നങ്ങളില്ല.

വെള്ളം എടുക്കാന്‍ പോകുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീഴുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യുവതിയെ രക്ഷപ്പെടുത്തി. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

 

 

Continue Reading

kerala

മുംബൈ ബോട്ട് അപകടം; കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍

പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്.

Published

on

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. ദമ്പതികള്‍ മുംബൈ ഡോക് യാര്‍ഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.

അപകട ശേഷം കാണാതായ ദമ്പതികളുടെ ആറുവയസ്സുകാരനായ മകന്‍ ഏബല്‍ മാത്യുവിനെ മാത്രമാണ് ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏബല്‍ രക്ഷിതാക്കളെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.

അപകടശേഷം ദമ്പതികളെ മുംബൈ ഡോക് യാര്‍ഡിലേക്കും ഏബല്‍ മാത്യുവിനെ ഉറാന്‍ തുറമുഖത്തേക്കുമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചത്. ഉറാനിലെ ജെ.എന്‍.പി.ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഏബല്‍.

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേരുടെ ജീവനാണ് നഷ്ടമായത്. 10 യാത്രക്കാരും മൂന്നു നാവിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം നടന്നത്.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന നീല്‍ കമല്‍ ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് മറിഞ്ഞത്.

ബോട്ടില്‍ 114 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 101 പേരെ രക്ഷപ്പെടുത്തി.

 

Continue Reading

Trending