Connect with us

india

തെലങ്കാനയില്‍ ബി.ആര്‍.എസ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ച എം.എല്‍.എ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്

ബി.ആര്‍.എസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ മൈനാമ്പള്ളി ഹനുമന്ത റാവുവാണ് പാര്‍ട്ടി വിട്ടത്.

Published

on

തെലങ്കാനയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി.ആര്‍.എസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സിറ്റിങ് എം.എല്‍.എ പാര്‍ട്ടി വിട്ടു. ബി.ആര്‍.എസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ മൈനാമ്പള്ളി ഹനുമന്ത റാവുവാണ് പാര്‍ട്ടി വിട്ടത്. മകനെ സ്ഥാര്‍ഥിയാക്കാത്തതില്‍ ഹനുമന്ത റാവു ബി.ആര്‍.എസ് നേതൃത്വവുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തര്‍ക്കത്തിലായിരുന്നു.

ഞാന്‍ ഏത് പാര്‍ട്ടിയില്‍ പ്രവേശിക്കുമെന്ന് ഉടന്‍ അറിയിക്കും വീഡിയോ സന്ദേശത്തിലൂടെ ഹനുമന്ത റാവു പറഞ്ഞു. അതേ സമയം അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.

തെലങ്കാന നിയമസഭയിലേക്കുള്ള ബി.ആര്‍.എസ് സ്ഥാനാര്‍ഥികളെ ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. മേദക് മണ്ഡലത്തില്‍ തന്റെ മകന്‍ രോഹിത് റാവുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഹനുമന്ത നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി മറ്റൊരാളെയാണ് ഇവിടെ പ്രഖ്യാപിച്ചത്.

മകന് സീറ്റ് നല്‍കിയാല്‍ മാത്രമേ താന്‍ മത്സരിക്കൂവെന്നും അദ്ദേഹം സ്ഥാനാര്‍ഥി പട്ടികയ്ക്ക് പിന്നാലെ ഭീഷണി മുഴക്കിയിരുന്നു. തന്റെ മകന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ആരോഗ്യ മന്ത്രി ടി.ഹരീഷ് റാവുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അതേ സമയം മല്‍കാജ്ഗിരിയിലെ എം.എല്‍.എയായ ഹനുമന്ത റാവുവിനെ അവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇവിടെ ഇനി അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തിരുനെല്‍വേലിയിലെ ലൈബ്രറിക്ക് ഖാഈദെ മില്ലത്തിന്റെ പേര് നല്‍കും; എം.കെ സ്റ്റാലിന്‍

Published

on

തമിഴ് പൈതൃകത്തിന് സംഭാവന നൽകിയവരെ ആദരിക്കാനുള്ള തമിഴ് നാട് സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി, തിരുനെൽവേലിയിൽ ഉടൻ നിർമിക്കാനിരിക്കുന്ന ലൈബ്രറിക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിരുച്ചിയിൽ പറഞ്ഞു.

എം.ഐ.ഇ.ടി കോളേജിൽ നടന്ന 9-ാമത് ലോക ഇസ്‌ലാമിക, തമിഴ് സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ന്യൂനപക്ഷ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ മാത്രമല്ല, ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരെ സഹായിക്കാനും ഡി.എം.കെ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബിനെയും നവാസ് കനി എം.പിയെയും ചടങ്ങിൽ ആദരിച്ചു.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ, ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു’: സൈന്യം

Published

on

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സ്ഥിരീകരണം. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മൂന്ന് സേനകളുടെയും ഡിജിഎംഒമാർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഭീകരാക്രമണങ്ങളെ ഓർമിപ്പിച്ചുള്ള വീഡിയോ പ്രദർശനത്തോടെയായിരുന്നു വാർത്താ സമ്മേളനം ആരംഭിച്ചത്. നാളെ 12 മണിക്ക് പാകിസ്താൻ ഡിജിഎംഒയുമായി സംസാരിക്കുമെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന സേനയുടെ 40 സൈനികർ കൊല്ലപ്പെട്ടു. മെയ് ഒൻപത്, 10 തീയതികളായിരുന്നു ഡ്രോൺ ആക്രമണങ്ങൾ കൂടുതലായി ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ ആക്രമങ്ങളെ ചെറുക്കാൻ ഭീകരവാദികൾക്കായില്ലെന്നും സൈന്യം വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറല്‍ രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിഭാവനം ചെയ്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്‍കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ല. പാകിസ്താന്റെ എയർക്രാഫ്റ്റുകൾ തകർത്തു. കാണ്ഡഹാർ വിമാനറാഞ്ചൽ നടത്തിയ ഭീകരരെ വധിച്ചു. യൂസഫ് അസ്ഹർ, അബ്ദുൽ മാലിക് റൗഫ്, മുദാസിർ അഹമ്മദ് എന്നിവരെയാണ് വധിച്ചത്. ഇന്ത്യയുടെ എയർ ലോഞ്ചുകൾക്കോ ഏർപ്പാടുകൾക്കോ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. പാകിസ്താൻ സേനയുടെ 40 പട്ടാളക്കാർ കൊല്ലപ്പെട്ടു. പാകിസ്താന്റെ റഡാർ സംവിധാനവും തകർത്തു. ഭീകരരെ പരിശീലിപ്പിച്ച മുരിദ്കെയിലെ കേന്ദ്രം തകർത്തു. കസബിനെയും ഹെഡ്ലിയെയും ലഷ്കർ പരിശീലിപ്പിച്ചത് മുരിദ്കെയിൽ. യാക്കോബാദ് വ്യോമ കേന്ദ്രത്തിലും ആക്രമണം നടത്തി. ഇന്ത്യയുടെ നടപടി കൃത്യമായ ആസൂത്രണത്തിലൂടെയെന്നും സേന അറിയിച്ചു. ആക്രമണ ശേഷമുള്ള ദൃശ്യങ്ങളും സേന പുറത്ത് വിട്ടു.

 

Continue Reading

india

ഓപ്പറേഷൻ സിന്ദൂർ; സർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം

പഹൽഗാമും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യണം

Published

on

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തിൽ പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടി നിർത്തൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ജനങ്ങൾക്കും ജനപ്രതിനിധികൾക്കും അറിയാൻ ആവശ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടു. രാജ്യ സഭ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെയും ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. വെടി നിർത്തൽ കരാറിലെ മധ്യസ്ഥതയും ചർച്ച ചെയ്യാൻ ആവശ്യം

Continue Reading

Trending