Connect with us

kerala

മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ദുരന്തം വരാന്‍ കാത്തിരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി: വി.ഡി സതീശന്‍

ഏഴ് മാസത്തെ മൗനം വെടിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കാന്‍ മുഖ്യമന്ത്രി തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

ഏഴ് മാസത്തെ മൗനം വെടിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കാന്‍ മുഖ്യമന്ത്രി തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പക്ഷെ ദുരന്തം വന്നാല്‍ മാത്രമെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തൂവെന്ന അവസ്ഥയാണ്. ദുരന്തം വരാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുകയാണ്. നിപ വന്നതുകൊണ്ടാണ് ഇന്നലെ ആറ് മണിക്ക് പത്രസമ്മേളനം നടത്തിയത്. മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ദുരന്തം വരാന്‍ കാത്തിരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി അദ്ദേഹം പറഞ്ഞു.

1961-ലെ ഇന്‍കം ടാക്സ് ആക്ട് പ്രകാരം നിയമപരമായി രൂപീകൃതമായ സ്റ്റ്റ്റിയൂട്ടറി ബോഡിയായ ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡാണ് 1.72 കോടി രൂപ സി.എം.ആര്‍.എല്ലില്‍ നിന്ന് എക്സാലോജിക്കിലേക്ക് മാറ്റിയിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞിരിക്കുന്നത്. രണ്ട് കമ്പനികളും തമ്മില്‍ എഗ്രിമെന്റ് ഉണ്ടെങ്കിലും ഒരു സര്‍വീസും നല്‍കിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഒരു സര്‍വീസും കിട്ടിയിട്ടില്ലെന്ന് സി.എം.ആര്‍.എല്‍ കമ്പനിയിലെ ജീവനക്കാരാരും മൊഴി നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായി 1.72 കോടി രൂപ കൈമാറിയെന്ന കണ്ടെത്തലിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്. രാഷ്ട്രീയ പ്രേരിതമെന്നത് സ്ഥിരം വാക്കാണ്. മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത് എങ്ങനെ രാഷ്ട്രീയപ്രേരിതമാകും? ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേത് ദുര്‍ബലമായ വാദമാണ്. ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ കുറിച്ച് ഗൗരവതരമായി അന്വേഷിക്കണം അദ്ദേഹം പറഞ്ഞു.

പി.വി എന്നത് പിണറായി വിജയനാണെന്ന് സി.എം.ആര്‍.എല്ലിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്. വെറും പി.വി എന്നല്ല പിണറായി വിജയന്‍ എന്നു തന്നെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ അദ്ദേഹത്തിന് ആ കമ്പനിയുമായി ഒരു ബന്ധവുമില്ലെന്ന് തോന്നും.

സോളാര്‍ ഗൂഡാലോചന അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കാമെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞിട്ടില്ല. ഉമ്മന്‍ ചാണ്ടിയെ കള്ളക്കേസില്‍പ്പെടുത്താന്‍ കുറ്റകരമായ ഗൂഡാലോചന നടത്തിയതിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. അധികാരത്തില്‍ വന്ന് മൂന്നാമത്തെ ദിവസമാണ് പരാതിക്കാരിയെ വിളിച്ചു വരുത്തി ഗൂഡാലോചന ആരംഭിച്ചത്. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഡാലോചനയിലെ ഒന്നാം പ്രതിയുടെ കയ്യില്‍ പരാതി നല്‍കാന്‍ വിഡ്ഢികളല്ല ഞങ്ങള്‍. നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത് അദ്ദേഹം കൂട്ടിചേര്‍ത്തു.

വി.എസ് അച്യുതാനന്ദനൊപ്പമായിരുന്നതിനാല്‍ നന്ദകുമാറുമായി നേരത്തെ മുഖ്യമന്ത്രി ശത്രുതയിലായിരുന്നു. ഇപ്പോള്‍ നന്ദകുമാര്‍ സ്വന്തം ആളാണ്. മുഖ്യമന്ത്രി മുറിയില്‍ നിന്ന് പുറത്താക്കിയെന്ന് പറയുന്ന ആളുടെ വീട്ടില്‍ മുഖ്യമന്ത്രിയുടെ സഹപ്രവര്‍ത്തകനായ ഇ.പി ജയരാജന്‍ എപ്പോഴും പോകുന്നത് എന്തിനാണ്? ഇടത് മുന്നണി കണ്‍വീനര്‍ നന്ദകുമാറും ജയരാജനും തമ്മില്‍ എന്താണ് ബന്ധം? നന്ദകുമാറിനെ മുഖ്യമന്ത്രി പുറത്താക്കിയെന്ന് പറയുന്നത് തെറ്റാണ്. അയാള്‍ ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അതുകൊണ്ടാണ് നന്ദകുമാര്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി ഇപ്പോള്‍ സംസാരിക്കുന്നത് അദ്ദേഹം പറഞ്ഞു.

kerala

പാലക്കാട് വോട്ടെടുപ്പ്; പോളിങ് 60 ശതമാനം കടന്നു

നാലര വരെ 60.03 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

Published

on

പാലക്കാട് പോളിങ് 60 ശതമാനം കടന്നു. ഉച്ചക്കു ശേഷമാണ് പോളിങ് ശതമാനം ഉയര്‍ന്നത്. നാലര വരെ 60.03 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭ-58.02, പിരായിരി-55.23, മാത്തൂര്‍-52.72, കണ്ണാടി -52.89 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

നഗരങ്ങളില്‍ താരതമ്യേന കുറവ് പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ, പിരായിരി ജി.എല്‍.പി സ്‌കൂളില്‍ രണ്ട് തവണ വോട്ടിങ് മെഷീന്‍ തകരാറിലാവുകയും പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ ബൂത്തിലെത്തി പരിശോധന നടത്തുകയും ചെയ്തു.

നാല് ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍, സി. കൃഷ്ണകുമാര്‍ അടക്കം 10 സ്ഥാനാര്‍ഥികളാണ് പാലക്കാട് ജനവിധി തേടുന്നത്.

 

 

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ 20 വയസ്സുകാരിയെ കണ്ടെത്തി

തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്.

Published

on

കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ 20 വയസ്സുകാരിയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയെ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീല്‍ നിന്ന് പോയത്. മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ അമ്മയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് ഐശ്വര്യയെ വഴക്കു പറഞ്ഞതായി അമ്മ പൊലീസിനോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടൂവിലറിന്റെ പുറകില്‍ ഇരുന്ന് ഐശ്വര്യ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍ ഇത് ലിഫ്റ്റ് ചോദിച്ചതാണെന്ന് വ്യക്തമായി. പെണ്‍കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. ഇതിനിടെ കുട്ടിയെ കണ്ടെത്താന്‍ കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.

Continue Reading

kerala

ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചു: കെ.സി.വേണുഗോപാൽ

പാണക്കാട് തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ബിജെപിക്കു വേണ്ടിയാണ്

Published

on

ആലപ്പുഴ: ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. സമുദായങ്ങളെ തമ്മിൽ തെറ്റിക്കാൻ ചില പത്രങ്ങൾ തിരഞ്ഞുപിടിച്ചുള്ള സിപിഎം പരസ്യം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ആഗ്രഹപ്രകാരമാണ്. പാണക്കാട് തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ബിജെപിക്കു വേണ്ടിയാണ്. സന്ദീപ് വാരിയർ ബിജെപി വിട്ടതിൽ കൂടുതൽ നിരാശ സിപിഎമ്മിനാണെന്നും കെ.സി.വേണുഗോപാൽ തുറന്നടിച്ചു.

‘‘ഇത്തരം വിഷയങ്ങളിൽ സിപിഐക്ക് എന്താണു മൗനം? പാലക്കാട്ടു സിപിഎം വലിയ തിരിച്ചടി നേരിടും. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. സിപിഎം മൂന്നാം സ്ഥാനത്താകും. യുഡിഎഫിന് ഒരു തിരിച്ചടിയും ഉണ്ടാകില്ല. വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. സീപ്ലെയ്ൻ പദ്ധതിയോട് എതിർപ്പില്ല. മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിച്ചു പദ്ധതി കൊണ്ടുവരണം.’’ –കെ.സി.വേണുഗോപാൽ‍ പറഞ്ഞു.

Continue Reading

Trending