Connect with us

india

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്ക് ഇന്ന് തുടക്കം; ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും

പുനസംഘടിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് ഹൈദരാബാദില്‍ ചേരും.

Published

on

ഹൈദരാബാദ്: പുനസംഘടിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് ഹൈദരാബാദില്‍ ചേരും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുമായുള്ള തന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തക സമിതി രൂപം നല്‍കും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സംഘടിപ്പിക്കപ്പെട്ട ഭാരത് ജോഡോ യാത്ര വന്‍ വിജയമായ സാഹചര്യത്തില്‍ ഇതിന്റെ രണ്ടാം ഘട്ടം സംബന്ധിച്ചും പ്രവര്‍ത്തക സമിതിയില്‍ തീരുമാനമുണ്ടായേക്കും.
പാര്‍ട്ടി ദേശീയ പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ 39 സ്ഥിരാംഗങ്ങളാണുള്ളത്. ഇവര്‍ക്ക് പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. ഞായറാഴ്ച രണ്ടാം ദിവസം പ്രവര്‍ത്തക സമതിയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാരും നിയമസഭാ കക്ഷി നേതാക്കളും പങ്കെടുക്കും. തെലങ്കാന ദേശീയ അഖണ്ഡത ദിനമായ 17ന് വൈകീട്ട് ഹൈദരാബാദില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മെഗാറാലി സംഘടിപ്പിച്ചിട്ടുണ്ട്.

റാലിയില്‍ വെച്ച് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള അഞ്ച് പ്രധാന വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ തെലങ്കാനയില്‍ പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്ക് വര്‍ധിത വീര്യം നല്‍കുന്നതിനു കൂടിയാണ് പ്രവര്‍ത്തക സമിതി തെലങ്കാനയിലേക്ക് മാറ്റിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ഒപ്പം 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയെ എങ്ങിനെ നേരിടാം എന്നത് സംബന്ധിച്ചും പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ചകള്‍ നടക്കും.

ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ 28 പാര്‍ട്ടികള്‍ ചേര്‍ന്നുള്ള വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ രൂപീകരിച്ചതിന്റെ കൂടി പശ്ചാതലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താനും ഇന്ത്യയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രക്ഷോഭം വിജയിപ്പിക്കാനും ആവശ്യമായ തീരുമാനം യോഗം കൈക്കൊള്ളും.ദേശീയ തലത്തില്‍ ബി.ജെ.പിയുടേയും തെലങ്കാനയിലെ ബി.ആര്‍.എസിന്റേയും അഴിമതികളും അദാനി വിഷയവും തൊഴിലില്ലായ്മയും പണപ്പെരുപ്പം നിയന്ത്രിക്കാനാവാത്തതും സി.ഡബ്ലു.സിയില്‍ ചര്‍ച്ച ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹി അന്തരീക്ഷ മലിനീകരണം; വര്‍ക്ക് ഫ്രം ഹോം നയം നടപ്പാക്കി

സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രിയെത്തുടര്‍ന്ന് ഡല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 426ല്‍ എത്തിയതോടെയാണ് ഈ തീരുമാനം.

Published

on

അപകടകരമായ അന്തരീക്ഷ മലിനീകരണ തോത് കണക്കിലെടുത്ത്, ഡല്‍ഹി സര്‍ക്കാര്‍ 50% ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് നിര്‍ബന്ധമാക്കി, സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ സംരക്ഷണം, നിയമ നിര്‍വ്വഹണം, പൊതുഗതാഗതം, വൈദ്യുതി വിതരണം എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ തടസ്സമില്ലാത്ത പൊതു സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നത് തുടരും.

സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രിയെത്തുടര്‍ന്ന് ഡല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 426ല്‍ എത്തിയതോടെയാണ് ഈ തീരുമാനം. ശ്വാസതടസ്സം, കണ്ണിലെ പ്രകോപനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ നിവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇത് വായുവിന്റെ ഗുണനിലവാരം മോശമാകുമെന്ന ആശങ്ക ഉയര്‍ത്തുന്നു.

മലിനീകരണത്തെ ചെറുക്കുന്നതിനുള്ള നടപടികള്‍ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് സോഷ്യല്‍ മീഡിയയില്‍ വര്‍ക്ക് ഫ്രം ഹോം നയം പ്രഖ്യാപിക്കുകയും പീക്ക്-അവര്‍ ട്രാഫിക്കും വാഹന മലിനീകരണവും കുറയ്ക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്തംഭിച്ച ഓഫീസ് സമയക്രമം നിര്‍ദ്ദേശിക്കുകയും ചെയ്തു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പാക്കുന്ന നടപടികള്‍ക്ക് സമാനമായി ജീവനക്കാര്‍ക്കായി ഷട്ടില്‍ ബസ് സര്‍വീസുകള്‍ ക്രമീകരിക്കാന്‍ വന്‍കിട സ്വകാര്യ തൊഴിലുടമകളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

 

Continue Reading

india

അജ്മീറിലെ ഖാദിം ഹോട്ടലിന്റെ പേര് മാറ്റി

സംസ്ഥാന ടൂറിസം കോര്‍പറേഷന് കീഴിലുള്ള ഖാദിം ഹോട്ടലിന്റെ പേര് അജയ് മേരു എന്നാക്കി

Published

on

രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്ത ഹോട്ടലിന്റെ പേര് മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോര്‍പറേഷന് കീഴിലുള്ള ഖാദിം ഹോട്ടലിന്റെ പേര് അജയ് മേരു എന്നാക്കി മാറ്റുകയായിരുന്നു. ആര്‍.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍ സുഷമ അറോറയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഹോട്ടലിന്റെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട് അജ്മീറില്‍ നിന്നുള്ള എം.എല്‍.എയും നിയമസഭ സ്പീക്കറുമായ വാസുദേവ് ദേവ്‌നാനി നേരത്തേ ആര്‍.ടി.ഡി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പേര് മാറ്റിയ നടപടിക്കെതിരെ അജ്മീര്‍ ദര്‍ഗ ശരീഫ് ഖാദിം രംഗത്തെത്തി. നഗരത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ദര്‍ഗയുടെ സൂക്ഷിപ്പുകാരനായ സയ്യിദ് സര്‍വാര്‍ ചിഷ്തി പറഞ്ഞു.

സൂഫി വര്യനായിരുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ മഖ്ബറ ഉള്ളതിനാല്‍ ഈ നഗരം പ്രശസ്തമാണ്.

ചരിത്രപരമായി ‘അജയ്മേരു’വെന്നാണ് അജ്മീറിനെ അറിയപ്പെട്ടിരുന്നതെന്നാണ് സ്പീക്കര്‍ ദേവ്നാനി പറയുന്നത്. അജ്മീറിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയലിന്റെ പേര് ഹിന്ദു തത്വചിന്തകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പേരില്‍ പുനര്‍ നാമകരണം ചെയ്യാനും ദേവനാനി നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Continue Reading

crime

വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുട്ടികളുടെ മുന്നിൽ വെച്ച് കുത്തിക്കൊന്നു

കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.

Published

on

വിവാഹാഭ്യർത്ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ്‌ കൊലപാതകം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. സംഭവത്തില്‍ പ്രതിയായ എം മദൻ (30) അറസ്റ്റിലായി. ഇയാളുടെ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഇതിന് ശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. അതേസമയം, പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി രം​ഗത്തെത്തി. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Continue Reading

Trending