Connect with us

kerala

അലന്‍സിയറുടെ പ്രസ്താവന തീര്‍ത്തും അപലപനീയം: വനിത കമ്മിഷന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ പുരസ്‌കാര ജേതാവ് കൂടിയായ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

Published

on

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ പുരസ്‌കാര ജേതാവ് കൂടിയായ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പമായി നല്‍കുന്നത്. വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു പകരം അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീര്‍ത്തും അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണ് അലന്‍സിയറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും ഇതു തീര്‍ത്തും അപലപനീയമാണെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ ജനവാസ മേഘലയില്‍ ഭീതി പരത്തി കാട്ടാനകള്‍

വനപാലകരും പൊലീസും എത്തി ആനയെ തുരത്താന്‍ ശ്രമിച്ചതോടെ ആനകള്‍ 2 ദിശകളിലേക്കായി മാറി

Published

on

കണ്ണൂര്‍: ഇരിട്ടിയിലെ പായം, കരിയാല്‍, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പരത്തി കാട്ടാനകള്‍ ഇറങ്ങി. ഇന്ന് പുലര്‍ച്ചെ 4.30ന് പായം കര്യാല്‍ മേഖലയില്‍ പത്ര വിതരണം നടത്തുന്നവരാണ് ആനകളെ ആദ്യം കണ്ടത്. പിന്നീടു ജനവാസ മേഖലയിലേക്ക് ആനകള്‍ മാറുകയായിരുന്നു. വനപാലകരും പൊലീസും എത്തി ആനയെ തുരത്താന്‍ ശ്രമിച്ചതോടെ ആനകള്‍ 2 ദിശകളിലേക്കായി മാറി. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.

ജബ്ബാര്‍ കടവ് കരിയാന്‍ മെയിന്‍ റോഡ് മുറിച്ചുകടന്നു ഡ്രൈവിങ്
ടെസ്റ്റ് ഗ്രൗണ്ടിന്റെ പരിസരപ്രദേശത്തെ പറമ്പിലേക്ക് ഒരാനയും എരുമത്തടം പുഴയരികിലെ അക്വേഷ്യ കാട്ടിലേ മറ്റൊരാനയും ഓടിക്കയറിയ നിലയിലാണ്. ജനവാസ മേഖലയില്‍ ആന ഇറങ്ങിയതോടെ പായം ഗവ. യുപി സ്‌കൂളിനും വട്ട്യറ എല്‍പി സ്‌കൂളിനും അവധി പ്രഖ്യാപിച്ചു. ആന ഇറങ്ങിയതറിഞ്ഞു വലിയ ജനക്കൂട്ടമാണു മേഖലയില്‍ തടിച്ചുകൂടിയിരിക്കുന്നത്. പ്രദേശത്തെ പ്രധാന റോഡുകളില്‍ എല്ലാം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

രണ്ടാനകളെയും ഒരുമിച്ചെത്തിച്ച ശേഷം വേണം ബാവലി പുഴയിലൂടെ ആറളം ഫാം മേഖലയില്‍ എത്തിക്കാന്‍. പായം മേഖലയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിനായി അനൗണ്‍സ്‌മെന്റ് വാഹനം ഒരുക്കി. കുറച്ചു ദിവസങ്ങളായി ആറളം ഫാം പുനരധിവാസ മേഖലയിലും, ഫാമിനുള്ളിലും കാട്ടാനകളുടെ വിളയാട്ടം രൂക്ഷമാണ്. ഇന്നലെ വൈകിട്ട് ആറളം ഫാമിലെ ഓടന്തോട് വച്ച് കാട്ടാനയെ കണ്ടു ഭയന്ന് ഓടിയ സ്ത്രീകള്‍ക്കു വീണ് പരുക്കേറ്റിരുന്നു. പായത്ത് ആദ്യമായാണു കാട്ടാനകള്‍ എത്തുന്നത്. കരിയാലില്‍ ആനയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാര്‍ക്കു പരുക്കേറ്റു.

Continue Reading

kerala

ചാനല്‍ ചര്‍ച്ചയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം; മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്

‘ജനം ടിവി’ നടന്ന ചര്‍ച്ചക്കിടെയായിരുന്നു പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്

Published

on

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്. ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളും തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നതായും വേദനിക്കപ്പെട്ട മുസ്‌ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പി.സി ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ജനം ടിവി’ നടന്ന ചര്‍ച്ചക്കിടെയായിരുന്നു പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. മുസ്‌ലിംകളെല്ലാം തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്‌ലിം പോലുമില്ല. മുസ്‌ലിമായി ജനിച്ചാല്‍ അവന്‍ തീവ്രവാദിയായിരിക്കും. ഇന്ത്യപാകിസ്താന്‍ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പാകിസ്താന് വേണ്ടി കയ്യടിക്കുന്നവരാണ് മുസ്‌ലിംകള്‍. ഇന്ത്യയോട് താത്പര്യമില്ലെങ്കില്‍ പാകിസ്താനില്‍ പോടെ എന്നും ജോര്‍ജ് പറഞ്ഞിരുന്നു.

Continue Reading

kerala

വയനാട് പുനരധിവാസ പദ്ധതി; നടപടികള്‍ ത്വരിതപ്പെടുത്തും; മുസ്‌ലിം ലീഗ്

നിലമ്പൂരില്‍ നിര്‍മ്മിച്ച 10 വീടുകളുടെ താക്കോല്‍ദാന പരിപാടി ഈ മാസം 29ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കും.

Published

on

വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും വയനാട് ഉപസമിതി അംഗങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു. കാലവിളംബം കൂടാതെ ഭവന നിര്‍മ്മാണം ആരംഭിക്കും. സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിന്റെ പ്രായോഗികത വിലയിരുത്താന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഗവണ്‍മെന്റുമായി ചര്‍ച്ച നടത്താനും അതിന് ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.വയനാട് ഉരുള്‍പൊട്ടലിന്റെ ആഘാതം അനുഭവിച്ചവര്‍ മാസങ്ങളായി ദുരിതത്തിലാണ്. നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിലും ഇപ്പോള്‍ വാടക വീടുകളിലും താമസിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. ഇതുസംബന്ധമായി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മുസ്‌ലിംലീഗ് പ്രതിജ്ഞാബദ്ധമാണെന്നും യോഗം വ്യക്തമാക്കി.

ആദിവാസികളുടെയും മലയോര നിവാസികളുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുകയും അവരെ വനംവകുപ്പിന്റെ അടിമകളാക്കി മാറ്റുകയും ചെയ്യുന്ന വനം നിയമഭേദഗതി ജനവിരുദ്ധമാണെന്നും യോഗം വിലയിരുത്തി. സര്‍ക്കാര്‍ ഈ നീക്കത്തില്‍നിന്ന് പിന്തിരിയാത്ത പക്ഷം സമര പരിപാടികള്‍ ആലോചിക്കാനും തീരുമാനിച്ചു. പ്രളയദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നിലമ്പൂരില്‍ നിര്‍മ്മിച്ച 10 വീടുകളുടെ താക്കോല്‍ദാന പരിപാടി ഈ മാസം 29ന് നടത്താനും തീരുമാനിച്ചു. രാവിലെ 11 മണിക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കും.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി കെ.പി.എ മജീദ് പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിന്‍ ഹാജി, സി.എ.എം.എ കരീം, ഉമര്‍ പാണ്ടികശാല, അബ്ദുറഹ്മാന്‍ കല്ലായി, സി.പി ബാവ ഹാജി, ടി.എം സലിം, സി.എച്ച് റഷീദ്, സി.പി സൈതലവി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, സി. മമ്മൂട്ടി, കെ.എം ഷാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, യു.സി രാമന്‍ എന്നിവരും വയനാട് ഉപസമിതി കണ്‍വീനര്‍ പി.കെ ബഷീര്‍ എം.എല്‍.എ, അംഗങ്ങളായ ടി. മുഹമ്മദ് വയനാട്, പി. ഇസ്മായില്‍, ടി.പി.എം ജിഷാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Continue Reading

Trending