Connect with us

kerala

നിപ്പ: 950 പേര്‍ സമ്പര്‍ക്കപട്ടികയില്‍; 11 പേരുടെ പരിശോധനാഫലം ഉടന്‍

15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്

Published

on

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി നിപ രോഗലക്ഷണങ്ങള്‍. ജില്ലയില്‍ നിപ ബാധിച്ച് സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഇന്ന് മാത്രം 30 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്നയച്ചതില്‍ ഭൂരിഭാഗവും ആരോഗ്യ പ്രവര്‍ത്തകരാണ്. നാളെ മുതല്‍ കോഴിക്കോട് മൊബെല്‍ യൂണിറ്റില്‍ പരിശോധന തുടങ്ങാന്‍ കഴിഞ്ഞേക്കുമെന്നും കലക്ടര്‍ എ ഗീത പറഞ്ഞു.

15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. 11 പേരുടെ പരിശോധനാഫലം ഉടന്‍ വന്നേക്കുമെന്ന് ഡിഎംഒ അറിയിച്ചു. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടന്‍ പ്രസിദ്ധീകരിക്കും. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതിയില്ല.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎം പാർട്ടി കോൺഗ്രസിൽ അസാധാരണ നീക്കം; കേന്ദ്ര കമ്മിറ്റി പാനലിൽ വോട്ടെടുപ്പ്, മത്സരിച്ച കരാഡ് തോറ്റു

സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല.

Published

on

നാലു ദിവസമായി ഏറെക്കുറേ നിശ്ശബ്ദമായി തുടര്‍ന്നുവന്ന സിപിഎം മധുര കോണ്‍ഗ്രസില്‍ അവസാന ദിവസം അസാധാരണ ആളനക്കം. പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ ഈ ബഹളമെല്ലാം ഉയരുന്നത്. സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല. എണ്‍പത്തിയഞ്ച് അംഗ പാനലില്‍ ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് വോട്ടെണ്ണലിലേയ്ക്കു നീങ്ങിയത്.

നാലു ദിവസമായി ഏറെക്കുറേ നിശ്ശബ്ദമായി തുടര്‍ന്നുവന്ന സിപിഎം മധുര കോണ്‍ഗ്രസില്‍ അവസാന ദിവസം അസാധാരണ ആളനക്കം. പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ ഈ ബഹളമെല്ലാം ഉയരുന്നത്.

സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല. എണ്‍പത്തിയഞ്ച് അംഗ പാനലില്‍ ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് വോട്ടെണ്ണലിലേയ്ക്കു നീങ്ങിയത്.

കേന്ദ്രകമ്മിറ്റിയിലേയ്ക്കുള്ള ലിസ്്റ്റില്‍ അര്‍ഹിച്ച പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഘടകങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഉന്നയിച്ചതോടെയാണ് വോട്ടെടുപ്പിലേയ്ക്ക് നീങ്ങിയത്.

യുപി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്രയും മഹാരാഷ്ട്രയില്‍നിന്നുള്ള ഡി.എല്‍. കരാഡുമാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. പിന്നീട് യു പി പ്രതിനിധി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി, ഡി എല്‍ കാരാഡ് മാത്രമായി വോട്ടെടുപ്പു നടന്നു. മത്സരിച്ചങ്കിലും വിജയിക്കാനായില്ല. അദ്ദേഹത്തിന് 31 വോട്ടുകള്‍ ലഭിച്ചു.

കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം എഴുന്നൂറോളം പേരാണ് വോട്ടു ചെയ്തത്. ഇവരുടെ വോട്ടിംഗ് പാറ്റേണ്‍ പുറത്തു വന്നാല്‍ നിലവിലെ കമ്മിറ്റിയോടുള്ള മനോഭാവം അറിയാനാകും. മഹാരാഷ്ട്രയ്ക്കു പുറത്തുള്ളവരുടേയും വോട്ടുകള്‍ കാരാഡിന് ലഭിച്ചതായാണ് 31 വോട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിലെ നേതാക്കള്‍ സ്ഥാനങ്ങളെല്ലാം കയ്യടക്കുന്നു എന്ന ഒരു അതൃപ്തി മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുണ്ടെന്നാണ് ഇതിനകം മനസ്സിലാവുന്നത്. കേന്ദ്രകമ്മിറ്റിയില്‍ തൊഴിലാളി നേതാക്കള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടുന്നില്ല എന്ന പരാതിയാണ് ഡി.എല്‍. കരാഡ് ഉന്നയിച്ചത്. ഇത് തികഞ്ഞ ജനാധിപത്യ രീതിയാണെന്നും ഫലം എന്തായാലും പാര്‍ട്ടിയില്‍ അടിയുറച്ചു നില്‍ക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്

ജനാധിപത്യ രീതിയാണ് തെരഞ്ഞെടുപ്പെങ്കിലും സിപിഎം ഈ സാഹചര്യത്തെ കാണുന്നത് അങ്ങനെയല്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലെ വിള്ളലായാണ് ഇതിനെ വിലയിരുത്തുക.വിഭാഗീയതയുടെ ലക്ഷണം. അതുകൊണ്ടു തന്നെ. കേന്ദ്രകമ്മിറ്റിയിലെ തെരഞ്ഞെടുപ്പ് സിപിഎം ഇനി വിലയിരുത്തുന്നത് എങ്ങനയെന്ന് അടുത്ത ദിവസങ്ങളില്‍ കാണാം

Continue Reading

kerala

മഴ മുന്നറിയിപ്പിൽ മാറ്റം, ഏഴു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

നേരത്തെ നാലു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനത്തിൽ പറയുന്നു. നേരത്തെ നാലു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്നും നാളെയും മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

kerala

ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയും; വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നജീബ് കാന്തപുരം

88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ലെന്ന് നജീബ് കാന്തപുരം ഫേസ് ബുക്ക് കുറിപ്പില്‍ എഴുതി.

Published

on

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പ്രസംഗത്തിനിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എം.എല്‍.എ. 88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ലെന്ന് നജീബ് കാന്തപുരം ഫേസ് ബുക്ക് കുറിപ്പില്‍ എഴുതി.

ഒന്നുമില്ലായ്മയില്‍ നിന്ന്, മുഴു പട്ടിണിയില്‍ നിന്ന് കടുത്ത പരീക്ഷണങ്ങളില്‍ നിന്ന്, തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളര്‍ത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കുണ്ട്. ആ പാര്‍ട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും. ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയുമെന്നും നജീബ് കാന്തപുരം എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് , മുഴു പട്ടിണിയില്‍ നിന്ന് കടുത്ത പരീക്ഷണങ്ങളില്‍ നിന്ന് , തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളര്‍ത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കുണ്ട്. ആ പാര്‍ട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും.

ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയും. നിങ്ങള്‍ ഉപയോഗിക്കുന്ന വില കുറഞ്ഞ വാക്കുകള്‍ കൊണ്ടല്ല, അവര്‍ കഠിനാധ്വാനം കൊണ്ട് വെട്ടിപ്പിടിക്കുന്ന അവരുടെ നേട്ടങ്ങള്‍ കൊണ്ടായിരിക്കും. ശ്രീ ശ്രീ വെള്ളാപ്പള്ളിജിക്ക് ഇതൊക്കെ കണ്ട് നെഞ്ച് പൊട്ടാന്‍ കാലം അവസരം നല്‍കട്ടെ.

Continue Reading

Trending