Connect with us

News

മൊറോക്കോയെ പിടിച്ചുകുലുക്കിയ ഭൂകമ്പം; ബാധിച്ചത് മൂന്ന് ലക്ഷത്തിലേറെ പേരെ

ആറു പതിറ്റാണ്ടിനുശേഷം മൊറോക്കോയെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ ഭൂകമ്പത്തില്‍ മരണനിരക്ക് ഇനിയും കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്.

Published

on

റുബാത്: ആറു പതിറ്റാണ്ടിനുശേഷം മൊറോക്കോയെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ ഭൂകമ്പത്തില്‍ മരണനിരക്ക് ഇനിയും കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ചരിത്രപ്രസിദ്ധമായ മറാക്കിഷ് നഗരത്തെ തവിടുപൊടിയാക്കിയ ഭൂകമ്പത്തില്‍ കാണാതായവര്‍ക്കുവേണ്ടി അന്താരാഷ്ട്ര സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. മൂന്ന് ലക്ഷത്തിലേറെ പേരെ ഭൂകമ്പം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. നാല് ഫ്രഞ്ച് പൗരന്മാര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

വിദൂര പര്‍വ്വതമേഖലയിലെ ഗ്രാമ പ്രദേശങ്ങളില്‍ രക്ഷപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഇവിടെ തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമയം അതിക്രമിച്ചുകൊണ്ടിരിക്കെ രാപ്പകലില്ലാതെ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അന്താരാഷ്ട്ര റെഡ്‌ക്രോസും റെഡ്ക്രസന്റും അറിയിച്ചു.
ഗാമ പ്രദേശങ്ങളില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂകമ്പമുണ്ടായത്. മോശപ്പെട്ട കെട്ടിട നിര്‍മാണ രീതികളും കെട്ടിടങ്ങളുടെ പഴക്കവും രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയും മരണനിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. യൂറോപ്യന്‍ യൂണിയനുള്‍പ്പെടെ മോറോക്കോക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങള്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ രക്ഷാപ്രവര്‍ത്തകരെ അയിച്ചിട്ടുണ്ട്.

ഹൈ അറ്റ്‌ലസ് പര്‍വ്വത നിരയിലെ മധ്യകാല ടിന്‍മെല്‍ മസ്ജിദിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു. പള്ളിയുടെ ഇടിഞ്ഞുവീഴാറായ മതിലുകളുടെയും പകുതി തകര്‍ന്ന മിനാരത്തിന്റെയും അവശിഷ്ടങ്ങളുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അറ്റ്‌ലസ് പര്‍വ്വതമേഖലയായ അല്‍ ഹൗസിലെ ഇഖിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
രാത്രി 11.11നുണ്ടായ ഭൂകമ്പം സെക്കന്‍ഡുകള്‍ നീണ്ടു. ഇപ്പോഴും തുടര്‍ ചലനങ്ങള്‍ തുടരുന്നുണ്ട്. രാത്രി ഉറക്കച്ചടവില്‍ ഓടിരക്ഷപ്പെടാന്‍ സാധിച്ചില്ല.

നാശനഷ്ടത്തിന്റെയും ആളപായത്തിന്റെയും വ്യാപ്തി വിചാരിച്ചതിനെക്കാളും ഭീകരമായിരിക്കുമെന്ന് മൊറോക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ദുരന്ത വ്യാപ്തി കൂടിയതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ മൊറോക്കോ പകച്ചിരിക്കുകയാണ്. ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിട്ടും. ആശുപത്രികളും തകര്‍ന്നതുകൊണ്ട് ആളുകളെ താല്‍ക്കാലിക താമ്പുകള്‍ കെട്ടിയാണ് ചികിത്സിക്കുന്നത്.

kerala

മുന്നേറി പ്രിയങ്ക; ചെറുത്തുനില്‍ക്കാന്‍ ആവാതെ എല്‍.ഡി.എഫും ബിജെപിയും

പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

Published

on

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വലിയ ഭൂരിപക്ഷേെത്താടെ പ്രിയങ്ക ഗാന്ധി മുന്നോട്ട് കുതിക്കുകയാണ്. വോട്ടെണ്ണല്‍ മൂന്നുമണിക്കൂറിലേക്ക് കടക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

എന്നാല്‍ തുടക്കം മുതലേ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയെ കടത്തിവെട്ടിക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല. പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുക്കൊണ്ടിരിക്കുന്നത്.

പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വിലപോയില്ല എന്നതാണ് വോട്ടെണ്ണലില്‍ തെളിയുന്നത്.

Continue Reading

kerala

സ്വര്‍ണ്ണവില വിണ്ടും കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.7,300 രൂപയുമാണ് ഒരു ഗ്രാമിന് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60000 മുതല്‍ 65000 രൂപ വരെ നല്‍കേണ്ടി വരും.

നവംബര്‍ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ മുത്തമിട്ടായിരുന്നു സ്വര്‍ണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബര്‍ ഒന്നിന് സ്വര്‍ണ്ണവില. ആഭരണ പ്രേമികള്‍ക്ക് ആശങ്ക പടര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നത്. ദീപാവലി കഴിഞ്ഞതോടെ വിലയില്‍ ഇളവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരിക്കുകയാണ്.

 

Continue Reading

kerala

‘ഷാഫി പറമ്പിലിന്റെ പിന്‍ഗാമി’; രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനവുമായി വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിലവില്‍ 1418 വോട്ടുകള്‍ക്ക് രാഹുല്‍ ലീഡ് ചെയ്യുകയാണ്.

Published

on

പാലക്കാട് വോട്ടെണ്ണല്‍ നടന്നുക്കൊണ്ടിരിക്കെ പുതിയ എം.എല്‍.എയാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനം അറിയിച്ച് വി ടി ബല്‍റാം. ”പാലക്കാട് രാഹുല്‍ തന്നെ. ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട്ടെ പുതിയ എം.എല്‍.എ.യാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദി”, എന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ആദ്യ ഘട്ടത്തില്‍ ബിജെപി മുന്നിട്ട് നിന്നെങ്കിലും പടിപടിയായി രാഹുല്‍ കോട്ട തകര്‍ത്ത് മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. നിലവില്‍ 1418 വോട്ടുകള്‍ക്ക് രാഹുല്‍ ലീഡ് ചെയ്യുകയാണ്.

 

Continue Reading

Trending