Connect with us

kerala

പുതുപ്പള്ളിയിൽ വീട്ടിലെത്തി വോട്ടിൽ ക്രമക്കേടെന്ന് പരാതി ; നിയമനടപടി സ്വീകരിക്കാൻ യുഡിഎഫ്

നിയമ നടപടികൾ സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Published

on

80 കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകൾ വീട്ടിലെത്തി ചെയ്യുന്ന പ്രക്രിയയിൽ കൃത്രിമം നടത്തി അസാധുവാക്കാൻ ഉദ്യോഗസ്ഥർ ശ്രമം നടത്തിയതായി യുഡിഎഫിന്റെ പരാതി. 457 വോട്ടുകൾ ഈ രീതിയിൽ അസാധുവായിട്ടുണ്ടെന്നും ഇതിൽ ഭൂരിഭാഗവും യുഡിഎഫിന്റെ വോട്ടുകളാണെന്നും യു.ഡി.എഫ്.നേതാക്കൾ പറഞ്ഞു.യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. നിയമ നടപടികൾ സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; രണ്ട് പേര്‍ പൊലീസ് പിടിയില്‍

മലപ്പുറം കൊണ്ടോട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട.

Published

on

മലപ്പുറം കൊണ്ടോട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48,000 രൂപയുമായി രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്.

മലപ്പുറം രാമപുറം സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ്, മുണ്ടുപറമ്പ് വടക്കന്‍ മുഹമ്മദ് ഹനീഫ എന്നിവരെയാണ് കുഴല്‍പ്പണവുമായി പിടികൂടിയത്. കാറിന്റെ സീറ്റിനോട് ചേര്‍ന്ന് മൂന്ന് രഹസ്യ അറകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്.

Continue Reading

kerala

നിപ സ്ഥിരീകരിച്ച 42കാരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

രോഗലക്ഷണമുള്ള 6 പേരുടെയും ഫലം നെഗറ്റീവ്

Published

on

മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. രോഗി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. അതേസമയം രോഗലക്ഷണമുള്ള ആറ് പേരുടെയും നിപാ പരിശോധനാ ഫലം നെഗറ്റീവാണ്.

ഇതുവരെ 59 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 45 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്ളത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.

അതേസമയം രോഗിയുടെ വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവസാമ്പിളിന്റെ പരിശോധനാ ഇന്ന് ലഭിച്ചേക്കും.

Continue Reading

india

മണ്‍സൂണ്‍ മെയ് 27ന് എത്തും

Published

on

മെയ് 27ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണ്‍സൂണ്‍ എത്തിക്കഴിഞ്ഞാല്‍ ഇത്തവണ നേരത്തെ മഴ തുടങ്ങും. 2009ലും ഇതിന് മുമ്പ് നേരത്തെ മണ്‍സൂണ്‍ എത്തിയിട്ടുള്ള ചരിത്രം നമുക്കുണ്ട്.

സാധാരണയായി ജൂണ്‍ 1നാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ജൂണ്‍ 8 ഓടുകൂടി രാജ്യം മുഴുവനും മണ്‍സൂണ്‍ വ്യാപിക്കും. സെപ്തംബര്‍ 17ന് വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങുകയും ഒക്ടോബര്‍ 15ന് അവസാനിക്കുകയും ചെയ്യും.

2025 ഏപ്രിലില്‍ സാധാരണയുള്ളതിനേക്കാള്‍ മഴ പ്രവചിച്ചിരുന്നു. എന്നാല്‍ എല്‍ നിനോ മൂലം സാധാരണയേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ രാജ്യത്ത് സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴ സാധാരണ മഴയായിട്ടാണ് കണക്കാക്കുന്നത്. 90 ശതമാനത്തിനും 95 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ താഴെയാണ് മഴ ലഭ്യത. 105 ശതമാനത്തിനും 110 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ കൂടുതലാണ് മഴ. 110 ശതമാനത്തില്‍ കൂടുതലുള്ളത് അധിക മഴയായി കണക്കാക്കപ്പെടുന്നു.

Continue Reading

Trending