Connect with us

india

ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാന്‍ എന്നിവ അര്‍ഥമാക്കുന്നത് സ്‌നേഹം; ഉയര്‍ന്നു പറക്കട്ടെ സ്‌നേഹം-രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

ഭാരത് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാന്‍ എന്നിവ അര്‍ഥമാക്കുന്നത് സ്‌നേഹമാണെന്ന് രാഹുല്‍ വ്യക്തമാക്കി. സ്‌നേഹം ഉയര്‍ന്നു പറക്കട്ടെ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജി20 രാജ്യങ്ങളിലെ നേതാക്കളെ അത്താഴവിരുന്നിന് ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക കത്തിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് ഉള്‍പ്പെടുത്തിയത്. ഇതുവരെയുള്ള രാഷ്ട്രപതിയുടെ രേഖകളില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നാണ് ഉള്‍പ്പെടുത്തിയിരുന്നത്.

അമൃത്കാലിലേക്ക് രാജ്യം കടക്കുകയാണെന്നും അതിനാല്‍ ഭാരത് എന്ന പേരാണ് ഉചിതമെന്ന അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയുടെ കുറിപ്പും വാര്‍ത്തക്ക് പിന്നാലെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ, ഇന്ത്യ എന്ന രാജ്യത്തിന്റെ പേര് മാറ്റി ഭാരത് എന്നാക്കി മാറ്റാനുള്ള മോദി സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമായാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഇന്‍ഡ്യ എന്ന പേരില്‍ വിശാല സഖ്യം രൂപവത്കരിച്ചതിന് പിന്നാലെ മുന്നണിക്കെതിരെ മോദി രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ‘അവര്‍ ഇന്‍ഡ്യയെന്ന പേരിനെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എല്ലാറ്റിലും ഇന്ത്യ ഉണ്ട്. ഇന്ത്യ എന്ന പേരുപയോഗിക്കുന്നതു കൊണ്ടുമാത്രം ഒരര്‍ത്ഥവും ഉണ്ടാകണമെന്നില്ല’ എന്നാണ് മോദി പറഞ്ഞിരുന്നത്.

india

മന്‍മോഹന്‍ സിംഗിനെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചു; രാഹുല്‍ ഗാന്ധി

സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിച്ചില്ല

Published

on

ന്യൂഡല്‍ഹി: ഡോ.മന്‍മോഹന്‍ സിംഗിനെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിയോട് ബഹുമാനം കാണിച്ചില്ല. ഇതിന് മുന്‍പും മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിച്ചിരുന്നുവെന്നും രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

മന്‍മോഹന്‍ സിംഗിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. വാജ്‌പേയ് മരിച്ചപ്പോള്‍ പ്രത്യേക സ്ഥലം അനുവദിച്ചതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിരുന്നു. മന്‍മോഹന്‍ സിങ്ങിന് സ്മാരകം നിര്‍മിക്കുമെന്നും അതിനായി പ്രത്യേക ട്രസ്റ്റ് രൂപീകരിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

Continue Reading

india

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി

എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസര്‍മാരായിരിക്കും കേസ് അന്വേഷിക്കുക

Published

on

ചെന്നൈ: അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി. എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസര്‍മാരായിരിക്കും കേസ് അന്വേഷിക്കുക. പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജിയില്‍ വാദത്തിലാണ് തീരുമാനം. ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പെണ്‍കുട്ടിയുടെ പഠനത്തെ ബാധിക്കരുതെന്നും അണ്ണാ സര്‍വകലാശാല കുട്ടിയില്‍ നിന്നും ഒരു ഫീസും ഈടാക്കരുതെന്നും കോടതി അറിയിച്ചു.

ഡിസംബര്‍ 23നാണ് അണ്ണാ സര്‍വകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപം വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തായ നാലാം വര്‍ഷ വിദ്യാര്‍ഥിക്കൊപ്പം നില്‍ക്കുമ്പോള്‍ പ്രതിയാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. പുരുഷ സുഹൃത്ത് ഓടി രക്ഷപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി.

കേസില്‍ സര്‍വകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വില്‍ക്കുന്ന ജ്ഞാനശേഖരന്‍ പിടിയിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു. ക്യാമ്പസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പെണ്‍കുട്ടി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ചെങ്കിലും പ്രതി പിന്‍മാറിയില്ല. ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകള്‍ ചുമത്തിയാണ് ആര്‍.എ പുരം വനിത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ സുഹൃത്തും സര്‍വകലാശാല സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ മുപ്പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Continue Reading

india

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ന് 140ാം ജന്മദിനം

ഇന്ന് കാണുന്ന ഇന്ത്യയാക്കി രൂപപ്പെടുത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റാണ്ട് പിന്നിട്ട് തൻ്റെ വിജയഗാഥ ഇപ്പോഴും മുഴക്കിക്കൊണ്ടിരിക്കുന്നു.

Published

on

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡിസംബർ 28 ന് നൂറ്റിനാൽപതാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. 1885-ൽ അലൻ ഒക്ടേവിയൻ ഹ്യൂമിൻ്റെ നേതൃത്വത്തിൽ രൂപിതമായ പാർട്ടി, രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണായക പങ്കു വഹിച്ചിരുന്നു.

ഇരുട്ടിൽ അകപ്പെട്ടുപോയ ഒരുപറ്റം ജനതകളെ വെളിച്ചത്തിൻ്റെ സ്വാതന്ത്യത്തിന്റെ ലോകം കാട്ടികൊടുത്ത് ത്രസിപ്പിച്ച…. ഇന്ന് കാണുന്ന ഇന്ത്യയാക്കി രൂപപ്പെടുത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റാണ്ട് പിന്നിട്ട് തൻ്റെ വിജയഗാഥ ഇപ്പോഴും മുഴക്കിക്കൊണ്ടിരിക്കുന്നു.

മഹാത്മ ഗാന്ധിയുടെ അഹിംസ വഴികളിലൂടെ പോരാടി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിരവധി സമരങ്ങൾ നയിച്ച്… ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ്, നേതാജി തുടങ്ങി നിരവധി അനവധി സമര നേതാക്കൾ നേടി തന്ന നമ്മുടെ സ്വാതന്ത്യം, ഇന്ന് നൂറ്റാണ്ട് പിന്നിട്ടിട്ടും അതേ പുതുമയോടെ അതിൻ്റെ ജന്മദിനം ആഘോഷിക്കുന്നു.

Continue Reading

Trending