Connect with us

kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു: കേരളത്തിൽ വെള്ളിയാഴ്‌ച വരെ മഴയ്‌ക്ക് സാധ്യത

നിലവിൽ ന്യൂനമർദം പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്രപ്രദേശ് തീരത്തിനും സമീപമാണ് സ്ഥിതിചെയ്യുന്നത്.

Published

on

ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമർദമായി മാറിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇന്ന് മുതൽ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ന്യൂനമർദം പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്രപ്രദേശ് തീരത്തിനും സമീപമാണ് സ്ഥിതിചെയ്യുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ ഫീസ് ഇരട്ടിയാക്കിയ സര്‍ക്കാര്‍ നടപടി തിരുത്തണം : എം.എസ്.എഫ്

അപ്പീല്‍ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടിക്കെതിരെ കലോത്സവ നഗരിയിലേക്ക് എം. എസ്. എഫ് പ്രതിഷേധം സംഘടിപ്പിക്കും.

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ നല്‍കേണ്ട ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി എം.എസ്.എഫ്. കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയിരുന്ന അപ്പീല്‍ ഫീസ് ഇരട്ടിയായാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ അപ്പീല്‍ നല്‍കേണ്ട ഫീസാണ് ഇരട്ടിയാക്കിയിരിക്കുന്നത്. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്‌കൂളുകളില്‍ നിന്ന് നല്‍കേണ്ട വിഹിതവും ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല.

നേരത്തെ തന്നെ എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം അറിയിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്നില്ല. ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്‌കൂള്‍ തലത്തില്‍ അഞ്ഞൂറ് രൂപ എന്നത് ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. ഉപജില്ലാ തലത്തില്‍ ആയിരം എന്നത് രണ്ടായിരവും ജില്ലാ തലത്തില്‍ രണ്ടായിരം എന്നത് അയ്യായിരവും ആയി വര്‍ധിപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രസ്തുത ഫീസ് രണ്ടായിരത്തി അഞ്ഞൂറില്‍ നിന്ന് പതിനായിരം രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന നടപടിയുമായി മുന്നോട്ട് പോകുകയാണ്.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വിദ്യാര്‍ത്ഥികളുടെ മുകളില്‍ ഭാരമാകുന്ന അവസ്ഥയാണ്. അപ്പീല്‍ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടിക്കെതിരെ കലോത്സവ നഗരിയിലേക്ക് എം. എസ്. എഫ് പ്രതിഷേധം സംഘടിപ്പിക്കും. സര്‍ക്കാര്‍ ഈ കൊള്ളയില്‍ നിന്ന് പിന്‍മാറണം. വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന : സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു

Continue Reading

kerala

നഴ്സിങ് വിദ്യാര്‍ത്ഥിയുടെ മരണം: മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു

ഈ മാസം 27 രാവിലെ പതിനൊന്ന് വരെയാണ് കസ്റ്റഡി

Published

on

പത്തനംതിട്ട: ചുട്ടിപ്പാറ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു.ഈ മാസം 27 രാവിലെ പതിനൊന്ന് വരെയാണ് കസ്റ്റഡി. ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മുവിന്റെ ഡയറിയില്‍ നിന്നും ലഭിച്ച ‘ഐ ക്വിറ്റ്’ എന്ന എഴുത്ത് ലഭിച്ചതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

ഡയറിയിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് പിതാവ് പറഞ്ഞു. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയരായ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മുഖ്യമന്ത്രി കളിക്കുന്നത് വൃത്തികെട്ട വര്‍ഗീയത: പി.എം.എ സലാം

ജിഫ്രി തങ്ങളെ പരിഹസിച്ചു എന്ന വാർത്ത വ്യാജമാണെന്നും പ്രസ്താവനയിൽ ഒരു വാക്കിലോ കോമയിലോ തങ്ങളുടെ പേരില്ലെന്നും പിണറായി വിജയനെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

മുസ്ലിംലീഗിനെതിരായ വിമർശനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കളിക്കുന്നത് വൃത്തികെട്ട വർഗീയതയാണെന്നും സ്വന്തം കാലിലെ മന്ത് മറച്ചുവെയ്ക്കാനാണ് ലീഗിനെ പിണറായി വിജയൻ വിമർശിക്കുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഫ്രി തങ്ങളെ പരിഹസിച്ചു എന്ന വാർത്ത വ്യാജമാണെന്നും പ്രസ്താവനയിൽ ഒരു വാക്കിലോ കോമയിലോ തങ്ങളുടെ പേരില്ലെന്നും പിണറായി വിജയനെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വിഷയത്തിൽ ജിഫ്രി തങ്ങളെ പരാമർശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഫ്രി തങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള ബന്ധം തകർക്കാൻ ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണിത്. അത് നടക്കാൻ പോകുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Trending