Connect with us

kerala

കോഴിക്കോട് പൊലീസിന് നേരെ വടിവാള്‍ വീശിയ ഗുണ്ടാസംഘം പിടിയില്‍

നാലു പേരെ നിലവില്‍ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

Published

on

കോഴിക്കോട് പൊലീസിന്‍ നേരെ വടിവാള്‍ വീശിയ സംഘം പിടിയില്‍. ആറംഗ സംഘമാണ് പൊലീസിനെ ആക്രമിച്ചത്. നാലു പേരെ നിലവില്‍ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

കഴിഞ്ഞ രാത്രി നഗരത്തില്‍ അഴിഞ്ഞാടി വടിവാള്‍ വീശി ജനങ്ങളെയും പൊലീസിനെയും വട്ടം കറക്കിയ സംഘത്തെയാണ് കസബ പൊലീസ് പിടികൂടിയത്. ഭീതിപരത്തി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ബസ്‌മെ സുറൂര്‍’; മുസ്‌ലിം യൂത്ത് ലീഗ് ചന്ദ്രിക കാമ്പയിന്‍ മലപ്പുറം മണ്ഡലത്തില്‍ തുടക്കമായി

ബസ്‌മെ സുറൂര്‍ മെഗാ ഇശല്‍ നൈറ്റിന്റെ ഭാഗമായി ചന്ദ്രിക പത്രം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

Published

on

മുസ്‌ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം നിര്‍ദ്ദേശത്തിന്റെ ഭാഗമായും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ചന്ദ്രിക കാമ്പയിന്റെ ഭാഗമായും മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി 17 ന് റോസ് ലോഞ്ചില്‍ നടത്തുന്ന ബസ്‌മെ സുറൂര്‍ മെഗാ ഇശല്‍ നൈറ്റിന്റെ ഭാഗമായി ചന്ദ്രിക പത്രം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ഭാഷാ സമര സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലിക്കലിന് നിയോജക മണ്ഡലം പ്രസിഡന്റ് എ.പി ശരീഫ് കൈമാറി.ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറര്‍ കെപി സവാദ് മാസ്റ്റര്‍, വൈസ് പ്രസിഡന്റുമാരായ ബാസിഹ് മോങ്ങം, എസ് അദിനാന്‍, സൈഫു വല്ലാഞ്ചിറ, സമീര്‍ കപ്പൂര്‍, സലാം വളമംഗലം, ഷമീര്‍ ബാബു മൊറയൂര്‍, സെക്രട്ടറിമാരായ റബീബ് ചെമ്മങ്കടവ്, ശിഹാബ് തൃപ്പനച്ചി, ശിഹാബ് അരീക്കത്ത്, സിദ്ദീഖലി പിച്ചന്‍, സദാദ് കാമ്പ്ര എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ വിസമ്മതിച്ച് ബോബി ചെമ്മണ്ണൂര്‍

സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങു എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു

Published

on

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍  ജാമ്യം ലഭിച്ചതിന് പിന്നാലെ ബോണ്ടില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ബോബി ചെമ്മണ്ണൂര്‍. ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങു എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയില്‍ ഹൈക്കോടതി ബോബിയെ രൂക്ഷമായി വിമര്‍ശിച്ചു. മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.

Continue Reading

kerala

കടപ്പുറത്ത് ചരിത്ര സംഗമത്തിന് എം.എസ്.എഫ്; ഫ്‌ളാഗ് മാര്‍ച്ചിന് സ്വാഗതസംഘമായി

ഒരു ലക്ഷം വിദ്യാര്‍ഥികളെ അണിനിരത്തുന്ന വിദ്യാര്‍ത്ഥി ജാഥയും പരിപാടിയുടെ ഭാഗമായി നടക്കും

Published

on

ഫെബ്രുവരി 26 ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന ഫ്ളാഗ് മാര്‍ച്ചും പൊതു സമ്മേളനവും വിജയിപ്പിക്കാന്‍ സ്വാഗതസംഘം രൂപീകരിച്ചു. എം.എസ്.എഫിന്റെ സമ്മേളന ചരിത്രത്തില്‍ റാലിയും പൊതുസമ്മേളനവും കടപ്പുറത്തിന്റെ മണ്ണിലേക്ക് എത്തുന്നു എന്നതാണ് ഫ്ളാഗ് മാര്‍ച്ചിനെ വ്യത്യസ്തമാക്കുന്നത്. എം. എസ്. എഫിന്റെ അംഗബലത്തെ പ്രകടമാക്കുന്ന വിധം ചരിത്ര സംഗമത്തിന് കോഴിക്കോട് കടപ്പുറം സാക്ഷിയാകും. രെജിസ്ട്രേഷന്‍ നടപടികള്‍ ജനുവരി അവസാന വാരത്തോടെ ആരംഭിക്കും. ഒരു ലക്ഷം വിദ്യാര്‍ഥികളെ അണിനിരത്തുന്ന വിദ്യാര്‍ത്ഥി ജാഥയും പരിപാടിയുടെ ഭാഗമായി നടക്കും. മാര്‍ച്ചിന്റെ മുന്നൊരുക്കങ്ങള്‍ മാതൃ സംഘടനയുടെ നിരീക്ഷണത്തോടെ നടത്തിവരികയാണെന്ന് നേതാക്കള്‍ പറഞ്ഞു.

ഫ്ളാഗ് മാര്‍ച്ചിന്റെ സ്വാഗത സംഘം രൂപീകരിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. എം.എസ്.എഫിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിദ്യാര്‍ത്ഥികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എം.എസ്.എഫിന്റെ ശാഖ, പഞ്ചായത്ത് സമ്മേളനങ്ങള്‍ വിജയകരമായി നമ്മള്‍ പൂര്‍ത്തീകരിച്ചുവരുന്നു. സമ്മേളനങ്ങളുടെ സംഘാടനവും വിദ്യാര്‍ത്ഥി പങ്കാളിത്തവും ശ്രദ്ധേയമാണ്. സമ്മേളനങ്ങളിലൂടെയെല്ലാം നമ്മള്‍ കൈവരിച്ച സംഘാടക ബലത്തെയാണ് ഫ്ലാഗ് മാര്‍ച്ചില്‍ നമ്മള്‍ പ്രകടമാക്കേണ്ടത് എന്ന് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുഖ്യ രക്ഷാധികാരിയാക്കി ഫ്ളാഗ് മാര്‍ച്ച് സ്വാഗത സംഘം രൂപീകരിച്ചു. പി.കെ.കെ ബാവ, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, എം കെ മുനീര്‍, പി.വി അബ്ദുല്‍ വഹാബ് എം പി,അബ്ദുല്‍ സമദ് സമദാനി എം.പി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍,സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ രക്ഷാധികാരികളുമാണ്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് ചെയര്‍മാന്‍. പി.എം.എ സലാം, എം.സി മായിന്‍ ഹാജി, അബ്ദുറഹ്‌മാന്‍ രണ്ടത്താണി എന്നിവര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍ ആണ്.

 

Continue Reading

Trending