Connect with us

kerala

മന്ത്രി റിയാസിനെ വിമര്‍ശിച്ച് കെ.ബി ഗണേഷ് കുമാര്‍; സീനിയര്‍ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല

പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമര്‍ശിച്ച് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍.

Published

on

പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമര്‍ശിച്ച് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍. തന്നെപ്പോലെയുള്ള സീനിയര്‍ ജനപ്രതിനികളുടെ ആവശ്യങ്ങള്‍ മന്ത്രി പരിഗണിക്കുന്നില്ല എന്ന് റോഡ് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. പത്തനാപുരം ബ്ലോക്കില്‍ ഈ വര്‍ഷം പുതുതായി 100 മീറ്റര്‍ റോഡ് പോലും അനുവദിച്ചിട്ടില്ലെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.

റോഡ് ഉദ്ഘാടന പരിപാടിയുടെ പോസ്റ്ററില്‍ മന്ത്രി റിയാസിന്റെ പടമാണ് വെച്ചിരിക്കുന്നത്. എന്നാല്‍ വെക്കേണ്ടത് ജി സുധാകരന്റെ പടമായിരുന്നു. അദ്ദേഹമാണ് റോഡ് അനുവദിച്ചത്. അതിന് അദ്ദേഹത്തോട് നന്ദിയുണ്ട്.മന്ത്രി റിയാസ് റോഡ് തരുന്നില്ല. നടന്‍ എന്ന കാര്യം മാറ്റി നിര്‍ത്തിയാല്‍ തനിക്ക് ജനപ്രതിനിധി എന്ന നിലയില്‍ സീനിയോറിറ്റി ഉണ്ട്. റിയാസിനെക്കാള്‍ 20 വര്‍ഷം മുന്‍പ് മന്ത്രിയായ ആളാണ് ഞാന്‍. വേണ്ടവിധത്തില്‍ റോഡ് അനുവദിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബാബുരാജിനെതിരായ പീഡന പരാതി; പ്രത്യേക സംഘം അന്വേഷിക്കും

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റാണ് പരാതി നല്‍കിയത്.

Published

on

നടന്‍ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പൊലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവില്‍ പരാതിക്കാരി സ്ഥലത്തില്ല. ഉത്തരേന്ത്യയിലുള്ള പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും റിസോര്‍ട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

യുവതിയുടെ പരാതിയില്‍ അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് യുവതി ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുക്കുകയായിരുന്നു.

യുവതിയില്‍ നിന്ന് ഫോണ്‍ വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി ബാബുരാജിന്റെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായിരുന്നു. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബാബുരാജിന്റെ വാദം.

Continue Reading

kerala

എ.ഡി.ജി.പി അജിത്കുമാര്‍ –ആര്‍എസ്എസ് കൂടിക്കാഴ്ച; മൗനം പാലിച്ച് പിണറായി വിജയന്‍

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെ സമ്മതിച്ചിട്ടും നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല.

Published

on

ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച ഉള്‍പ്പടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരെ ഗുരുതരാരോപണങ്ങള്‍ ഉയര്‍ന്നിട്ടും മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെ സമ്മതിച്ചിട്ടും നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും, മുന്നണിക്കുള്ളിലും കടുത്ത അതൃപ്തിയുണ്ട്.

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ കൊളുത്തി വിട്ടതാണെങ്കിലും എം.ആര്‍ അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത് പ്രതിപക്ഷത്തിന്റെ കയ്യിലാണ്. ടി.പി സെന്‍കുമാറുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നു വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറിയിരുന്നു.അന്ന് സെന്‍കുമാര്‍ ആര്‍എസ്എസ് പാളയത്തിലാണ് എന്ന് പറഞ്ഞായിരുന്നു അന്ന് പിണറായി വിജയന്‍ പ്രതിരോധം തീര്‍ത്തത്.

ആര്‍എസ്എസ് മേധാവിയുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ അതിനെതിരെ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ വിമര്‍ശനം ഉയര്‍ത്തി.എന്നാല്‍ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പി ആര്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഇപ്പോഴും മൗനമാണ്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.എം നിലപാട് സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെ എം.വി ഗോവിന്ദന്‍ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍ വിവാദമുയര്‍ന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.എം.ആര്‍ അജിത് കുമാറും,ആര്‍.എസ്.എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മുന്നണിക്കുള്ളില്‍ തന്നെ എതിരഭിപ്രായമുണ്ട്. നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ഇതോടെ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം കൂടി.

സംഘപരിവാര്‍ വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് പറയുമ്പോഴും,അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്. എം.ആര്‍ അജിത്കുമാറിനെ ഇനിയും സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്.

Continue Reading

kerala

മാമിയുടെ തിരോധാനം, രജനീഷിന്റെ മരണം പോലീസ് പങ്കാളിത്തം അന്വേഷിക്കണം : മുസ്‌ലിം യൂത്ത് ലീഗ്

Published

on

ഒരു വർഷമായി കാണാതായിട്ടും കോഴിക്കോടുള്ള ബിസിനസുകാരൻ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ച് പ്രതികൾക്ക് രക്ഷപ്പെടാൻ ആവശ്യമായ ഇടപെടൽ പോലീസ് നടത്തിയിട്ടുണ്ടോയെന്നും കനോലി കനാലിൽ വീണ് മരിച്ച രജനീഷ് എന്ന വ്യക്തിയുടെ മരണം പോലീസിൻ്റെ നിയമ വിരുദ്ധമായ പിന്തുടരിൽ സംഭവിച്ചതെന്ന് തെളിവുണ്ടായിരിക്കെ അത് മറച്ചു വെച്ച് രക്ഷപ്പെടാനുള്ള പോലീസ് നീക്കവും അന്വേഷണ വിധേയമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ പറഞ്ഞു.

കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ മാങ്കാവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി അർ ശുൽ അഹമ്മദ്, ജില്ലാ യൂത്ത് ലീഗ് സീനിയർവൈസ് പ്രസിഡണ്ട് . ജാഫർ സാദിഖ്, ഷെഫീഖ് കിണർ, ഷിജിത്ത് ഖാൻ,മൊയ്തീൻ ബാബു, എൻ.സി. സെമീർ,ജില്ലാ എം എസ് എഫ് പ്രസിഡണ്ട് അഫ്നാസ് ചോറോട്, ശുഹൈബ് മുഖദാർ,മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ബഷീർ മുഖദാർ, യൂനസ് കോതി, ഷമീർ കല്ലായി,കോയമോൻ പുതിയപാലം, നാസർ ചക്കും കടവ്, സിറാജ് കപ്പക്കൽ, എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട്, അഫ് ലു പട്ടോത്ത്, സെക്രട്ടറിസാജിദ് റഹ്മാൻ,മേഖലാ ഭാരവാഹികളായ നസീർ ചക്കുക്കടവ്, നസീർ കപ്പക്കൽ,ഹൈദർ മാങ്കാവ്, സലിം കൊമ്മേരി, അസ്കർ പന്നിയങ്കര,റമീസ് കോട്ടമ്മൽ, മനാഫ് കോതി എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.മണ്ഡലം സെക്രട്ടറി സിറാജ് കിണാശ്ശേരി സ്വാഗതവും ട്രഷറർ ഇർഷാദ് മനു നന്ദിയും പറഞ്ഞു.

Continue Reading

Trending