Connect with us

kerala

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം: കേസെടുക്കില്ലെന്ന് പൊലീസ്

പൊലീസ് കോളേജിലെത്തി അധ്യാപകനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സംഭവത്തിന്റെ വീഡിയോ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു

Published

on

എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ്. സംഭവത്തില്‍ പരാതിയില്ലെന്ന് അധ്യാപകന്‍ പൊലീസിനു മൊഴിനല്‍കി. അതേസമയം, കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്.

പൊലീസ് കോളേജിലെത്തി അധ്യാപകനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സംഭവത്തിന്റെ വീഡിയോ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. അതേസമയം, സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ തെറ്റായി വ്യാഖ്യാനിച്ചു രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കെഎസ്‌യു പ്രതികരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരിയ ഇരട്ടക്കൊലപാതക വിധി സർക്കാരിനേറ്റ തിരിച്ചടി, സി.പി.എം നേതൃത്വം പ്രതികൾക്ക് ഒത്താശയും സഹായവും ചെയ്തു നൽകി: രമേശ് ചെന്നിത്തല

സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

പെരിയ ഇരട്ടക്കൊലപാതകം തേച്ചുമായ്ച്ചുകളയാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭീകരന്‍മാര്‍ ചെയ്യുന്ന രീതിയിലാണ് രണ്ടുപേരെ കൊലപ്പെടുത്തിയത്. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ ധാര്‍മികതയുണ്ടെങ്കില്‍ കേരളാ സര്‍ക്കാര്‍ രാജിവെക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികള്‍ ആണെന്ന് തങ്ങള്‍ ആദ്യം മുതലേ പറയുന്നതാണ്. അപ്പോഴെല്ലാം പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് സി.പി.എം കൈ കഴുകുകയാണ് ചെയ്തത്. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരണം എന്നാണ് തന്റെ അഭിപ്രായം. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ നെറിവുകേടിന്റെ പ്രതിഫലനമാണ് വിധിയെന്നും സര്‍ക്കാര്‍, ക്രിമിനലുകള്‍ക്കൊപ്പമായിരുന്നെന്നും കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍ പറഞ്ഞു.

സി.ബി.ഐ കോടതിയുടെ വിധിയില്‍ പൂര്‍ണസംതൃപ്തരല്ല. ആദ്യം മുതല്‍ തന്നെ കേസ് ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഗൂഢാലോചന നടത്തിയത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതന്മാരായ നേതാക്കന്മാരാണ്. അതിനേക്കാള്‍ വലിയ ഉന്നതന്മാരുടെ അറിവും സമ്മതത്തോടെയുമാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. – രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

വിധിയുടെ പശ്ചാത്തലത്തില്‍ കേരളാ സര്‍ക്കാര്‍ ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ മനുഷ്യന്റെ ജീവനെടുത്ത പ്രതികളെ രക്ഷിക്കാന്‍ വേണ്ടി കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്ന് ചെലവാക്കിയത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സര്‍ക്കാരാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തില്‍ ഒരു കുടുംബത്തിനും ഇങ്ങനെ ഒരു ഗതികേട് വരാതിരിക്കണമെങ്കില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സി.പി.എമ്മിന്റെ കൊലക്കത്തി താഴെവെക്കാന്‍ ഈ വിധി കാരണമാകട്ടെ: പി.സി. വിഷ്ണുനാഥ് എം.എല്‍.എ

പെരിയ ഇരട്ടക്കൊലക്കേസ് വിധി പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Published

on

തന്നോട് വ്യക്തിപരമായി അടുപ്പവും സ്നേഹവും ഉണ്ടായിരുന്ന രണ്ട് കുട്ടികളായിരുന്നു കൃപേഷും ശരത്ലാലുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് . പെരിയ ഇരട്ടക്കൊലക്കേസ് വിധി പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി (സി.പി.എം) പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് മനസ്സിലാക്കാം.

എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ കൊലപാതകികള്‍ക്കുവേണ്ടി നില്‍ക്കുന്നത് നമ്മള്‍ കണ്ടതാണ്. ഇനിയെങ്കിലും സി.പി.എമ്മിന്റെ കൊലക്കത്തി താഴെവെക്കാന്‍ ഈ കോടതിവിധി കാരണമാകട്ടെ എന്ന പ്രത്യാശകൂടി കേരളത്തിലെ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ക്കുമുണ്ട്, പി.സി. വിഷ്ണുനാഥ് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

‘സിപിഎമ്മിൻ്റെ മസ്തിഷ്കത്തിനേറ്റ അടി, ടി.പി കേസിൽ ശിക്ഷിച്ചിട്ടും സിപിഎം ഇതുവരെ ഒന്നും പഠിച്ചില്ല’; കെ കെ രമ

സിപിഎമ്മിന്റെ മസ്തിഷ്‌കത്തിനേറ്റ അടിയാണിതെന്നും ടി പി കേസില്‍ ശിക്ഷിച്ചിട്ടും സിപിഎം ഇതുവരെ ഒന്നും പഠിച്ചില്ലായെന്നും രമ  പ്രതികരിച്ചു

Published

on

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന കോടതിയുടെ കണ്ടെത്തലില്‍ സന്തോഷമെന്ന് കെ.കെ രമ എംഎല്‍എ. സിപിഎമ്മിന്റെ മസ്തിഷ്‌കത്തിനേറ്റ അടിയാണിതെന്നും ടി പി കേസില്‍ ശിക്ഷിച്ചിട്ടും സിപിഎം ഇതുവരെ ഒന്നും പഠിച്ചില്ലായെന്നും രമ  പ്രതികരിച്ചു.

വാടക കൊലയാളികള്‍ അല്ല കൃത്യത്തിന് പിന്നില്‍, സിപിഎം നേരിട്ട് നടത്തിയ കൊലപാതകമാണ്. ഇതോടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം വ്യക്തമായി വലിച്ചു കീറപ്പെട്ടുവെന്നും കോടികള്‍ മുടക്കി സിബിഐ അന്വേഷണത്തെ എതിര്‍ത്തതിന്റെ കാരണം ഇപ്പോള്‍ വ്യക്തമായെന്നും കെ.കെ രമ പ്രതികരിച്ചു. വിധിയില്‍ സിബിഐ കൂട്ടില്‍ അടച്ച തത്തയാണെന്ന് പറഞ്ഞ് സിപിഎം ഇനിയും ന്യായീകരണം നടത്തുമെന്നും കെ.കെ രമ കൂട്ടിചേര്‍ത്തു.

Continue Reading

Trending