Connect with us

kerala

സ്ഥിരം ഗതാഗത നിയമലംഘകരുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കും; നിയമം അനുസരിക്കുന്നവര്‍ക്ക് പ്രീമിയം കുറച്ചു നല്‍കുന്നതും പരിഗണനയില്‍

ഇന്ന് ചേര്‍ന്ന ഗതാഗത വകുപ്പ് ഉന്നത തല യോഗത്തിലാണ് തീരുമാനം

Published

on

തിരുവനന്തപുരം: സ്ഥിര ഗതാഗത നിയമ ലംഘകരുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയില്‍. നിയമം പാലിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറച്ചു നല്‍കാനാണ് ആലോചന. ഇന്ന് ചേര്‍ന്ന ഗതാഗത വകുപ്പ് ഉന്നത തല യോഗത്തിലാണ് തീരുമാനം.

എഐ ക്യാമറ വഴി പിഴ ചുമത്തുന്നുണ്ടെങ്കിലും തുക അടയ്ക്കാന്‍ പലര്‍ക്കും വിമുഖതയാണ്. ഇതോടെ പിഴ അടക്കാതെ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കാത്ത രീതി ഗതാഗത വകുപ്പ് ആലോചിച്ചു. ഇതിനൊപ്പം സ്ഥിരം നിയമലംഘകരുടെ ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടുന്നതും പരിഗണനയിലുണ്ട്.

 

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്

പവന് 960 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴോട്ട്. പവന് 960 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,640 രൂപയായി കുറഞ്ഞു. ഗ്രാമിന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 7080 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്.

ഈ മാസം 14ാം തീയതി സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയിരുന്നു. ഗ്രാമിന് 6935 രൂപ അന്ന് സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ നവംബര്‍ ഒന്നാം തീയതി സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വീണ്ടും എത്തിയിരുന്നു. ഗ്രാമിന് 7385 രൂപയും പവന്റെ വില 59,080 രൂപയുമായിരുന്നു അന്നത്തെ വില.

കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുകയും താഴുകയും ചെയ്തിരുന്നു. നവംബര്‍ 25ാം തീയതി 2,719 ഡോളറായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് താഴുകയായിരുന്നു.

യുക്രെയ്ന്‍ റഷ്യന്‍ സംഘര്‍ഷമാണ് സ്വര്‍ണവില ഉയരുന്നതിന്റെ പ്രധാന കാരണം. യു.എസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതോടെ സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു.

 

Continue Reading

kerala

മുനമ്പത്ത് മുസ്‌ലിംകളെയും ക്രൈസ്തവരെയും തമ്മിലടിപ്പിക്കാന്‍ ആസൂത്രിത ശ്രമം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

മുനമ്പത്ത് സാധാരണക്കാരന്റെ ഭൂമി പിടിച്ചെടുക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

മുനമ്പത്ത് മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പാവപ്പെട്ട കർഷകരെയും ന്യൂനപക്ഷങ്ങളെയും ഭിന്നിപ്പിക്കാൻ ശ്രമം നടക്കുകയാണ്. അതിനെ എതിർക്കുക തന്നെ ചെയ്യും.

സമുദായത്തിന്റെ സ്വത്ത് സംരക്ഷിക്കാൻ മുസ്ലിംകൾ വഖഫിനെ ആശ്രയിക്കുന്നതിൽ എതിർപ്പില്ല. മുനമ്പത്ത് സാധാരണക്കാരന്റെ ഭൂമി പിടിച്ചെടുക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ടി കൃഷ്ണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

on

കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ടി കൃഷ്ണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സിസിഎഫിന്റേതാണ് നടപടി. ചീഫ് വൈഡ് ലൈഫ് വാര്‍ഡന്റ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരാക്ഷേപമാണ് ഉയര്‍ന്നത്.

കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ട്. വനാവകാശ നിയമപ്രകാരം നല്‍കിയ ഭൂമിയില്‍ വീട് നിര്‍മ്മിച്ച ശേഷം വനഭൂമിയില്‍ നിന്ന് ഒഴുപ്പിക്കാവുന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തോല്‍പ്പെട്ടി റേഞ്ചിലെ ബാവലി സെക്ഷനിലെ ബേഗൂര്‍ കൊല്ലിമൂലയില്‍ നിന്ന് മൂന്ന് ആദിവാസി കുടുംബങ്ങളെ ബദല്‍ സംവിധാനം ഒരുക്കാതെ വനംവകുപ്പ് ഒഴിപ്പിച്ചിരുന്നു. ഇവരുടെ കുടില്‍ പൊളിച്ചുമാറ്റുകയും ചെയ്തു. പൊളിഞ്ഞു കിടക്കുന്ന വീട്ടിലാണ് ഒരു രാത്രി മുഴുവന്‍ കിടന്നത്.

അതേസമയം പൊളിച്ചുമാറ്റിയ കുടിലിന് പകരം ഇന്ന് പുതിയ കുടില്‍ നിര്‍മിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ വനംവകുപ്പിന്റെ ഡോര്‍മിറ്ററിയിലാണ് കുടുംബങ്ങള്‍ താമസിക്കുന്നത്.

Continue Reading

Trending