Connect with us

kerala

കൊണ്ടോട്ടിയില്‍ സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; രണ്ട് മരണം

മുന്നില്‍ പോവുകയായിരുന്ന മിനി പിക്കപ്പ് ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ സ്‌കൂട്ടര്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇടിക്കുകയായിരുന്നു

Published

on

കൊണ്ടോട്ടിയില്‍ സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; രണ്ട് മരണം

കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷന് സമീപം നീറ്റാണിമ്മലില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ടു. ഐക്കരപ്പടി പുതുക്കോട് സ്വദേശികളായ രണ്ട് പേരാണ് മരണപ്പെട്ടത്. മേലെ പുതുക്കാട് സ്വദേശികളായ ടി.വി നിഹാല്‍ (19), അംജദ് (19) എന്നിവരാണ് മരിച്ചത്.

ദേശീയ പാതയില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. മുന്നില്‍ പോവുകയായിരുന്ന മിനി പിക്കപ്പ് ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ സ്‌കൂട്ടര്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇടിക്കുകയായിരുന്നു.

തെറിച്ച് വീണ ഇരുവരെയും നാട്ടുകാര്‍ ഉടന്‍ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില

Published

on

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില. 6885 രൂപയിൽ നിന്നാണ് വില പെട്ടെന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 55,680 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.

സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്.

Continue Reading

india

അർജുനായുള്ള തെരച്ചില്‍ ഇന്നും തുടരും; നാവികസേന മാർക്ക് ചെയ്തത സ്ഥലത്ത് പരിശോധന

നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന

Published

on

കര്‍ണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയും തിരച്ചിലിനിറങ്ങും.

നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. ഡ്രഡ്ജർ ആ ഭാഗത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാരാണ് ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന ക്യാമറയുമായി മുങ്ങുക.

ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ വേഗത്തിലാക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.
അർജുന്‍റെ സഹോദരി അഞ്ജു ഇന്നും തെരച്ചിൽ നടക്കുന്ന ഇടത്തേക്കെത്തും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മാൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ക്യാബിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്.

Continue Reading

kerala

കോഴിക്കോട് വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

മലപ്പുറം: മലബാറിലെ ലക്ഷക്കണക്കിന് ജനതയുടെ ആശ്രയമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ പ്രശ്നങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹന്‍ നായിഡുവിന് കത്ത് നല്‍കി. നിലവില്‍ സര്‍വീസ് നടത്തുന്ന ചെറിയ ശ്രേണിയില്‍പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ അടിക്കടി സര്‍വീസ് റദ്ദാക്കുന്നത് തടയുക, വാഹന പാര്‍ക്കിങ്ങിന്റെ പേരില്‍ നടക്കുന്ന അശാസ്ത്രീ യ സംവിധാനങ്ങള്‍ മാറ്റുക, വിമാനത്താവള റെസ വിപുലീകരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, പുതിയ സര്‍വീസ് തുടങ്ങാനിരിക്കുന്ന വിമാനക്കമ്പനികള്‍ക്ക് നടപടികള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കത്തില്‍ ഉന്നയിച്ചു.

പാര്‍ക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങള്‍ക്ക് 11 മിനിറ്റിനകം തിരിച്ച് പോവാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് മാറ്റി പാര്‍ക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങള്‍ക്കും പാര്‍ക്കിങ് മേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ക്കും പ്രത്യേകവഴി ഒരുക്കണമെന്നും ആവശ്യപ്പെട്ടു. അടിയന്തരമായി ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടറോടും ഇ.ടി നിര്‍ദ്ദേശിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വിമാന കമ്പനികളുടെ യും പ്രതിനിധികളെയും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി അടിയന്തര യോഗം ചേരുമെന്നും എം.പി അറിയിച്ചു.

 

Continue Reading

Trending