Connect with us

kerala

ചന്ദ്രിക നവതി പ്രത്യേക കാമ്പയിന്‍; ജില്ലകളില്‍ നേതൃയോഗങ്ങള്‍ ഇന്നു മുതല്‍

: ചന്ദ്രികയുടെ പ്രചരണം ഏറ്റവും പ്രസക്തിയുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ വരിക്കാരെ വര്‍ദ്ധിപ്പിക്കുന്നതിനും സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ചന്ദ്രികയുടെ 90-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക കാമ്പയിന്‍ പ്രചരണം ശക്തമാക്കുന്നു.

Published

on

കോഴിക്കോട്: ചന്ദ്രികയുടെ പ്രചരണം ഏറ്റവും പ്രസക്തിയുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ വരിക്കാരെ വര്‍ദ്ധിപ്പിക്കുന്നതിനും സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ചന്ദ്രികയുടെ 90-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക കാമ്പയിന്‍ പ്രചരണം ശക്തമാക്കുന്നു. നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ പാര്‍ട്ടിയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ താഴെ നിര്‍ദ്ദേശങ്ങള്‍ ജില്ലാ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും ചന്ദ്രിക കോ-ഓര്‍ഡിനേറ്റര്‍മാരും നടപ്പാക്കണം.

ചന്ദ്രിക 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചന്ദ്രിക ചലഞ്ച് എന്ന പേരില്‍ ആഗസ്റ്റ് 15 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക കാമ്പയിന്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലാ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികള്‍ നടത്തണം. പ്രത്യേക കാമ്പയിനില്‍ പ്രത്യേക നിരക്ക് ആറു മാസത്തേക്ക് 1400 രൂപയും നാലു മാസത്തേക്ക് 900 രൂപയുമാണ്. വാര്‍ഷിക നിരക്ക് 2600 രൂപയായി തുടരും. വരിക്കാരെ ചേര്‍ക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തിയാണ് വരിക്കാരെ ചേര്‍ക്കേണ്ടത്. വിവിധ ജില്ലകളില്‍ നിയോജക മണ്ഡലം -മുനിസിപ്പല്‍-പഞ്ചായത്ത് ചന്ദ്രിക കോ ഓര്‍ഡിനേറ്റര്‍മാര്‍, നിയോജക മണ്ഡലം -മുനിസിപ്പല്‍-പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്നു മുതല്‍ യോഗം ചേരും. ഇന്ന് കോഴിക്കോട് ഉച്ചക്ക് 2.30, കാസര്‍കോട് മൂന്നു മണി, നാളെ കണ്ണൂര്‍ 10 മണി, വയനാട് 11 മണി, 13ന് മലപ്പുറം 10 മണി, പാലക്കാട് മൂന്നു മണി, 14ന് തിരുവനന്തപുരം രണ്ടു മണി, കൊച്ചി രണ്ടു മണി എന്നിങ്ങനെയാണ് യോഗം നടക്കുക.

പ്രത്യേക കാമ്പയിന്‍ ചന്ദ്രിക ഏജന്റ്, കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കേണ്ടതും ബന്ധപ്പെട്ട ഘടകങ്ങള്‍ ഇവരെ സഹായിക്കുന്നതിന് മൂന്നില്‍ കുറയാത്ത ആളുകളെ ചുമതലപ്പെടുത്തേണ്ടതാണ്. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി നിര്‍ബന്ധമായും ചന്ദ്രിക വരിക്കാരാകേണ്ട ശാഖ ഭാരവാഹികളും പഞ്ചായത്ത് കൗണ്‍സിലര്‍മാരും ചന്ദ്രിക വരിക്കാരാണെന്ന് നിയോജക മണ്ഡലം കമ്മിറ്റികള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ വീഴ്ച്ചവരുത്തിയവരുടെ പേരുവിവരങ്ങള്‍ ജില്ലാ കമ്മിറ്റി മുഖാന്തിരം സംസ്ഥാന കമ്മിറ്റിയെ അറിയിക്കണം.

തദ്ദേശ സ്ഥാപന ജന പ്രതിനിധികള്‍ക്ക് സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി വാര്‍ഷിക വരിക്കാരുടെ ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഇതു പരിശോധിക്കാന്‍ ആവശ്യമായ സബ് കമ്മിറ്റികളെ നിയമിക്കണം. ചന്ദ്രിക ദിനപത്രം നവതി ആഘോഷിക്കുന്ന ഈ വേളയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക സര്‍ക്കുലേഷന്‍ കാമ്പയിന്‍വിജയിപ്പിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.

kerala

പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശം ;മന്ത്രി സജി ചെറിയാനെതിരെ പരാതി

യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസിനെ സംബന്ധിച്ചാണ് സജി ചെറിയാന്‍ പരാമര്‍ശം നടത്തിയത്

Published

on

തൃശൂര്‍: പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയല്‍. മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമാണ് പരാതി നല്‍കിയത്. യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസിനെ സംബന്ധിച്ചാണ് സജി ചെറിയാന്‍ പരാമര്‍ശം നടത്തിയത്.

മന്ത്രിയുടെ ഈ പ്രസ്താവന പുകവലിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് എന്ന് കാട്ടിയാണ് ജോണ്‍ ഡാനിയല്‍ പരാതി നല്‍കിയത്. 2003 ല്‍ പാര്‍ലമെന്റ് പാസാക്കിയ കോട്പ നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തതെന്നും ജോണ്‍ ഡാനിയല്‍ പറഞ്ഞു.

യു. പ്രതിഭ എംഎല്‍എയെ വേദിയില്‍ ഇരുത്തിയായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പരാമര്‍ശം. കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത് എന്ന് മന്ത്രി പറഞ്ഞു.’എഫ്‌ഐആറില്‍ കൂട്ടംകൂടി പുകവലിച്ചു എന്നാണുള്ളത്. ജയിലില്‍ കിടന്നപ്പോള്‍ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരുകെട്ട് ബീഡി വലിക്കുന്നയാളാണ് എം.ടി.വാസുദേവന്‍ നായര്‍,’ പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നും മന്ത്രി ചോദിച്ചിരുന്നു

Continue Reading

kerala

പെരിയ ഇരട്ടക്കൊലകേസ്‌; ഒന്നാം പ്രതി എ പിതാംബരനുമായി കോടതി വരാന്തയില്‍ സൗഹൃദ സംഭാഷണം നടത്തി ഗുണ്ടാനേതാവ് കൊടി സുനി

സുനി നേരിട്ടെത്തി പീതാംബരന് കൈകാടുത്ത് ഏറെ നേരം സംസാരിക്കുകയായിരുന്നു

Published

on

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ എ പിതാംബരനെ കാണാന്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് കൊടി സുനിയെത്തി. കോടതി വരാന്തയില്‍ വെച്ചാണ് ഇരുവരും കണ്ടത്. നിലവില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പരോളില്‍ കഴിയുന്ന കൊടി സുനി ഫസല്‍ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതായിരുന്നു.

പെരിയ കേസില്‍ ശിക്ഷ വിധിച്ച് പ്രതികളെ പുറത്തിറക്കിയപ്പോള്‍ സുനി നേരിട്ടെത്തി പീതാംബരന് കൈകാടുത്ത് ഏറെ നേരം സംസാരിക്കുകയായിരുന്നു. ഡിസംബര്‍ 28 നാണ് 30 ദിവസത്തെ പരോളില്‍ കൊടി സുനി പുറത്തിറങ്ങിയത്. പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാല്‍ ആറ് വര്‍ഷമായി സുനിക്ക് പരോള്‍ ലഭിച്ചിരുന്നില്ല. ജയിലില്‍ കഴിയുമ്പോള്‍ തന്നെ നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതിനാല്‍ കൂടിയാണ് ഇയ്യാള്‍ക്ക് പരോള്‍ അനുവദിക്കാതിരുന്നത്.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിബിഐ കോടതിയാണ് കേസില്‍ വിധി നടപ്പാക്കിയത്. 2019 ഫെബ്രുവരി 17 നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിത്. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം 24 പേരായിരുന്നു കേസില്‍ പ്രതിപട്ടികയിലുണ്ടായത്.

Continue Reading

kerala

കാലിക്കറ്റ് സര്‍വകലാശാല; ഒന്നാം വര്‍ഷ പിജി പരീക്ഷയുടെ ചോദ്യകടലാസ് ചോര്‍ന്നതായി ആരോപണം

ഇത് സംശയാസ്പദമാണെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ചൂണ്ടിക്കാട്ടി

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ പിജി പരീക്ഷയുടെ ചോദ്യകടലാസ് ചോര്‍ന്നതായി ആരോപണം. ജനുവരി ഒന്നിന് നടന്ന ബിരുദാനന്തര ബിരുദ പരീക്ഷയുടെ ചോദ്യകടലാസ് ചോര്‍ന്നതായാണ് ആരോപണം.

പരീക്ഷ ആരംഭിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് കോളജുകള്‍ക്ക് ചോദ്യകടലാസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍, പല കോളജുകള്‍ക്കും പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ചോദ്യകടലാസ് ലഭിച്ചത്.

ചില കോളജുകള്‍ക്ക് പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ചോദ്യകടലാസ് ലഭിച്ചു. ഇത് സംശയാസ്പദമാണെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.

Continue Reading

Trending