Connect with us

GULF

ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ ദുബൈയിലെത്തി

ഐഎന്‍എസ് വിശാഖപട്ടണം, ഐഎന്‍എസ് ട്രൈകണ്ട് എന്നീ കപ്പലുകളാണ് എത്തിയിട്ടുള്ളത്.

Published

on

ദുബൈ: ഇന്ത്യന്‍ നാവിക സേനയുടെ രണ്ടുകപ്പലുകള്‍ ദുബൈയിലെത്തി. ദുബൈ റാഷിദ് തുറമുഖത്തെത്തിയ കപ്പലുകള്‍ ഈ മാസം 11വരെ ദുബൈയിലുണ്ടാകും.ഐഎന്‍എസ് വിശാഖപട്ടണം, ഐഎന്‍എസ് ട്രൈകണ്ട് എന്നീ കപ്പലുകളാണ് എത്തിയിട്ടുള്ളത്. സന്ദര്‍ശന വേളയില്‍ കപ്പലുകള്‍ യുഎഇ നാവിക സേനയുമായി സമുദ്ര പ്രവര്‍ത്തനങ്ങളുടെ വിവിധ ഘടകങ്ങളുമായി പ്രൊഫഷണല്‍ ആശയവിനിമയം നടത്തുകയും ഇരു നാവികസേനകള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ചര്‍ച്ചകള്‍ നടക്കും.

ഇരു നാവികസേനകളും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനക്ഷമതയും സഹവര്‍ത്തിത്വവും വര്‍ദ്ധിപ്പിക്കുന്നതിനായി യുഎഇ നാവികസേനയുമായി ഉഭയകക്ഷി അഭ്യാസമായ ‘സായിദ് തല്‍വാര്‍’ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. നിലവിലെ സന്ദര്‍ശനം ഇരു നാവികസേനകളും തമ്മിലുള്ള സമുദ്ര പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുകയും മേഖലയിലെ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് പൊതുവായ ധാരണ വളര്‍ത്തുകയും ചെയ്യും.

 

GULF

അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ്; കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും

കഴിഞ്ഞ മൂന്ന് തവണയായി കേസ് മാറ്റി വെച്ചിരുന്നു

Published

on

സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് റിയാദ് കോടതി പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷം കഴിഞ്ഞ മൂന്ന് തവണയായി മാറ്റിവെച്ച റഹീമിന്റെ മോചന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

സംഭവത്തില്‍ പബ്ലിക് പോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ നിന്നുള്ള നടപടി ക്രമങ്ങള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. റഹീം കേസിന്റെ നടപടികള്‍ പിന്തുടരുന്നത് ഇന്ത്യന്‍ എംബസിയും റഹീമിന്റെ പവര്‍ ഓഫ് അറ്റോണിയായ സിദ്ദീഖ് തുവ്വൂരും പ്രതിഭാഗം വക്കീലുമാണ്. ഈ മാസം 12ന് നടക്കേണ്ടിയുരുന്ന സിറ്റിംഗ് സാങ്കേതിക തടസങ്ങള്‍ മൂലം കോടതി നീട്ടിയതായിരുന്നു.

മോചനത്തിന് മുന്നോടിയായി വധശിക്ഷക്കുള്ള ജയില്‍ ശിക്ഷ കാലാവധി നിലവില്‍ റഹീം പൂര്‍ത്തിയാക്കിയതിനാല്‍ മോചനത്തിലേക്കുള്ള വഴി തെളിയും. അനുകൂല വിധി വന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റിലേക്കും ജയിലിലേക്കും നല്‍കും. റഹീമിന്റെ മടക്ക യാത്രക്കുള്ള രേഖകള്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്. 2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസില്‍ അബ്ദുല്‍ റഹീം ജയിലിലാകുന്നത്.

Continue Reading

GULF

31നകം സ്വദേശി പ്രാതിനിധ്യം ഉറപ്പ്  വരുത്താത്തവര്‍ക്കെതിരെ നടപടി

. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ക്ക് നിശ്ചിത എണ്ണം സ്വദേശി നിയമനം നിര്‍ബന്ധമാണ്.

Published

on

റസാഖ് ഒരുമനയൂര്‍ 
അബുദാബി: തൊഴില്‍ മേഖലകളില്‍ സ്വദേശി പ്രാതിനിധ്യം ഈ മാസം 31 നകം ഉറപ്പ് വരുത്തണമെ ന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ക്ക് നിശ്ചിത എണ്ണം സ്വദേശി നിയമനം നിര്‍ബന്ധമാണ്. ഈ വര്‍ഷാവസാന ത്തോടെ വൈദഗ്ധ്യമുള്ള തസ്തികകളുടെ എമിറേറ്റൈസേഷനില്‍ 2% വര്‍ദ്ധനവ് കൈവരിക്കണം.
 20മുതല്‍ 49 വരെ ജീവനക്കാരുള്ള അനുയോജ്യമായ തൊഴില്‍ നല്‍കാനുള്ള ശേഷിയും അതിവേഗം വളരുന്ന സാ മ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ സമയപരിധി ബാധകമാണ്. ഈ സ്ഥാപന ങ്ങള്‍ കുറഞ്ഞത് ഒരാള്‍ക്കെങ്കിലും ജോലി നല്‍കണം. മാത്രമല്ല, 2024 ജനുവരി 1ന് മുമ്പ് ജോലി ചെയ്യുന്ന സ്വദേശികളെ നിലനിര്‍ത്തുകയും വേണമെന്ന് മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വന്നതിനുശേഷം 23,000 സ്വകാര്യ സ്ഥാപനങ്ങളിലായി 124,000യുഎഇ പൗരന്മാര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.
 സ്വകാര്യ കമ്പനികളുടെ അ വബോധ നിലവാരത്തിലും സ്വദേശി സംവരണം പാലിക്കുന്നതിലും മന്ത്രാലയം ആത്മവിശ്വാസം പ്രകടിപ്പി ച്ചു. ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുക, വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ യിലേക്ക് മാറുക, സുസ്ഥിരത ശക്തിപ്പെടുത്തുക എന്നിങ്ങനെയുള്ള യുഎഇയുടെ തന്ത്രപരവും സാമ്പത്തിക വുമായ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, സ്വദേശികളെ നിയമിക്കാനുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിബദ്ധത മന്ത്രാലയം പ്രത്യേകം എടുത്തുപറഞ്ഞു.
വിവിധ സ്പെഷ്യലൈസേഷനുകളില്‍ തൊഴില്‍ തേടുന്ന എമിറാത്തി പൗരന്മാരുമായി ബന്ധപ്പെടാന്‍ നഫീസ് പ്രോഗ്രാം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം കമ്പനികളോട് അഭ്യര്‍ത്ഥിച്ചു. യുഎഇയുടെ പെന്‍ഷന്‍, റിട്ടയര്‍മെന്റ്, സാമൂഹിക സുരക്ഷാ സംവിധാനങ്ങളില്‍  യുഎഇ പൗരന്മാരെ രജിസ്റ്റര്‍ ചെയ്യേണ്ട തിന്റെ പ്രാധാന്യവും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം(ഡബ്ല്യുപിഎസ്) വഴി അവരുടെ പ്രതിമാസ ശമ്പളം കൈമാ റ്റം ചെയ്യുന്നത് ഉറപ്പാക്കേണ്ടതുമാണ്. സ്വദേശികളെ നിയമനവും അനുബന്ധ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പൂര്‍ണ്ണമായും പാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് തൗതീന്‍ പാര്ട്‌ണേഴ്‌സ് ക്ലബ്ബില്‍ അംഗത്വം ലഭിക്കും. അംഗത്വമുള്ള സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാ ക്കി. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസില്‍ 80% വരെ സാമ്പത്തിക കിഴിവുകളും ബിസിനസ്സ് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ മുന്‍ഗണനയും നല്‍കും.
വ്യാജ എമിറേറ്റൈസേഷന്‍, എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറികടക്കാന്‍ വഞ്ചനാപരമായ പ്രവര്‍ ത്തനങ്ങള്‍ നടത്തിയാല്‍ പ്രസ്തുത സ്ഥാപനങ്ങളെ തരംതാഴ്ത്തിയ പട്ടികയിലേക്ക് മാറ്റപ്പെടും. മാത്രമല്ല കോടതി നടപടികളുമുണ്ടാകും. കൂടാതെ സ്വദേശികളെ നിയമിക്കാത്തതിന് ഒരാള്‍ക്ക് 96,000 ദിര്‍ഹം എന്ന തോതില്‍ പിഴ ചുമത്തുകയും ചെയ്യും.

Continue Reading

GULF

അബുദാബിയില്‍ നാടകോത്സവത്തിന് തുടക്കമായി

Published

on

അബുദാബി: അബുദാബി കെഎസ്‌സി 13-ാമത് ഭരത് മുരളി നാടകോത്സവത്തിനു തിരശീല ഉയര്‍ന്നു.
കെഎസ്‌സി അങ്കണത്തില്‍ കെ.എസ്.സി പ്രസിഡന്റ് ബീരാന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ് കാരിക സമ്മേളനത്തില്‍ ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍ മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് ബാബു ഉത് ഘാടനം നിര്‍വഹിച്ചു. നാടക മത്സരം ജനുവരി 20 നു അവസാനിക്കും. ഈ പ്രാവശ്യം പ്രമുഖ സംവിധായകരുടെ 9 നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. ഡോ.ശ്രീജിത് രമണന്റെ സംവിധാനത്തില്‍ ശക്തി തിയറ്റേഴ്‌സ് അബുദാബി അവതരിപ്പിക്കുന്ന ‘അബദ്ധങ്ങളുടെ അയ്യരുകളി ആദ്യ നാടകമായി അരങ്ങേറും.

വൈശാഖ് അന്തിക്കാടിന്റെ സംവിധാനത്തില്‍ പറുദീസ പ്ലേ ഹൗസ് അവതരിപ്പിക്കുന്ന ‘സീക്രെട്ട്’ ജനുവരി 3നു അരങ്ങേറും. സലീഷ് പദ്മിനിയുടെ സംവിധാനത്തില്‍ അല്‍ഐന്‍ മലയാളി സമാജം അവതരി പ്പിക്കുന്ന ‘നീലപ്പായസം’ ജനുവരി 05, ക്രീയേറ്റീവ് ക്‌ളൗഡ് അവതരിപ്പി ക്കുന്ന സാജിദ് കൊടിഞ്ഞിയുടെ ‘സിദ്ധാന്തം അഥവാ യുദ്ധാന്തം’ ജനുവരി 07, അഭിമന്യൂ വിനയകുമാറിന്റെ സംവിധാനത്തില്‍ മാസ് ഷാര്‍ജ യുടെ ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ‘ ജനുവരി 10, തിയറ്റര്‍ ദുബായ് അവതരി പ്പിക്കുന്ന ഒ.ടി. ഷാജഹാന്റെ ‘ജീവന്റെ മാലാഖ’ ജനുവരി 12, എമില്‍ മാധവിയുടെ സംവിധാനത്തില്‍ അല്‍ഖൂസ് തിയേറ്റര്‍ ഒരുക്കുന്ന ‘രാഘവന്‍ ദൈ ‘ജനുവരി 14, ഡോ.സാം പട്ടംകിരിയുടെ സംവിധാനത്തില്‍ കനല്‍ ദുബായ് അവതരിപ്പിക്കു ന്ന ‘ചാവുപടികള്‍’ ജനുവരി 17, സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ പ്രവാസി നാടക സമിതി അവ തരിപ്പിക്കുന്ന ‘ശംഖുമുഖം’ ജനുവരി 18 എന്നിവയാണ് മറ്റു നാടകങ്ങള്‍.

അബുദാബി കേരള സോഷ്യല്‍ സെന്‍ട്രലില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ രാത്രി 8:15ന് നാടകങ്ങള്‍ അരങ്ങിലെത്തും. മലയാള നാടകവേദിയിലെ പ്രഗല്‍ഭരായ നാടക പ്രവര്‍ത്തകര്‍ വിധികര്‍ത്താ ക്കളായി എത്തിയിട്ടുണ്ട്. ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കും. സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറര്‍ വിനോദ് പട്ടം, സെന്റര്‍ ജോയിന്‍ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍, വൈസ് പ്രസിഡന്റ് ആര്‍. ശങ്കര്‍, കലാ വിഭാഗം സെക്രട്ടറി ഷഹിര്‍ ഹംസ, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading

Trending