Connect with us

kerala

സംസ്ഥാനത്തെ ബിസിനസ് ഉച്ചകോടികള്‍ക്ക് പുത്തന്‍ ഉണര്‍വായി ‘ബ്രമ്മ ബിസ് എഡ്ജ് 2023’

4500-ലധികം സംരംഭകരാണ് പങ്കെടുത്തത്.

Published

on

കോഴിക്കോട് : സംസ്ഥാനത്തെ ബിസിനസ് ഉച്ചകോടികള്‍ക്ക് പുത്തന്‍ ഉണര്‍വായി ‘ബ്രമ്മ ബിസ് എഡ്ജ് 2023’. 4500-ലധികം സംരംഭകരാണ് പങ്കെടുത്തത്. നൂറിലധികം സ്റ്റാളുകളും, നെറ്റ്വര്‍ക്കിങ്ങ് സാധ്യതകളുമായി ബ്രമ്മ ബിസ് എഡ്ജ് കേരളത്തിന്റെ സംരംഭക മേഖലയില്‍ നവ്യാനുഭവമായി. ബ്രമ്മ ലേണിങ് സൊല്യൂഷന്‍സിന്റെ കണ്‍സള്‍ട്ടന്റും ട്രെയിനറുമായ ഫൈസല്‍ അഹമ്മദ് മോഡറേറ്റ് ചെയ്തുവന്ന വനിതാ സംരംഭകരുടെ പാനല്‍ ചര്‍ച്ചയോടെയാണ് ആരംഭിച്ചത്. വിശിഷ്ട പാനലിസ്റ്റുകളില്‍ ഇരലൂം സി.ഇ.ഒ ഹര്‍ഷ പുതുശ്ശേരി, ഇമാക്കൂറിലെ ഇമേജ് കോച്ച് ജുമാന, പാതിരക്കോഴി എം.ഡി ഗീതു ജിമ്മി, ടപ്പര്‍വെയര്‍ കേരള വിതരണക്കാരായ ഫാത്തിമ അലി, ക്യൂട്ടി പൈയുടെ സിഇഒ എം. ഫൗസിയ നൈസാം, ഫ്ലെക്സിക്ലൗഡിന്റെ സിഇഒ അനൂജ ബഷീര്‍ പങ്കെടുത്തു. അവരുടെ ഉള്‍ക്കാഴ്ചകളും അനുഭവങ്ങളും കേരളത്തിലെ ബിസിനസ്സ് ലോകത്ത് സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിന്റെ ആവശ്യകതയെ പരാമര്‍ശിച്ചു.

സംസ്ഥാനത്തെ വനിതാ സംരംഭകത്വത്തെ പരിപോഷിപ്പിക്കുന്നതിനായി സമര്‍പ്പിതമായി ബ്രമ്മയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയായ ‘വേക്ക്’ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സെക്ഷന്‍ സമാപിച്ചത്. ‘ഫ്യൂച്ചര്‍ ഓഫ് ബിസിനസ്’ എന്ന വിഷയത്തില്‍ ബ്രമ്മ ലേണിങ് സ്ഥാപകനും എം.ഡി.യുമായ സജീവ് നായര്‍ ക്ലാസെടുത്തു. ബിസിനസ് ലോകത്ത് സംഭവിക്കുന്നത് ഇനി സംഭവിക്കാന്‍ സാധ്യതയുള്ളതുമായ കാര്യങ്ങളെ പറ്റിയുള്ള വളരെ കൃത്യമായ അറിവുകള്‍ സംരംഭകരിലേക്ക് എത്തിക്കുന്നതായിരുന്നു ക്ലാസ്. തുടര്‍ന്ന് ചര്‍ച്ചയും നടന്നു. ബിസ്ലേരിയുടെ സി.ഇ.ഒ ആഞ്ചലോ ജോര്‍ജടക്കം ചര്‍ച്ച പാനലിലുണ്ടായിരുന്നു. ഡോ.തോമസ് ജോര്‍ജ് കെ, (ലീഡ് കോളജ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ )ഡോ. ഷാജു തോമസ്, (പോപ്പീസ് എം.ഡി) പങ്കെടുത്തു. ശേഷം ബിസ് എഡ്ജിന്റെ ഏറ്റവും മുഖ്യ ആകര്‍ഷണവുമായി കേരളത്തിലെ പ്രശസ്ത സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്റും ബിസിനസ് കോച്ചുമായ ബ്രമ്മ ലേണിങ് സൊല്യൂഷന്‍സ് സിഇഒ എ ആര്‍ രഞ്ജിത്ത് ‘നിങ്ങളുടെ ബിസിനസ്സ് വിജയകരമാക്കാനുള്ള ടീമിന്റെ കാര്യക്ഷമത’ എന്ന വിഷയത്തില്‍ മള്‍ട്ടി-മീഡിയ പിന്തുണയോടെയുള്ള സെഷന്‍ ഏറെ ആകര്‍ഷകമായി.

അവരുടെ ബിസിനസിനെ അടുത്ത തലങ്ങളിലേക്ക് എത്തിക്കാനുള്ള മാര്‍ഗദര്‍ശിയാവുകയായിരുന്നു ഈ സെഷന്‍. നിരവധി ബ്രാന്‍ഡുകളുടെ ലോഞ്ച്, പരിപാടിയില്‍ പങ്കാളികളയവര്‍ക്കുള്ള അനുമോദനങ്ങള്‍ എന്നിവ ഉള്‍പ്പടെ കേരളത്തിലെ ബിസിനസ് ഉച്ചകോടികളില്‍ ഏറ്റവും ഭംഗിയോടെ ചിട്ടയായി നടത്തിയ ഒന്നായി ‘ബ്രമ്മ ബിസ് എഡ്ജ് 2023’ മാറി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി.വി. അന്‍വറിന്റെ രാജി പാര്‍ട്ടിക്ക് സര്‍പ്രൈസ്; പി.കെ. കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗുമായി കൂടിയാലോചിച്ചിട്ടല്ലെന്നും ഇക്കാര്യത്തില്‍ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

Published

on

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ രാജി പാര്‍ട്ടിക്ക് സര്‍പ്രൈസ് ആണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗുമായി കൂടിയാലോചിച്ചിട്ടല്ലെന്നും ഇക്കാര്യത്തില്‍ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘മാധ്യമങ്ങളിലൂടെയാണ് രാജിവെച്ച കാര്യം അറിയുന്നത്. തികച്ചും അന്‍വറിന്റെ രാജി ഞങ്ങള്‍ക്ക് സര്‍പ്രൈസ് ആണ്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വരും. അദ്ദേഹവുമായി സഹകരിക്കുന്നത് സംബന്ധിച്ച് ആദ്യം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിനൊപ്പം ലീഗും നില്‍ക്കും. ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇക്കാര്യത്തില്‍ ഇല്ല. അന്‍വര്‍ ഞങ്ങളുമായി ഒന്നും ആലോചിച്ചിട്ടില്ല’ – പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.

അന്‍വര്‍ ലീഗിനെ പുകഴ്ത്തിപ്പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ലത് ആര് പറഞ്ഞാലും സന്തോഷം ഉണ്ട് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. വനനിയമത്തിനെതിരെ മലയോര ജനതക്ക് വേണ്ടി പോരാടാന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ വ്യക്തമാക്കിയിരുന്നു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു

Continue Reading

kerala

നെയ്യാറ്റിന്‍കരയില്‍ സമാധി കേസ്; കല്ലറ തുറക്കാന്‍ അനുവദിക്കാതെ കുടുംബം

കല്ലറ തുറക്കാന്‍ അനുവദിക്കാതെ ഗോപന്റെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സമാധി കേസില്‍ ഗോപന്റെ കല്ലറ തുറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബവും ഒരു വിഭാഗം നാട്ടുകാരും. കല്ലറ തുറക്കാന്‍ അനുവദിക്കാതെ ഗോപന്റെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു. പിന്നാലെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് മാറ്റി. കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ കളക്ടര്‍ ഉത്തരവിട്ടതോടെയാണ് കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇവരെ വീട്ടിലേക്ക് മാറ്റുകയും വീട്ടിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സബ്കളക്ടറുടെ സാന്നിധ്യത്തിലാവും ഫോറന്‍സിക് പരിശോധന. സബ് കളക്ടറും ഫോറന്‍സിക് ഉദ്യോഗസ്ഥരും പൊലീസും പ്രദേശത്തെത്തിയിട്ടുണ്ട്.

നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്.കല്ലറ പൊളിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുകയാണ്. നെയ്യാറ്റിന്‍കരയില്‍ ആറാലുംമൂട് സ്വദേശി ഗോപന്‍ സമാധിയായെന്ന് അവകാശപ്പെട്ടാണ് കുടുംബം കല്ലറ നിര്‍മ്മിച്ചത്. സംസ്‌കാരം നടത്തിയ ശേഷം മക്കള്‍ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപന്റെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്. സംഭവത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുക്കുകയായിരുന്നു. ഗോപന്റേത് കൊലപാതകമാണോ എന്ന് നാട്ടുകാര്‍ സംശയം ഉയര്‍ത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്.

 

Continue Reading

kerala

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കണ്‍വീനര്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്

Published

on

പി വി അന്‍വറിനെ കേരള കണ്‍വീനറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.

ഇന്ന് രാവിലെയാണ് അന്‍വര്‍ സ്പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത് കൈമാറിയത്. അതോടൊപ്പം നിലമ്പൂരില്‍ ഇനി മത്സരിക്കാന്‍ ഇല്ലെന്നും യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കാനുമാണ് തീരുമാനമെന്നും അന്‍വര്‍ അറിയിച്ചു.

തനിക്ക് പകരം വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നും പി വി അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്നങ്ങള്‍ അറിയുന്ന ആളാണ് ജോയി, നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Continue Reading

Trending