Connect with us

india

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; പത്ത് കമ്പനി കേന്ദ്ര സേനകളെ കൂടി വിന്യസിച്ചു

900 സേനാംഗങ്ങളെയാണ് പുതിയതായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.

Published

on

മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്ര സേനകളെ വിന്യസിച്ചു. 10 കമ്പനി സേനകളെയാണ് അധികമായി വിന്യസിച്ചത്. 900 സേനാംഗങ്ങളെയാണ് പുതിയതായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് സംഘം ഇംഫാലിലെത്തിയത്.

അതേസമയം ബിഷ്ണുപൂര്‍ -ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. കലാപത്തിനിടെ മണിപ്പൂരില്‍ കൊള്ളയടിക്കപ്പെട്ട ആയുധങ്ങള്‍ പൊലീസ് തിരിച്ചുപിടിക്കുന്നു.ഇരു വിഭാഗങ്ങളുടെ മേഖലകളില്‍ നിന്നായി 1195 ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു.

പൊലീസില്‍ നിന്നും സേനയില്‍ നിന്നും കൊള്ളയടിക്കപ്പെട്ട ആയുധങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പരിശോധനകള്‍ മണിപ്പൂര്‍ പൊലീസ് വ്യാപകമാക്കി. മെയ്‌തെയ്, കുക്കി മേഖലകളില്‍ പരിശോധന തുടരുകയാണ്.മെയ്‌തെയ് മേഖലയില്‍ നിന്ന് 1057 ആയുധങ്ങളും 14201 വെടിയുണ്ടകളുീ കുക്കി മേഖലകളില്‍ നിന്ന് 138 ആയുധങ്ങളും 121 വെടിയുണ്ടകളും കണ്ടെടുത്തു.

ഇംഫാല്‍വെസ്റ്റ് ജില്ലയിലെ ടൂപോക്പി പൊലീസ് ഔട്ട്‌പോസ്റ്റില്‍ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചവരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.ചുരാചന്ദ്പൂര്‍ -ബിഷ്ണുപൂര്‍ മേഖലയില്‍ മെയ്‌തേയി -കുക്കി സംഘര്‍ഷത്തില്‍ ആറ് പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്.സംഘര്‍ഷത്തില്‍ കുക്കി വിഭാഗത്തില്‍ പെട്ടവരാണ് ഒടുവില്‍ കൊല്ലപ്പെട്ടത്.കൂട്ട ശവസംസ്‌കാരത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായത്.മേഖലയില്‍ സേനാവിന്യാസം ശക്തമായി തുടരുമ്പോഴും സംഘര്‍ഷങ്ങള്‍ക്ക് അയവില്ല.

india

മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന ആവശ്യം ശക്തം; തെലങ്കാന നിയമസഭയില്‍ പ്രമേയം

പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും തിവാരി പറഞ്ഞു കഴിഞ്ഞ നിവസമാണ് മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയത് പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിആര്‍എസും അനുകൂലിച്ചിരുന്നു.

Published

on

ഹൈദരാബാദ്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍ ഭാരത രത്‌ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭാസാക്കിയതിന് ചിന്നാലെയാണ് ശക്തമായ ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത് തെലങ്കാന സര്‍ക്കാന്‍ പ്രമേയത്തെ പിന്തുണക്കുന്നതായി രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവി പ്രമോദ് തിവാരി പ്രതികരിച്ചു.

പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും തിവാരി പറഞ്ഞു കഴിഞ്ഞ നിവസമാണ് മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയത് പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിആര്‍എസും അനുകൂലിച്ചിരുന്നു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി 2013ല്‍ സിംഗിന് അവാര്‍ഡ് നല്‍കാനുള്ള മുന്‍ രാഷ്ട്രിട്രപതി പ്രണബ് മുഖര്‍ജിയുടെ ശുപാര്‍ശയോട് പ്രതികരിച്ചില്ല എന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്കിടയിലാണ് തെലങ്കാന നിയമത്തില്‍ പ്രമേയം വന്നത് തെലങ്കാന നിയമസഭയിലെ പ്രമേയത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നു. പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്‍മോഹന്‍ നമ്മുടെ രാജ്യത്തിന്റെ മഹത്തായ നേതാവായിരുന്നുവെന്നും അദ്ദേഹത്തിന് ഭാരത് നല്‍കണമെന്നും പ്രമേയത്തെ പിന്തുണച്ച് രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവി പ്രമോദ് തിവാരി പറഞ്ഞു.

 

Continue Reading

india

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ആദിവാസി സ്ത്രീകളെ കെട്ടിയിട്ട് ആക്രമിച്ച സംഭവം; നാലു പേര്‍ അറസ്റ്റില്‍

ഒഡീഷ ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്, 1967, സെക്ഷൻ 4, സെക്ഷൻ 299 (ഒരു മതത്തെ ബോധപൂർവം അവഹേളിക്കുന്നത് ), സെക്ഷൻ 3(5) , സെക്ഷൻ 351 (2) ( ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Published

on

മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ രണ്ട് ആദിവാസി സ്ത്രീകളെ ഒരു സംഘം ആളുകൾ തൂണിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഒഡീഷയിലെ ബാലസോർ ജില്ലയിലെ റെമുന പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.  രണ്ട് ആദിവാസി സ്ത്രീകൾ ഒരു ഹിന്ദു യുവാവിനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം അവരെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.

നാൽപ്പത് വയസുള്ള രണ്ട് ആദിവാസി സ്ത്രീകളെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും അവരുടെ മുഖത്ത് കേക്ക് തേക്കുകയും ചെയ്യുന്ന വീഡിയോ വൈറൽ ആയതോടെയാണ് സംഭവം പുറത്തറിയുന്നത്. പിതാംബർ ബിസ്വാൾ, പ്രശാന്ത കുമാർ നായക്, ജയന്ത കുമാർ നായക്, ബാദൽ കുമാർ പാണ്ഡ എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീകളെ ഒരു കൂട്ടം ആളുകൾ മരത്തിൽ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്ന് രണ്ട് സ്ത്രീകൾക്കെതിരെയും ഒന്ന് ആളുകൾക്ക് എതിരെയുമാണ്. ചൊവ്വാഴ്ച അറസ്റ്റിലായവരിൽ സ്ത്രീകൾക്കെതിരെ ഫയൽ ചെയ്ത കൗണ്ടർ കേസിലെ പരാതിക്കാരനായ ബാദൽ കുമാർ പാണ്ഡയും ഉൾപ്പെടുന്നു.

ഒഡീഷ ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്, 1967, സെക്ഷൻ 4, സെക്ഷൻ 299 (ഒരു മതത്തെ ബോധപൂർവം അവഹേളിക്കുന്നത് ), സെക്ഷൻ 3(5) , സെക്ഷൻ 351 (2) ( ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാലസോറിലെ നീലഗിരി പ്രദേശത്തെ ബാദൽ കുമാർ പാണ്ഡയുടെ പരാതിയെ അടിസ്ഥാനമാക്കിയാണ് കേസ്.  രണ്ടാമത്തെ കേസ് 1989ലെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ബി.എൻ.എസ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ്.

Continue Reading

india

ന്യൂയര്‍ ഹിന്ദുക്കളുടേതല്ല, ആഘോഷിക്കരുത്; ‘ഹിന്ദു യുവാക്കള്‍ അപകടത്തില്‍ മരിക്കുന്നതിന് പകരം മതത്തിന് വേണ്ടി മരിക്കണം- ബി.ജെ.പി എംഎല്‍എ രാജ സിങ്

നേരത്തെ നിരവധി വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ചയാളാണ് രാജ സിങ്.

Published

on

ജനുവരി ഒന്നിനുള്ള പുതുവത്സരാഘോഷത്തില്‍നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണമെന്ന് ബി.ജെ.പി നേതാവും എം.എല്‍.എയുമായ ടി. രാജ സിങ്. ഹിന്ദു ആചാരങ്ങള്‍ക്കും ഹിന്ദു കലണ്ടറിനും അനുസൃതമല്ലാത്ത പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ഇന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

നേരത്തെ നിരവധി വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ചയാളാണ് രാജ സിങ്. പുതുവത്സരാഘോഷത്തിന് പകരം ഹിന്ദു ധര്‍മം സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണ?മെന്നും അദ്ദേഹം ഹിന്ദു യുവാക്കളെ ഉപദേശിച്ചു.

‘ഇത് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തിയ വലിയ ഗൂഢാലോചനയാണ്. നാം ആ കെണിയില്‍ വീഴുകയും വരും തലമുറകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും ഹിന്ദു യുവാക്കള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പബ്ബുകളിലേക്കും ബാറുകളിലേക്കും റിസോര്‍ട്ടുകളിലേക്കും തിരിയുന്ന പ്രവണത താന്‍ നിരീക്ഷിക്കുന്നുണ്ട്’ -രാജ സിങ് പറഞ്ഞു.

‘ജനുവരി ഒന്ന് ഇംഗ്ലീഷുകാരുടെ പുതുവര്‍ഷമാണ്. സനാതനികളുടെ (ഹിന്ദുക്കളുടെ) അല്ല. മറ്റ് സമുദായങ്ങളുടെ പുതുവര്‍ഷത്തെ ആളുകള്‍ സ്വാഗതം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഉഗാദി ഉത്സവം, ചൈത്ര ശുക്ല പ്രതിപദ എന്നിവയാണ് നമ്മുടെ പുതുവര്‍ഷം ആരംഭിക്കുന്നത്’ -രാജാ സിങ് പറഞ്ഞു. പുതുവത്സരം ആഘോഷിക്കാന്‍ അമിതവേഗതയില്‍ വാഹനമോടിച്ച് റോഡില്‍ മരിക്കുന്നതിന് പകരം ഹിന്ദു ധര്‍മ്മത്തിനും ലവ് ജിഹാദിനും വേണ്ടി യുവാക്കള്‍ ജീവന്‍ ബലിയര്‍പ്പിക്കണമെന്നും എം.എല്‍.എ പറഞ്ഞു.

Continue Reading

Trending