Connect with us

india

കവര്‍ന്ന തോക്കുകള്‍ തിരികെയിടണം; മന്ത്രിയുടെ വീടിന് മുന്നില്‍ പെട്ടി സ്ഥാപിച്ച് മണിപ്പൂര്‍ പൊലീസ്

മന്ത്രി എല്‍ സുശീല്‍ ദ്രോയുടെ വീടിനു മുന്‍പിലാണ് തോക്കുകള്‍ നിക്ഷേപിക്കാനായി പെട്ടി സ്ഥാപിച്ചത്.

Published

on

കലാപകാരികള്‍ കവര്‍ന്ന ആയുധങ്ങള്‍ തിരികെ നിക്ഷേപിക്കാന്‍ ഇംഫാലില്‍ ഡ്രോപ്പ് ബോക്‌സ് സ്ഥാപിച്ച് പൊലീസ്. മന്ത്രി എല്‍ സുശീല്‍ ദ്രോയുടെ വീടിനു മുന്‍പിലാണ് തോക്കുകള്‍ നിക്ഷേപിക്കാനായി പെട്ടി സ്ഥാപിച്ചത്. ഇതിലൂടെ ഒട്ടേറെ തോക്കുകള്‍ തിരികെ ലഭിച്ചതായി പൊലീസ് പറയുന്നു. തോക്ക് മോഷ്ടിച്ചതിന് ഒരാളെ പോലും അറസ്റ്റ് ചെയ്യാത്ത പൊലീസ് തോക്കുകള്‍ തിരികെ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

കലാപത്തിന്റെ ആദ്യ ദിനം 4000 യന്ത്രത്തോപ്പുകളും 5 ലക്ഷത്തിലകം വെടിയുണ്ടകളും പൊലീസ് ട്രെയിനിങ് കോളേജിന്റെ ആയുധ പുരയില്‍ നിന്നും കവര്‍ന്നിരുന്നു.

അതേസമയം കലാപത്തീ അണയാത്ത മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്ണുപൂര്‍, ചുരാചാന്ദ്പൂര്‍ ജില്ലകളിലുണ്ടായ സംഘര്‍ഷങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ക്വാക്ത മേഖലയില്‍ നിന്നുള്ള മെയ്തികളാണ് കൊല്ലപ്പെട്ടവരില്‍ മൂന്നു പേര്‍. രണ്ട് പേര്‍ കുകി സോ വിഭാഗക്കാരാണ്. അക്രമികള്‍ സൈന്യത്തിന്റെ ബഫര്‍സോണ്‍ കടന്ന് മെയ്തി അധീനമേഖലയിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ബിഷ്ണുപൂര്‍ പൊലീസ് വ്യക്തമാക്കി. കുകികളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

പ്രദേശത്തെ നിരവധി വീടുകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കി. ചുരാചാന്ദ്പൂരില്‍ കൊല്ലപ്പെട്ട രണ്ട് കുകികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ വന്‍ പ്രതിഷേധവുമായി ബിഷ്ണുപൂരില്‍ മെയ്തി സ്ത്രീകള്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും കോലം കത്തിച്ചു.

അസം റൈഫിള്‍സ് തിരിച്ചു പോവുക, മണിപ്പൂരിന്റെ അഖണ്ഡത സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി റോഡുകള്‍ ബ്ലോക്ക് ചെയ്ത പ്രതിഷേധക്കാര്‍ സൈനിക വാഹനങ്ങളുടെ നീക്കവും തടഞ്ഞു. അക്രമികള്‍ സുരക്ഷാസേനയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കടന്ന് തോക്കുകളും ഗ്രനേഡുകളുമടക്കം ആയുധങ്ങള്‍ കടത്തിയതായായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊലീസിന്റെ ആയുധപ്പുരയില്‍ നിന്ന് എകെ, ഖട്ടക് സീരിസുകളിലുള്ള റൈഫിളുകളും 19,000 ബുള്ളറ്റുകളും തട്ടിയെടുത്തു ബിഷ്ണുപൂര്‍ ജില്ലയില്‍ സായുധ സേനയും മെയ്തി സമുദായ പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ക്ക് പരുക്കേറ്റതിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണം.

india

അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി മോദി; രാഹുൽ ഗാന്ധി

പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല

Published

on

ന്യൂഡല്‍ഹി: ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചതായി വ്യക്തമായെന്ന് രാഹുൽ ഗാന്ധി. ”അദാനി ഇപ്പോഴും രാജ്യത്ത് സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഴിമതിയിൽ പങ്കുണ്ട്. അദ്ദേഹമാണ് അദാനിയെ സംരക്ഷിക്കുന്നത്”- രാഹുല്‍ ഗാന്ധി പറഞ്ഞു.

”വിഷയം പാർലമെൻ്റിൽ ഉന്നയിക്കും. സംയുക്ത പാർലമെൻ്ററി സമിതി അന്വേഷിക്കണം. അദാനിയെ അറസ്റ്റ് ചെയ്യണം. ആര് കുറ്റം ചെയ്താലും ജയിലിൽ ഇടുമെന്ന് പറഞ്ഞ മോദി, അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിജെപിയുടെ ഫണ്ടിംഗിന് പിന്നിൽ അദാനിയാണ്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർന്നെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റമാണ് ന്യൂയോർക്ക് കോടതി ചുമത്തിയത്. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് കേസ്. ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ് കുറ്റപത്രം. രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം.

കൂടാതെ, തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസെടുത്തു.

Continue Reading

india

ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം, ഗ്രൂപ്പ് ഓഹരികളില്‍ 20 ശതമാനം ഇടിവ്

അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ പത്തുമുതല്‍ 20 ശതമാനം വരെ ഇടിഞ്ഞതായാണ് വിവരം.

Published

on

അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ ഇടിവ്. സംഭവത്തെ തുടര്‍ന്ന് ഓഹരി വിപണി കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ പത്തുമുതല്‍ 20 ശതമാനം വരെ ഇടിഞ്ഞതായാണ് വിവരം.

ബിഎസ്ഇ സെന്‍സെക്സ് 600ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. 220 പോയിന്റ് നഷ്ടത്തോടെ 23,300 പോയിന്റില്‍ താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.

സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യന്‍ ഡോളറില്‍ അധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം. രണ്ടു ബില്യന്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ കരാറുകള്‍ സ്വന്തമാക്കുന്നതിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും പറയുന്നു. കോഴ നല്‍കിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചു. 1476 കോടി രൂപ നിക്ഷേപം സമാഹരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴുപേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീന്‍ എനെര്‍ജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.

ഇന്‍ഫോസിസ്, എച്ച്സിഎല്‍, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഹിന്‍ഡാല്‍കോ എന്നി ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ എസ്ബിഐ, എന്‍ടിപിസി, ബിപിസിഎല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.

Continue Reading

film

ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ടിങ്; ബോട്ടുകള്‍ക്ക് പത്ത് ലക്ഷം രൂപ പിഴ

നാഗചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു.

Published

on

ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ച രണ്ട് ബോട്ടുകള്‍ക്കും അഞ്ച് ലക്ഷം വീതം പിഴ ഈടാക്കി. രണ്ടു ബോട്ടുകളും അഞ്ച് ലക്ഷം പിഴ നല്‍കണമെന്ന് ഫിഷറീസ് മാരിടൈം വിഭാഗം വ്യക്തമാക്കി. അനധികൃതമായി ബോട്ടുകള്‍ ഷൂട്ടിങ്ങിന് നല്‍കുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

നാഗചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു. ചെല്ലാനം ഹാര്‍ബറിലായിരുന്നു സിനിമാ ഷൂട്ടിങ്ങിന് അനുമതിയുണ്ടായിരുന്നത്. അത് ലംഘിച്ച് അണിയറപ്രവര്‍ത്തകര്‍ ബോട്ടുകള്‍ കടലില്‍ ഇറക്കി. ബോട്ടിലുണ്ടായിരുന്ന 33 സിനിമ പ്രവര്‍ത്തകരും യാതൊരു സുരക്ഷാ ഉപകരണങ്ങളും ധരിച്ചിരുന്നില്ലെന്നും കണ്ടെത്തി.

 

 

Continue Reading

Trending