Connect with us

News

സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തണം; വിദേശയാത്ര വെട്ടികുറച്ച് ചൈനീസ് പ്രസിഡന്റ്

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഈ വര്‍ഷം ചെലവഴിച്ചത് വെറും രണ്ടു ദിവസം മാത്രമാണെന്ന് റിപ്പോര്‍ട്ട്.

Published

on

ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഈ വര്‍ഷം ചെലവഴിച്ചത് വെറും രണ്ടു ദിവസം മാത്രമാണെന്ന് റിപ്പോര്‍ട്ട്. തകര്‍ച്ച നേരിടുന്ന സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് അദ്ദേഹം രാജ്യത്ത് തന്നെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനമായി കൂടിക്കാഴ്ച നടത്തിയതാണ് അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ ഏക വിദേശയാത്ര. കോവിഡ് കാലത്തിനു മുമ്പ് അമേരിക്കന്‍ പ്രസിഡന്റിനേക്കാള്‍ കൂടുതല്‍ വിദേശയാത്രകള്‍ ഷി ചിന്‍പിങ് നടത്തിയിരുന്നു. ഷി വിദേശയാത്ര നടത്തുന്നില്ലെങ്കിലും വിദേശനേതാക്കള്‍ അദ്ദേഹത്തെ കാണുന്നതിനായി ചൈനയിലെത്തുന്നുണ്ട്.

News

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്; ഇന്ന് പവന് 160 രൂപ കൂടി

കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ സ്വര്‍ണവിലയില്‍ 1400 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. ഇന്ന് പവന് 160 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 66,880 രൂപയാണ് വില.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ സ്വര്‍ണവിലയില്‍ 1400 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപ കൂടി 8310 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരില്‍ ഇത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണ്.

അതേസമയം വെള്ളി വിലയിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. 114.10 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,14,100 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

 

 

 

 

Continue Reading

india

ഉടനടി രാജ്യം വിടണമെന്ന് അമേരിക്ക; ഇന്ത്യക്കാര്‍ അടക്കം നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്

അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയച്ചതായാണ് വിവരം.

Published

on

ഇന്ത്യക്കാര്‍ അടക്കം നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്കളോട് ഉടനടി രാജ്യം വിടണമെന്ന് അമേരിക്ക. അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയച്ചതായാണ് വിവരം. കോളേജുകളില്‍ പ്രതിഷേധ പരിപാടികളില്‍ ഭാഗമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി എന്നാണ് വിവരം. സമൂഹ മാധ്യമത്തിലെ പോസ്റ്റുകള്‍ ലൈക്ക് ചെയ്തതിന് വരെ രാജ്യം വിടാന്‍ നിര്‍ദ്ദേശം ലഭിച്ചു എന്നാണ് വിവരം.

അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ആണ് നടപടിക്ക് പിന്നില്‍. പ്രതിഷേധ പരിപാടികളില്‍ നേരിട്ട് പങ്കെടുത്തവരെയും ഇതിന് സമൂഹ മാധ്യമത്തിലൂടെ പിന്തുണ നല്‍കിയവരെയും രാജ്യത്ത് നിന്ന് പുറത്താക്കുക എന്ന നയമാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. കൂടാതെ ഉപരിപഠനത്തിനുള്ള പുതിയ അപേക്ഷകരെയും സര്‍ക്കാര്‍ വിശദമായി പരിശോധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കും.

2023 -24 അക്കാദമിക് വര്‍ഷത്തെ കണക്കുപ്രകാരം അമേരിക്കയില്‍ 11 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളും ഇതില്‍ 3.31 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമാണ്. മൂന്നാഴ്ചക്കുള്ളില്‍ 300 ഓളം വിദേശ വിദ്യാര്‍ത്ഥികളോട് മടങ്ങി പോകാനുള്ള നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

 

Continue Reading

News

മ്യാന്‍മര്‍ ഭൂചലനം; മരണം 1000 കടന്നു, 2376 പേര്‍ക്ക് പരുക്ക്

ബാങ്കോക്കില്‍ നിലവില്‍ ആറ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

Published

on

മ്യാന്‍മറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മരണം 1000 കടന്നു. ഇതുവരെ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും 2,376 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മുപ്പതോളം പേരെ കാണാതായിട്ടുണ്ട്.

ബാങ്കോക്കില്‍ നിലവില്‍ ആറ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടാവശിഷ്ങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പതിനഞ്ച് പേരെ കാണാതായതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കോക്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അതേസമയം ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ മ്യാന്‍മറിന് സഹായവുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടര്‍ പ്യൂരിഫയര്‍, സോളാര്‍ ലാമ്പ്, ജനറേറ്റര്‍ അടക്കം 15 ടണ്‍ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങള്‍ ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. മ്യാന്‍മറിനെ സഹായിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. ചൈനയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തില്‍ മ്യാന്‍മറിനൊപ്പം നില്‍ക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രിയും വ്യക്തമാക്കി.

വെള്ളിയാഴ്ച 12.50 ഓടെയാണ് മ്യാന്‍മറിനെ നടുക്കി ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവുമുണ്ടായി. ഇതിനിടെ തായ്ലന്‍ഡിലും ഭൂകമ്പമുണ്ടായി. തലസ്ഥാനമായ ബാങ്കോക്കില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.

 

 

 

Continue Reading

Trending