Connect with us

kerala

വേലിയെച്ചൊല്ലി തര്‍ക്കം; കൊച്ചിയില്‍ അച്ഛനും മകനും വെട്ടേറ്റു

എറണാകുളത്ത് അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ അച്ഛനും മകനും വെട്ടേറ്റു.

Published

on

എറണാകുളത്ത് അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ അച്ഛനും മകനും വെട്ടേറ്റു. എറണാകുളം പറവൂര്‍ ചിറ്റാറ്റുക്കര പട്ടണം സ്വദേശികളായ ഷാജിക്കും മകന്‍ വിഷ്ണുവിനുമാണ് വെട്ടേറ്റത്. അയല്‍വാസിയായ ബേബി എന്ന സ്ത്രീയാണ് വെട്ടിയത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. അതിര്‍ത്തിയില്‍ കെട്ടിയ വേലി പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നേരത്തെയും അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

kerala

തൃശൂരിലെ തീരദേശ പ്രദേശത്തുള്ള ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കണം; ഹൈക്കോടതി

ഉത്തരവ് നടപ്പിലാക്കുന്നതില്‍ പിഴവ് സംഭവിച്ചാല്‍ സെക്രട്ടറിമാര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി അറിയിച്ചു

Published

on

തൃശൂര്‍: ജില്ലയിലെ തീരദേശ പ്രദേശത്തുള്ള ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കാന്‍ ഹൈകോടതി ഉത്തരവ്. കുടിവെള്ളം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വാട്ടര്‍ അതോറിട്ടിക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുമാണെന്ന് കോടതി വ്യക്തമാക്കി. കുടിവെള്ളമെത്തിക്കുന്ന കാര്യത്തില്‍ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പിലാക്കുന്നതില്‍ പിഴവ് സംഭവിച്ചാല്‍ സെക്രട്ടറിമാര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി അറിയിച്ചു.

പൈപ്പ് ലൈന്‍ വഴിയോ ടാങ്കര്‍ ലോറിയിലോ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നായിരുന്നു 2023ലെ ഉത്തരവ്. നേരത്തെ, ശ്രീനാരായണപുരം പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് പുറപ്പെടുവിച്ച ഉത്തരവ് നാട്ടിക ഫര്‍ക്ക പദ്ധതിക്ക് കീഴില്‍ വരുന്ന മറ്റു പഞ്ചായത്തുകളായ ഏങ്ങണ്ടിയൂര്‍, വാടാപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്പമംഗലം, മതിലകം, പെരിഞ്ഞനം തുടങ്ങിയിടങ്ങളിലും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

തുടര്‍ച്ചയായ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പി. സീതി, ധര്‍മരാജന്‍ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

Continue Reading

kerala

ഡ്രസ്സ് കോഡിന് പണം നല്‍കിയില്ല; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട എട്ടു വാഹനങ്ങള്‍ തല്ലി തകര്‍ത്തു

600 രൂപ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം

Published

on

പാലക്കാട്: സുഹൃത്തിന്റെ വിവാഹത്തിന് ഡ്രസ്സ് കോഡിന് പണം നല്‍കാത്തതിന് വീട്ടില്‍ അതിക്രമിച്ച് കയറി വീട്ട് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന എട്ട് വാഹനങ്ങളും തകര്‍ത്തു. പാലക്കാട് കോട്ടയില്‍ കീഴത്തൂര്‍ കരിയാട്ടു പറമ്പ് വീട്ടില്‍ മന്‍സൂറിന്റെ വീട്ടിലായിരുന്നു ആക്രമണം.

600 രൂപ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ഇന്നലെ അര്‍ധരാത്രി വീട്ടിലെത്തിയ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന എട്ടു വാഹനങ്ങളും തല്ലി തകര്‍ക്കുകയായിരുന്നു. ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് മന്‍സൂറും സുഹൃത്തുക്കളും തമ്മില്‍ നേരത്തെ വാക്ക് തര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീട്ടില്‍ കയറി ആക്രമിച്ചതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മാരക ആയുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്നും മന്‍സൂര്‍ പറഞ്ഞു.

Continue Reading

kerala

കട്ടപ്പനയിലെ നിക്ഷേപകന്‍റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല; സഹകരണ മേഖല തകരുന്നതിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിന് മാത്രമെന്ന് പ്രതിപക്ഷ നേതാവ്‌

നിക്ഷേപകന്‍ പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു എന്നത് സി.പി.എം എത്രത്തോളം അധപതിച്ചു എന്നതിന്‍റെ ഉദാഹരണമാണ്.

Published

on

നിക്ഷേപം മടക്കി ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ സാബു ആത്മഹത്യ ചെയ്തത് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പല ബാങ്കുകളും പ്രതിസന്ധിയിലാണ്. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നിക്ഷേപിച്ച പണം നല്‍കിയില്ലെന്നു മാത്രമല്ല, സി.പി.എം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ വിളിച്ച് സാബുവിനെ ഭീഷണിപ്പെടുത്തി. നിക്ഷേപകന്‍ പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു എന്നത് സി.പി.എം എത്രത്തോളം അധപതിച്ചു എന്നതിന്‍റെ ഉദാഹരണമാണ്.

സഹകരണ മേഖലയില്‍ ഐക്യം വേണമെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെടുമ്പോഴാണ് പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് യു.ഡി.എഫ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നത്. അത്തരത്തില്‍ കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത സ്ഥാപനമാണ് കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. ഇത്തരത്തില്‍ പിടിച്ചെടുത്ത പല ബാങ്കുകളും തകര്‍ച്ചയെ നേരിടുകയാണ്. 21 ബാങ്കുകളാണ് പത്തനംതിട്ട ജില്ലയില്‍ മാത്രം സി.പി.എം പിടിച്ചെടുത്തത്. അതില്‍ പല ബാങ്കുകളും പ്രതിസന്ധിയിലാണ്. ഞങ്ങളുമായി ബന്ധപ്പെട്ടവരുടെ നിക്ഷേപമാണ് ഈ ബാങ്കുകളില്‍ ഏറ്റവും കൂടുതലുള്ളത്.

ആ നിക്ഷേപമാണ് ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നത്. ഞങ്ങള്‍ ഒരു നിര്‍ദ്ദേശം നല്‍കിയാല്‍ 24 മണിക്കൂറിനുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടും. പിന്നെ ബാങ്ക് ഉണ്ടാകുമോ? അങ്ങനെ ചെയ്താല്‍ കേരളത്തിലെ സഹകരണ മേഖലയുടെ ഗതി എന്താകും? പക്ഷെ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായാണ് ഞങ്ങള്‍ പെരുമാറിയത്. എന്നാല്‍ സര്‍ക്കാര്‍ നിസാര കാര്യങ്ങള്‍ക്ക് പോലും യു.ഡി.എഫ് ഭരിക്കുന്ന ബാങ്കുകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു.

സി.പി.എം തന്നെയാണ് സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ തകര്‍ക്കുന്നതിന് നേതൃത്വം നല്‍കുന്നത്. ഈ നടപടിയുമായി മുന്നോട്ട് പോയാല്‍ കേരളത്തിലെ സഹകരണ മേഖല തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും സഹകരണ മന്ത്രി വി.എന്‍ വാസവനെയും സി.പി.എമ്മിനെയും ഓര്‍മ്മപ്പെടുത്തുന്നു. സഹകരണ മേഖല തകരുന്നതിന്‍റെ ഉത്തരവാദിത്തം നിങ്ങള്‍ക്കു മാത്രമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കട്ടപ്പനയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അത് സംസ്ഥാനം മുഴുവന്‍ ആവര്‍ത്തിക്കപ്പെടുകയാണ്. അപകടകരമായ നിലയിലേക്കാണ് സഹകരണരംഗം പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending